കോഴിക്കോട്:കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനടുത്ത് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്.എതിർ ദിശയിലെത്തിയ വാഹനം തട്ടി വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു.ഒപ്പം സഞ്ചരിച്ചിരുന്ന...
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്.
ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് സർക്കാർ ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം...
കോഴിക്കോട്: കൊടുവള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു. പൂനൂർ സ്വദേശി ഫിദ ഫർസാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിലെത്തിയ കാറിൽ തട്ടി വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിന്...
തൃശൂർ: വ്യാപാരരംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 15ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ജനുവരി 29ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വ്യാപാര സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട...
കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ബേരത്ത്. ഇവിടെയുള്ള ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ചൊവ്വാഴ്ച രാത്രിയാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 13 വര്‍ഷവും...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച രണ്ട് കോടി രൂപ വിലവരുന്ന സ്വർണക്കട്ടികൾ കസ്റ്റംസ് പിടികൂടി. മറ്റൊരു സംഭവത്തിൽ പാന്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യാത്രക്കാരനും 3 സുഹൃത്തുക്കളും പൊലീസിന്‍റെ പിടിയിലായി.
ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്‍റെ ശുചിമുറിയിൽ...
കൊട്ടാരക്കര: പെട്രോൾ പമ്പിൽ അക്രമംകാട്ടി കടന്ന യുവാക്കൾ പിടികൂടാനെത്തിയ പോലീസിനുനേരേ പെട്രോൾ ബോംബെറിഞ്ഞു. ബോംബ് പൊട്ടിയെങ്കിലും പോലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അക്രമികളിലൊരാളെ അപ്പോൾതന്നെ പോലീസ് കീഴടക്കി. രക്ഷപ്പെട്ട രണ്ടാമനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇവർ സഞ്ചരിച്ച കാറിൽനിന്ന് പെട്രോൾ ബോംബുകളും ബോംബുണ്ടാക്കാൻ കരുതിയ പെട്രോൾ, തിരി, ബിയർ കുപ്പികൾ എന്നിവയും...
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ നല്‍കിയ വിടുതല്‍ ഹരജിയില്‍ ഫെബ്രുവരി എട്ടിന് വാദം കേൾക്കും. കേസിലെ പ്രതികളായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, കെ. സുരേഷ് നായക്,...
കാസര്‍കോട്: ചൂരിയിലെ മദ്റസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്ന തീയതി തീരുമാനിക്കാൻ കേസ് ജനുവരി 20ലേക്ക് മാറ്റിവെച്ചു. വിചാരണയും അന്തിമവാദവും തുടര്‍നടപടികളും പൂര്‍ത്തിയായ കേസ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചിരുന്നു.
വിധി പറയുന്നതിന് മുമ്പുള്ള അവസാനവാദമാണ് കോടതിയില്‍ നടക്കുന്നത്. ഈ മാസം തന്നെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്...
മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിൽ നടുവിലുള്ള ഹാൻഡ് പമ്പ് മാറ്റാതെ റോഡ് നിർമിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. നിർമാണത്തിലെ ഈ അസ്വാഭാവികത സുരക്ഷാ വീഴ്ചയെക്കുറിച്ചും ആസൂത്രണമില്ലായ്മയെ കുറിച്ചുമുള്ള...