Saturday, June 7, 2025

Kerala

യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം; റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; അതീവ ഗൗരവകരമായ കുറ്റമെന്ന് നിരീക്ഷണം

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണമെന്നും ഒളിവില്‍ പോയ...

പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്താൻ കർണാടക സർക്കാർ, ലക്ഷ്യമിത്

ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 50 പൈസ മുതൽ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക സർക്കാർ. ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി‌പി‌എൽ) കാർഡ് ഉടമകളായ 1.8 കോടി ആളുകൾക്ക് സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്. നേരത്തെ കേരളവും ഇന്ധനത്തിന്...

വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച 75 ലക്ഷത്തിന്‍റെ സ്വർണ്ണം; സ്കാനറും കസ്റ്റംസും തോറ്റു, കേരള പൊലീസ് പൊക്കി !

കോഴിക്കോട്: വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണം വാങ്ങാൻ എത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴികോട് കൊടുവള്ളി സ്വദേശി സിദ്ധീഖ്, മലപ്പുറം കാവനൂര്‍ സ്വദേശി സൈതലവി എന്നിവരെയാണ്...

പാർട്ടിക്കാരനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലി, നവകേരള സദസിൽ മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു

കൊച്ചി : നവകേരള സദസിൽ മർദ്ദനമേറ്റ സി.പി.എം പ്രവർത്തകൻ പാർട്ടി വിട്ടു. എറണാകുളം തമ്മനം ഇസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറ്റെൻഡ്രൈവിൽ നടന്ന നവകേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട്...

നവ കേരള സദസ്സിനെ ഫെയ്സ്ബുക്കിൽ വിമര്‍ശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസ്

പാലക്കാട്: നവകേരള സദസിനെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖിനെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്. ഫാറൂഖിന്റെ ഫോൺ പിടിച്ചെടുക്കാനും പോലീസ് നടപടികൾ സ്വീകരിച്ചു. നവ കേരള സദസിനെ വിമർശിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രവും കുറിപ്പും ചൂണ്ടിക്കാട്ടി പോലീസിന് ലഭിച്ചിരുന്നു....

‘മുസ്ലീം പെണ്‍കുട്ടികളെ വിവാഹത്തിനെന്ന പേരില്‍ കൊണ്ടുപോകുന്നവർക്ക് പാര്‍ട്ടികളുടെ സഹായം കിട്ടുന്നു’; നാസര്‍ ഫൈസി കൂടത്തായിക്ക് പിന്തുണയുമായി ഹുസൈന്‍ മടവൂർ

കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച എസ്‍വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍. നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ലെന്നും മിശ്രവിവാഹമെന്നത് ഇസ്ലാം വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെന്ന പേരില്‍ കൊണ്ടു പോകുന്നവർക്ക് പാര്‍ട്ടികളുടെ സഹായം കിട്ടുന്നുണ്ട്. നാസര്‍ ഫൈസിയുടെ വാദത്തെ ലവ് ജിഹാദുമായി ബന്ധപ്പെടുത്തേണ്ടതില്ല. ലവ്...

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ നേരത്തെ കളത്തിൽ ഇറങ്ങാൻ ബിജെപി, സ്ഥാനാർത്ഥി സാധ്യതകള്‍ ഇങ്ങനെ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കളത്തിൽ ഇറങ്ങാനൊരുങ്ങി ബിജെപി. മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കുകയാണ്. വയനാട്ടിൽ മത്സരം കടുപ്പിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വയനാട് സീറ്റ് ബിഡിജെഎസിൽ നിന്നും ബിജെപി ഏറ്റെടുത്തേക്കും. രാഹുൽ മത്സരിക്കും എന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് നീക്കം. പി കെ...

കോൺ​ഗ്രസ് എംപിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്, 36 നോട്ടെണ്ണൽ യന്ത്രമുപയോ​ഗിച്ചിട്ടും എണ്ണി തീർന്നില്ല!

ഭുവനേശ്വർ: കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും വീടുകളിലും തിരച്ചിൽ നടത്തിയതായി ഐടി വൃത്തങ്ങൾ. ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറി ഗ്രൂപ്പിനും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതുവരെ ഏകദേശം 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. സാഹുവിന്റെ വീട്ടിൽ നിന്ന് മാത്രം 100 കോടിയിലേറെ പണം...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ...

മാസപ്പടി വിവാദം: നിര്‍ണായ നീക്കവുമായി ഹൈക്കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം

കൊച്ചി : കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ  നിര്‍ണായ നീക്കവുമായി ഹൈക്കോടതി. കേസിൽ സ്വമേധയാ  കക്ഷി ചേര്‍ന്ന  കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ്...
- Advertisement -spot_img

Latest News

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 12 മരണം

ബംഗളൂരൂ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ(ആര്‍സിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു....
- Advertisement -spot_img