തിരുവനന്തപുരം: ആവശ്യപ്പെടാതെ തന്നെ പണം ബാങ്ക് അക്കൗണ്ടിൽ അയച്ച ശേഷം കഴുത്തറുപ്പൻ പലിശ സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുവെന്ന് പരാതി. വെങ്ങാനൂർ സ്വദേശിനിയായ യുവതിക്കാണ് ഓൺലൈന്‍ തട്ടിപ്പുകാരുടെ ഭീഷണി. നിരന്തരം ഭീഷണി ഉയർന്നതിനെ തുടർന്ന് യുവതി വിഴിഞ്ഞം പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന്...
വിസിറ്റിങ് വിസയിലെത്തി ജോലി കിട്ടിയതിന്റെ മൂന്നാം ദിവസം മരിച്ച യുവാവിനെക്കുറിച്ച് അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്. രണ്ടാമത്തെ വിസിറ്റിങ് വിസയുടെ കാലാവധി തീരാറായപ്പോഴാണ് ജോലി സാധ്യത ഒത്തുവന്നത്. ജോലിക്കായി മൂന്നാമതൊരു വിസിറ്റിങ് വിസ കൂടി എടുക്കേണ്ടിവന്നു. ഏറെ പ്രതീക്ഷകളോടെ എത്തിയതിന്റെ മൂന്നാം ദിവസമായിരുന്നു യുവാവിന്റെ മരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ജീവിതോപാധി...
തിരുവനന്തപുരം: നിരോധിത സംഘടനകളുമായി അടുപ്പം പുലർത്തി അവർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പൊലീസ് സബ് ഇൻസ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ് ഐ റിജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ ) കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇയാള്‍ കുറച്ചുനാളായി എന്‍...
കൊച്ചി: ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങാന്‍ പാത്രം കൊണ്ടുപോയാല്‍ വിലയിളവ് നല്‍കാന്‍ നീക്കം. അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. പാര്‍സല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം കുറച്ച് ഭക്ഷണം പാത്രങ്ങളില്‍ നല്‍കുന്ന പൊതുരീതി കൊണ്ടുവരാനുമാണ് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നീക്കം.
പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്....
ആലുവ∙ സർക്കാർ അതിഥി മന്ദിരമായ ആലുവ പാലസിൽ വിവിഐപി ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരോടു ഭക്ഷണത്തിനു പണം വാങ്ങുന്നതിനെച്ചൊല്ലി വിവാദം. ഒപ്പം ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കു സൗജന്യമായി ഭക്ഷണം നൽകുകയും പൊലീസുകാരോടു മാത്രം പണം വാങ്ങുകയും ചെയ്യുന്ന വിവേചനത്തിനെതിരെ റൂറൽ ജില്ലയിലെ സിപിഒ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിൽ എഴുതിയ കുറിപ്പാണു വിവാദമായത്....
കാസർകോട്: റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികളെക്കൊണ്ട് പൊറുതിമുട്ടി കാസര്‍കോട് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തില്‍ ചെറിയ ജെല്ലി കല്ല് വച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. പൊലീസെത്തി അന്വേഷണം നടത്തിയപ്പോള്‍...
കൊച്ചി: മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ കേരള ഇൻഫ്ലുവൻസേഴ്സ് കമ്യൂണിറ്റി (കിക്) വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്നുൾെപ്പടെ നീക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കമ്യൂണിറ്റിയിലെ ആഭ്യന്തര സെൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഉത്തരവാദിത്തങ്ങളിൽനിന്ന് മാറ്റിയത്. പരാതി സത്യമാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാൽ നിയമസഹായമുൾെപ്പടെ പിന്തുണ...
കൊച്ചി : നെടുമ്പാശേരിയിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി . ദുബായിൽ നിന്ന് എത്തിയ തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനിയിൽ ന്ന്നാണ് സ്വർണം പിടികൂടിയത്.
യുവതി ഗ്രീൻചാനലിലൂടെ സ്വർണവുമായി രക്ഷപ്പെടാനാണ് ശ്രമിച്ചത്, സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച...
തിരുവനന്തപുരം: ഓണം ബംബർ ഒന്നും സമ്മാനമായ 25 കോടി അടിച്ച ഭാഗ്യശാലികൾ ടിക്കറ്റ് ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. ലോട്ടറി എടുത്ത നാല്ല് പേരും ചേര്‍ന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികൾ ഓഫീസിലെത്തിയത്. നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്.തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...