Sunday, June 8, 2025

Kerala

‘പിണറായി എല്ലാ കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ല, ഓർമ്മ വേണം’; പൊലീസിന് മുന്നറിയിപ്പുമായി വിഡി സതീശൻ

തിരുവനന്തപുരം: നവ കേരള സദസ്സിനായി സംസ്ഥാന പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി വീശിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പൊലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ്...

സംസ്ഥാനത്ത് രണ്ടുദിവസം മഴ കനക്കും; നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി; സംഭവം വിചാരണക്ക് ശേഷം തിരികെ പോകുന്നവഴി

കൊല്ലം: മാവേലിക്കരയിൽ ആറ് വയസ്സുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച് കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ...

ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്; വ്യാജ സൈറ്റുകളിലൂടെ ലുലുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്. ലുലു ഹൈപ്പർമാർക്കറ്റിന്റെ പേരിൽ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്ക്...

തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികിൽ കളിക്കുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ...

വൃദ്ധയ്ക്ക് മര്‍ദനം; മരുമകൾ മഞ്ജുമോൾ തോമസ് ഹയർസെക്കണ്ടറി അധ്യാപിക; അറസ്റ്റ്; വധശ്രമം, ജാമ്യമില്ലാ വകുപ്പുകള്‍

കൊല്ലം: കൊല്ലം തേവലക്കരയിൽ 80 വയസ്സുള്ള വയോധികയെ മർദിച്ച സംഭവത്തിൽ ഹയർസെക്കണ്ടറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. 80 വയസുള്ള ഏലിയാമ്മ വർ​ഗീസിനെയാണ് മരുമകൾ അതിക്രൂരമായി മർദിച്ചത്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഒരു വർഷം മുമ്പുള്ള...

ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച; യുവതിയടക്കം നാലു പേര്‍ പിടിയില്‍, പാസ് നല്‍കിയത് ബിജെപി എംപി

ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ച തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലു പേരാണ് പിടിയിലായിട്ടുള്ളത്. സഭയ്ക്ക് അകത്ത് അതിക്രമം കാണിച്ച രണ്ടു പേരും പുറത്ത് അതിക്രമം കാട്ടിയ രണ്ടുപേരുമാണ് പിടിയിലായത്. മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഗയുടെ പാസിലാണ് ഇവര്‍ പാര്‍ലമെന്റിനകത്തു കടന്നത്. സുരക്ഷാ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍...

മീൻ വളർത്തുന്ന ഫൈബർ ടാങ്കിൽ വീണ് 2 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂർ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂർ ചെറിയോരി വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്‌മിൻ ആണ് മരിച്ചത്. ഇന്നലെ ഇച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ടാങ്കിൽ കണ്ടെത്തിയത്. ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ...

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം, എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് ക്ഷീണം

33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച നേട്ടം. 17 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. നാലിടങ്ങളിൽ ബിജെപിയും മറ്റുള്ളവർ രണ്ടിടത്തും വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന 33 ഇടങ്ങളിൽ 13 ൽ നിന്നാണ് യുഡിഎഫ് 17 സീറ്റായി വർധിപ്പിച്ചത്. എൽഡിഎഫിനും ബിജെപിക്കും രണ്ട് സീറ്റുകൾ കുറഞ്ഞു. എൽഡിഎഫ് 12 ൽ നിന്ന് പത്തിലേക്ക് ചുരുങ്ങി....

കോട്ടക്കൽ നഗരസഭ: മുസ്‌ലിം ലീഗിൽ സമവായം; സി.പി.എം പിന്തുണയോടെ വിജയിച്ചവർ രാജിവെക്കും

കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിലെ വിഭാഗീയതയിൽ മുസ്‌ലിം ലീഗിൽ സമവായം. സി.പി.എം പിന്തുണയോടെ വിജയിച്ച നഗരസഭാ ചെയർപേഴ്‌സണും , വൈസ് ചെയർമാനും രാജിവെക്കും. വിഭാഗീയത ശക്തമായ മുസ്‌ലിം ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി പിരിച്ചുവിട്ടു. മുസ്‌ലിം ലീഗിന്റെ കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റിയിൽ കടുത്ത വിഭാഗീയതയാണ് നിലനിൽക്കുന്നത്. നഗരസഭാ ചെയർപേഴ്‌സണായിരുന്ന ബുഷ്‌റ ഷബീർ രാജിവെച്ചതോടെയാണ് കാര്യങ്ങൾ...
- Advertisement -spot_img

Latest News

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 12 മരണം

ബംഗളൂരൂ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ(ആര്‍സിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു....
- Advertisement -spot_img