Kerala

ചക്രവാതചുഴിയും ന്യൂനമർദ്ദവും, എന്നിട്ടും രക്ഷയില്ലേ? എവിടെ പോയി മഴ! അടുത്ത 5 ദിവസം കേരളത്തിൽ എന്ത് സംഭവിക്കും

തിരുവനന്തപുരം: കാലവർഷം സെപ്തംബർ പകുതിയോടടുക്കുമ്പോഴും കാര്യമായ തോതിൽ ശക്തമാകാത്തതിന്‍റെ ആശങ്കയിലാണ് കേരളം. ഇതിനിടെ നിരവധി തവണ ശക്തമായ മഴ സാധ്യതയ്ക്കുള്ള അറിയിപ്പ് ഉണ്ടായിട്ടും വലിയ തോതിലുള്ള മഴ ലഭിച്ചില്ല. സെപ്തംബർ ആദ്യം മഴ ശക്തമാകുന്നതിന്‍റെ സൂചനകൾ കാട്ടിയെങ്കിലും പ്രതീക്ഷ അധികം നീണ്ടില്ല. ചക്രവാതചുഴിയും ന്യൂനമർദ്ദവും വലിയ പ്രതീക്ഷ നൽകിയെങ്കിലും മഴ മാത്രം കാര്യമായി പെഴ്തില്ല....

എന്തുകൊണ്ട് നിപ കേരളത്തിൽ, അല്ലെങ്കിൽ കോഴിക്കോട്ട്? കാരണം ഇവയാകാം!

കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ എല്ലായിടത്തും ചർച്ചകൾ നിപയെ പറ്റിയാണ്. 2018 ൽ കേരളം ആദ്യമായി കേട്ട പേര് ഇപ്പോൾ നാലാം തവണയും ഇവിടേക്കെത്തിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ രോഗം കേരളത്തിൽ പ്രത്യേകിച്ച് കോഴിക്കോട് ആവർത്തിക്കപ്പെടുന്നത്? എന്താണ് നിപയുടെ യഥാർത്ഥ ഉറവിടം? എവിടെയാണ് ഇത് ആദ്യമായി കണ്ടെത്തിയത്? എല്ലാം അറിയാം... നിപ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് മലേഷ്യയിലാണ്. 1998-99...

പിണറായി ഭരണകാലത്ത് കേരളത്തിൽ 17 കസ്റ്റഡി മരണങ്ങൾ, 22 പൊലീസുകാർക്ക് സസ്പെൻഷൻ; മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: തന്റെ ഭരണകാലത്ത് കേരളത്തിൽ ആകെ 17 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഈ സംഭവങ്ങളിൽ 22 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് കസ്റ്റഡി മരണം നിയമസഭയിൽ ചോദ്യമായി എത്തിയത്. തിരൂർ എംഎൽഎ...

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : അമ്മയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

ഉപ്പള: ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വയലിൽ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ മംഗളൂരുവിലെ ഗവ. വെൻലോക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനസികപ്രശ്‌നങ്ങളെതുടർന്നാണ് ഇവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതെന്ന്‌ ബന്ധുക്കൾ അറിയിച്ചു. ഉപ്പള പച്ചിലംപാറയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉപ്പള കൊടിബയലിലെ സുമംഗല-സത്യനാരായണ ദമ്പതിമാരുടെ കുഞ്ഞാണ്‌ മരിച്ചത്. അമ്മയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ...

ഹൃദ്രോഗിയുടെ കുടുംബം കഴിയുന്നത് കുടിലില്‍: അയല്‍വാസികളായ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു; ഒരുങ്ങിയത് 11 ലക്ഷത്തിന്റെ വീട്

തൃശ്ശൂര്‍: തൊട്ടടുത്ത വീടുകളിലെ എട്ട് മരുമക്കള്‍ ഒരുമിച്ചുനിന്നപ്പോള്‍ അയല്‍വാസിയായ ഹൃദ്രോഗിയുടെ കുടുംബത്തിന് സ്വന്തം വീടായി. ചാമക്കാലയിലാണ് സൗഹൃദത്തിന്റെ നല്ല കാഴ്ച. മരുമകളുമാര്‍ ഇടയ്ക്കിടെ കുശലം പറയുന്നതിനിടെ ഒരു കാര്യം പങ്കിട്ടു. നാട്ടില്‍ എല്ലാവരും നല്ല വീടുകളില്‍ കഴിയുമ്പോള്‍ ഹൃദ്രോഗിയായ ഹമീദും കുടുംബവും താമസിക്കുന്നത് കുടിലിലാണ്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ബുദ്ധിമുട്ടിലാണ്. എന്തെങ്കിലും ചെയ്യണം....

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണം; മന്ത്രി ആന്റണി രാജു

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന്  മറുപടി നൽകുകയായിരുന്നു മന്ത്രി. വാഹനങ്ങൾ...

പുതിയ തുടക്കത്തിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും, എന്താണ് വാട്ട്സ്ആപ്പ് ചാനൽ ?

'വാട്ട്സ്ആപ്പ് ചാനൽ' ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും. 'എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്‌റ്റുകളുടെ ഇൻസൈഡ് സ്‌കൂപ്പുകൾക്കായി ഫോളോ ചെയ്യൂ,...

വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ ഏതെല്ലാം? വീഡിയോയുമായി കേരള പൊലീസ്

വാഹനത്തിൽ ഏതെല്ലാം രേഖകളാണ് സൂക്ഷിക്കേണ്ടത്? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. 'ഇത്തിരിനേരം ഒത്തിരി കാര്യം' എന്ന ടാഗ് ലൈനോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം കൃത്യമായി പറയുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ടാക്സ് സർട്ടിഫിക്കറ്റ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുക പരിശോധന...

നിപാ വൈറസ്: സമ്പർക്ക പട്ടികയിൽ 702 പേർ; 47 വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ

കോഴിക്കോട്‌: ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച മൂന്ന്‌ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി ഇതുവരെ  കണ്ടെത്തിയത്‌ 702 പേരെ. 30ന്‌ മരണമടഞ്ഞ മരുതോങ്കര സ്വദേശി മുഹമ്മദിന്റെ സമ്പർക്ക പട്ടികയിൽ 371 പേരുണ്ട്‌.  ആയഞ്ചേരി മംഗലാട്‌  സ്വദേശി ഹാരിസിന്റെ സമ്പർക്കപട്ടികയിൽ 281 പേരാണുള്ളത്‌. സ്വകാര്യ ആശുപത്രയിൽ വെന്റിലേറ്ററിലുള്ള  കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്‌. നിപാ സ്ഥിരീകരിച്ചവ ഉൾപ്പെടെ...

‘വിവാദ കത്ത് പിണറായി വിജയനെ കാണിച്ചു, ചര്‍ച്ച നടത്തി’; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി നന്ദകുമാര്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടി ജി നന്ദകുമാർ. അതിജീവിതയുടെ കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച്  പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ടി ജി നന്ദകുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img