Kerala

നിർണായകമായത് ഷൈലജ! ‘ഒരോ നിമിഷത്തിനും ജീവൻ്റെ വിലയുള്ള കൊയിലാണ്ടിയിലെ ആ രാത്രി’, 3 ജീവൻ രക്ഷിച്ച പൊലീസ് അനുഭവം

കോഴിക്കോട്: കൊയിലാണ്ടിയിൽ വിഷം കഴിച്ച് മരണത്തെ മുഖാമുഖം കണ്ട 3 ജീവൻ രക്ഷിച്ച പൊലീസുകാരുടെ അനുഭവം പങ്കുവച്ച് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ആ രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നുവെന്നും അതറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച വടകര, കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാരാണ് മരണത്തിന്റെ പടിവാതിൽക്കൽനിന്ന് മൂന്നുജീവനുകൾ തിരികെപ്പിടിച്ചതെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ് പറയുന്നത്. ആ സാഹചര്യത്തെക്കുറിച്ചും വിശദമായി...

തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ജയൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി...

അടിവസ്ത്രത്തിലടക്കം കടത്തുന്നത് പിടിവീഴുന്നതോടെ ഒരു കിലോ സ്വർണം കടത്താൻ ഫിറോസ് കണ്ടത് വേറൊരു വഴി; എന്നിട്ടും അറസ്റ്റിൽ

കരിപ്പൂർ : സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയ ഒരു കിലോ സ്വർണം കാലിക്കറ്റ് എയർപോർട്ടിന് പുറത്തു വച്ച് പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്ന് ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ഇൻഡിഗോ ഫ്‌ളൈറ്റിൽ കാലിക്കറ്റ് എയർപോർട്ടിലെത്തിയ കരുവാരകുണ്ട് സ്വദേശി ഫിറോസിൽ (47) നിന്നാണ് പൊലീസ് ഒരു കിലോ സ്വർണം പിടികൂടിയത്. ജ്യൂസർ മെഷീനിന്റെ മോട്ടോറിനകത്ത് ആർമേച്ചറിൽ രഹസ്യ...

ഉപ്പളയിൽ 53 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഉപ്പള റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്കയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള സ്വദേശിനി ചന്ദ്രാവതി(53) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ് മാവേലി എക്സ്പ്രസ് ട്രെയിൻ ഇടിച്ചത്. കേൾവശക്തി കുറവുള്ള ചന്ദ്രാവതി കുടുംബവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ഒരു റെയിൽ പാളം കടന്ന് അടുത്ത പാളത്തിലേക്ക് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു....

സിപിഎമ്മിന്‍റെ വോട്ടും നേടി മുസ്ലിംലീഗിലെ ഡോക്ടർ കെ ഹനീഷ; ഇനി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ

മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരസഭ ചെയർപേഴ്സനായി മുസ്ലിം ലീഗിലെ ഡോക്ടർ കെ ഹനീഷയെ തെരഞ്ഞെടുത്തു. ഒരു സിപിഎം കൗൺസിലറുടെ വോട്ട് ഉൾപ്പെടെ 20 വോട്ടാണ് ലീഗ് സ്ഥാനാർഥിയായ ഹനീഷയ്ക്ക് ലഭിച്ചത്. സിപിഎമ്മിന്റെ ചെയർപേഴ്സൺ സ്ഥാനാർഥിക്ക് 7വോട്ടും ലഭിച്ചു. അതേസമയംം, ഒരു സി പി എം കൗൺസിലർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. നഗരസഭാ അധ്യക്ഷയായിരുന്ന...

ടെസ്റ്റ് കര്‍ശനം, ഓടിക്കാന്‍ അറിയുന്നവര്‍ക്ക് മാത്രം ലൈസന്‍സ്; ഗിന്നസ് റെക്കോഡ് വേണ്ട-ഗണേഷ്‌

ഡ്രൈവിങ്ങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ കര്‍ശനമാക്കുമെന്നും ഈ ആഴ്ച മുതല്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ലൈസന്‍സുള്ള പല ആളുകള്‍ക്കും ഡ്രൈവിങ്ങ് അറിയാമെങ്കിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ അറിയാത്ത സാഹചര്യമുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും...

തമിഴ്‌നാട്ടില്‍ പിടിയിലായ സുകുമാരക്കുറുപ്പ്; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ കൊന്നുകത്തിച്ചത് ഉറ്റ ചങ്ങാതിയെ

കേരളത്തില്‍ ഏറെ വിവാദമായ സംഭവമായിരുന്നു 1984ലെ ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോ വധക്കേസ്. ഇവിടെ കൊല്ലപ്പെട്ടയാളിന്റെ പേരിനേക്കാള്‍ കുപ്രസിദ്ധി നേടിയത് സുകുമാരക്കുറുപ്പ് എന്ന കൊലപാതകി ആയിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും കുറുപ്പ് കേരള പൊലീസിന്റെ കണ്ണുവെട്ടിച്ച് കാണാമറയത്ത് തുടരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. കുറുപ്പ് മലയാളി മനസുകളില്‍ നിറച്ച ഭീകരത കാലങ്ങള്‍ക്കിപ്പുറവും കേരളക്കരയ്ക്ക് ഒരു ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കില്ല. കേരള...

പൊലീസിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ രാഷ്ട്രീയ അധിക്ഷേപം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട് സിപിഒ

പൊലീസ് ഡ്യൂട്ടിയ്ക്കുള്ള ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അവഹേളിച്ച് പോസ്റ്റ്. തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ കിരണ്‍ ദേവ് ആണ് വിവാദ പോസ്റ്റ് പങ്കുവച്ചത്. ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് കിരണ്‍ ദേവ്. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ക്ക്...

കേരളത്തിൽ മഴ തുടരും; കാസര്‍കോടു ഉള്‍പ്പെടെ മൂന്ന് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍...

കരാര്‍ തുക സര്‍ക്കാര്‍ നല്‍കിയില്ല; ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍; എ.ഐ ക്യാമറ നോക്കുകുത്തി

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള എ.ഐ ക്യാമറ പദ്ധതി തുടക്കത്തില്‍ തന്നെ നിലയ്ക്കുന്ന അവസ്ഥയില്‍. പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കുന്നത് കെല്‍ട്രോണ്‍ അവസാനിപ്പിച്ചു. പ്രതിദിന നോട്ടിസുകളുടെ എണ്ണം 40,000ല്‍ നിന്ന് 14,000 ആയും കുറച്ചു. ഇതിന് പുറമെ കണ്‍ട്രോണ്‍ റൂമിലെ 44...
- Advertisement -spot_img

Latest News

ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്; മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...
- Advertisement -spot_img