തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ കൃത്രിമം കാട്ടി പണം തട്ടുന്ന ഓൺലൈൻ കൊള്ള സജീവം. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള ആളുകൾക്ക് ആശ്വാസമാകുന്ന ഇത്തരം വീഡിയോകളിൽ തട്ടിപ്പ് നടക്കുന്നത് ഇവയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
തലശ്ശേരി സ്വദേശിയായ അമർഷാനെന്ന...
അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട നടക്കല്‍ പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആലപ്പുഴ കോണ്‍വെന്‍റ് സ്ക്വയറിലായിരുന്നു അപകടം. വിവാഹചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാതാപിതാക്കളോടൊപ്പം റോഡരുകില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയി. ഗുരുതര പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ്...
മലപ്പുറം: ഹലാൽ ആടിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി റിഷാദ് സുല്ലമി (റിഷാദ് മോൻ-36) ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയാണ് അംഗത്വം നൽകി സ്വീകരിച്ചത്. മലപ്പുറം കലക്ടറേറ്റിനു സമീപത്ത് ബിജെപി മൈനോരിറ്റി മോർച്ച നൽകിയ പരിപാടിയിലാണ് റിഷാദ് ബിജെപി അംഗത്വമെടുത്തത്. അബ്ദുല്ലക്കുട്ടിക്കു...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്...
ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവര്‍ അധികം പണംമുടക്കി നേടുന്ന ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം. അതിനാല്‍ താത്കാലിക രജിസ്ട്രേഷനുള്ള അപേക്ഷകള്‍ കൂടി. ഇഷ്ട സീരിസിലെ നമ്പരിലേക്കെത്താന്‍ സമയമെടുക്കുന്നതാണ് താമസത്തിനു കാരണം.
ഇത് സുരക്ഷാപ്രശ്നം ഉയര്‍ത്തുന്നതായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മുന്‍പ്, താത്കാലിക രജിസ്ട്രേഷന്‍ അനുവദിച്ചിച്ചശേഷം പിന്നീടാണ് യഥാര്‍ഥ നമ്പര്‍ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ ഷോറൂമില്‍നിന്നു വാഹനം പുറത്തിറക്കുന്നതുതന്നെ യഥാര്‍ഥ രജിസ്ട്രേഷന്‍...
തിരുവനന്തപുരം: സപ്ലൈകോയിലുള്ള 13 ഇന അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്. ഇടതുമുന്നണി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി തീരുമാനമെടുക്കുക.
കഴിഞ്ഞ ഏഴരവർഷത്തിനിടെ ഇതുവരെ 13 ഇന സാധനങ്ങളിൽ ഒന്നിന്‍റെയും വില വർധിപ്പിച്ചിരുന്നില്ല. 13 ഇന സാധനങ്ങളുടെ വില...
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗിലെ അസാധര ക്യാച്ചാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ പോലും വലിയ ചര്‍ച്ച. കേരള പ്രീമിയര്‍ ലീഗില്‍ കെസിഎസ്എ ടീമും കെപിഎ 123 ടീമും തമ്മിലുള്ള ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തിലാണ് വിക്കറ്റ് കീപ്പര്‍ ആസാധാരണ ക്യാച്ചെടുത്തത്. കെഎസ്‌സിഎ ടീം ബാറ്റ് ചെയ്യുമ്പോള്‍ നാലാം ഓവറിലാണ് വിക്കറ്റ് കീപ്പര്‍ അസാധാരണ ക്യാച്ച് എടുത്തത്.
ഇടംകൈയന്‍...
കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എന്‍. അബ്ദുല്ല മുസ് ലിയാര്‍ (68) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1955ലാണ് ജനനം. പുതിയോത്ത് ദര്‍സില്‍ പ്രാഥമിക മതപഠനം നടത്തി. 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്ദുല്ല മുസ് ലിയാരുടെ രണ്ടാം മുദരിസ് ആയി കോഴിക്കോട്...
'ട്യൂബര്‍ക്കുലോസിസ്' അഥവാ ക്ഷയരോഗത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. അടിസ്ഥാനപരമായി ഇത് ശ്വാസകോശത്തെ ബാധിക്കുന്നൊരു രോഗമാണ്. ബാക്ടീരിയയാണ് രോഗകാരി.
രോഗമുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യാം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ എല്ലാം രോഗമുള്ളവരില്‍ നിന്ന് സ്രവകണങ്ങള്‍ പുറത്തെത്തുന്നതിലൂടെയാണ് ക്ഷയം പകരുന്നത്. ഇത്തരത്തില്‍ എളുപ്പത്തില്‍ പകരും എന്നതിനാലാണ് ഈ രോഗം മനുഷ്യന് ഭീഷണിയാകുന്നത്. പലരും തങ്ങള്‍ക്ക് രോഗബാധയുള്ളത് തിരിച്ചറിയുക പോലുമില്ല....
തിരുവനന്തപുരം: ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തില്‍ നിന്ന് പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് സൈബര്‍ ക്രൈം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഡീപ് ഫേക്ക് ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...