Kerala

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ ∙ കുംഭകോണം പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

കോഴിക്കോട്: ക​ഥാ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ​യും മാ​പ്പി​ള​ക​ല​യു​ടെ ത​ന​തു​ശൈ​ലി നി​ല​നി​ര്‍ത്തി​യ റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ല്‍ ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി (ഫ​റോ​ക്ക് പേ​ട്ട) ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യി 1946 ന​വം​ബ​ര്‍ മൂ​ന്നി​ന് ജ​നി​ച്ച റം​ല ബീ​ഗം ഏ​ഴാം വ​യസു മു​ത​ല്‍ ആ​ല​പ്പു​ഴ ആ​സാ​ദ് മ്യൂ​സി​ക്...

‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി; മലയാളത്തിന് അഭിമാനം

മലയാള ചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയകാലം പകര്‍ത്തിയ ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്തത്. വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന നിമിഷമെന്ന് കുഞ്ചാക്കോ ബോബന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ടൊവിനോ, ആസിഫ് അലി, ലാല്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള പ്രമുഖരാണ് ചിത്രത്തില്‍....

മൃതദേഹങ്ങൾ കാണാതായവരുടേത് തന്നെ; വൈദ്യുതിക്കെണി വച്ചെന്നും കുഴിച്ചിട്ടെന്നും സമ്മതിച്ച് സ്ഥലമുടമ

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിൽ പാടശേഖരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നീ യുവാക്കളാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഞായറാഴ്‌ച രാത്രി കരിങ്കരപ്പുള്ളിയ്‌ക്കടുത്ത് വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസിൽ സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത്...

വ്യാജ ഫെയ്സ് ക്രീമുകൾ അപകടകാരികൾ; കാത്തിരിക്കുന്നത് ഗുരുതര വൃക്ക രോഗങ്ങൾ

മലപ്പുറം: വ്യാജ ഫെയ്സ് ക്രീമുകൾ അപകടകാരികളെന്ന് കണ്ടെത്തൽ. ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് ​ഗുരുതര വൃക്കരോ​ഗങ്ങളെന്നാണ് കണ്ടെത്തൽ. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയത്. പത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തൽ. ക്രീം കെമിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ...

ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തി, മിക്സിയിൽ സംശയം; പിടികൂടിയത് കിലോ സ്വർണം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വ‍ർണവേട്ട. ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോയോളം സ്വർണമാണ് പിടികൂടിയത്. കാസറഗോഡ് സ്വദേശി സക്കരിയെയാണ് എയർപോർട്ട് പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന മിക്സിയിൽ സംശയം തോന്നിയതോടെയാണ് സ്വർണക്കടത്ത് പിടിയിലായത്. മിക്സിയുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു കിലോയോളം സ്വർണം...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

തിരുവനന്തപുരം: ഒമാൻ എയർ ഒക്‌ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഞായർ, ബുധൻ ദിവസങ്ങളിൽ 0745-ന് എത്തി 0845-ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന്...

പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം. രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച ഒരു...

ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദമാകും, കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിൽ അടുത്ത...

കൊല്ലത്ത് സൈനികനെ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്, നിർണായകമായത് സുഹൃത്തിന്റെ മൊഴി

കൊല്ലം : കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു. സൈനികനായ ഷൈനിന്റെ...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img