Kerala

ഡ്രൈവിങ് ലൈസൻസ്: ലേണേഴ്സ് പരീക്ഷയിലും സമഗ്രമായ മാറ്റം, പരീക്ഷ കടുക്കും!

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ...

വനിതാ സുഹൃത്തിന് ഫോണിലൂടെ തെറിവിളി, യുവാവിനെ രാത്രിയിൽ വിളിച്ച് വരുത്തി മർദ്ദനം, യുവതിയടക്കം 7 പേർ പിടിയിൽ

ചേർത്തല: രാത്രിയിൽ യുവതി ഫോണിൽ വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും ഫോണും അപഹരിച്ചു. സംഭവത്തിൽ രണ്ടു യുവതികളടക്കം ഏഴുപേരെ ചേർത്തല പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേർ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. ആലുവ ചൂർണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുൾജലീൽ(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടിൽ ജലാലുദ്ദീൻ(35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടിൽ മുഹമ്മദ്...

കുടുംബപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ മർദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്; രണ്ടു പേർ കസ്റ്റഡിയിൽ,15 പേർക്കെതിരെ കേസ്

കൊല്ലം: മധ്യസ്ഥ ചര്‍ച്ചക്കിടെ നടന്ന സംഘര്‍ഷത്തിൽ മര്‍ദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത്...

റിയാദ് ടു കരിപ്പൂര്‍, വിമാനത്താവളം കടന്നിട്ടും സാധനം ഭദ്രം! കാത്തിരുന്ന് പൊലീസ് പൊക്കിയത് 600 ഗ്രാം സ്വര്‍ണം

കോഴിക്കോട്: റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരൻ ആയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അമൽ ചെറിയാനും സ്വർണം വാങ്ങാൻ എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശികൾ ആയ റിയാസ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. രണ്ട് എമർജൻസി ലൈറ്റുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 600 ഗ്രാം...

അവകാശികളായി ആരുമെത്താതെ സംസ്ഥാനത്തെ ഖജനാവിൽ 26 കോടി

തിരുവനന്തപുരം : അവകാശികളായി ആരുമെത്താതെ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ‌ 26 കോടി രൂപ! സ്ഥിര നിക്ഷേപം, സ്പെഷൽ ഡിപ്പോസിറ്റ് സ്കീം എന്നിവയിലാണ് ഉടമകളെ കാത്ത് പതിറ്റാണ്ടുകളായി 25,99,48,084 രൂപ വിശ്രമിക്കുന്നത്. ഈ തുകയുടെ പലിശ സേവിങ്സ് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യുന്നുണ്ടെങ്കിലും അതും ആരും തിരിഞ്ഞു നോക്കുന്നില്ല. 10 വർഷത്തിലേറെയായി പുതുക്കാത്ത നിക്ഷേപങ്ങളുടെ കണക്കാണ് ട്രഷറി ശേഖരിച്ചത്....

സമസ്ത നേതാക്കളെ വെറുപ്പിക്കാൻ വന്നാൽ കൈ വെട്ടാൻ എസ്.കെ.എസ്.എസ്.എഫ് ഉണ്ടാവും -സത്താർ പന്തല്ലൂർ

മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയോ അതിന്‍റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിന്‍റെ പ്രവർത്തകരുണ്ടാവുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂർ. ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല.സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് വേണ്ടിമരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്‍റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. ‘സത്യം, സ്വത്വം, സമര്‍പ്പണം’ എന്ന പ്രമേയത്തില്‍...

വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം! ചുരുങ്ങിയ ചെലവിൽ സേവനം, വലിയ അവസരങ്ങൾ ഇതാ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെ ജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദേശ രാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തൊരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയും നിയമന പത്രികയും വിതരണം ചെയ്യുന്ന ചടങ്ങ്...

60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു, അന്ന് പലരും ആക്ഷേപിച്ചു; മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസം​ഗം. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണ് അന്ന് ആക്ഷേപിച്ചത് എന്ന് ഇപ്പോൾ പറയുന്നില്ല. മുസ്ലീം ലീഗ് എം.എൽ.എ പി. ഉബൈദുള്ളയാണ് പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത്. നിഷ്കളങ്കരായ...

‘ആഡംബര കല്യാണങ്ങള്‍ക്ക് നികുതി ചുമത്തണം, സമ്മാനങ്ങള്‍ക്ക് പരിധി നിശ്ചയിക്കണം’ ; സര്‍ക്കാരിന് വനിതാകമ്മിഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്താൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി. വിവാഹങ്ങൾക്ക് നൽകുന്ന പാരിദോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും സതീദേവി പറഞ്ഞു. കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 'സ്ത്രീധന പീഡന കേസുകൾ ഏറ്റവും...

‘ലോക്സഭ തെരഞ്ഞെടുപ്പിൽ ലീ​ഗിന് കൂടുതൽ സീറ്റ് വേണം, യുഡിഎഫിൽ ചർച്ചയിലൂടെ തീരുമാനിക്കും’

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ അധിക സീറ്റിന് ലീ​ഗിന് അർഹതയുണ്ടെന്ന അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിൽ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീ​ഗും സമസ്തയും ഒന്നിച്ചു പോകുന്ന പ്രസ്ഥാനമാണ്. ഉഭയകക്ഷി ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സമയമാകുമ്പോൾ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്ര ഉദ്ഘാടന...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img