കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കെ. ബാബുവിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ. ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി ബാബുവിനെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും...
കോട്ടയം: കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഉച്ചക്ക് രണ്ടരയോടെ ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്നചടങ്ങിലാണ് പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കര്‍, വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബിജെപിയില്‍ അംഗമായത്. ജനപക്ഷം പ്രവര്‍ത്തകര്‍ ബി ജെ പി യില്‍...
ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക്വാർട്ടേഴ്‌സിൽ സുരക്ഷ ഏർപ്പെടുത്തിയത്. നിലവിൽ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ...
മലപ്പുറം: ആത്മീയ കാര്യങ്ങൾക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്ന യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. വാട്‌സ്ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ...
പാലക്കാട്: കാഞ്ഞിരത്താണി കപ്പൂരിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ ആയ യുവാവിനെ ബന്ധുക്കൾ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...
ജനങ്ങൾ പൊലീസിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സർക്കുലർ. ദൃശ്യവും ശബ്ദവും ജനങ്ങൾക്ക് റെക്കോഡ് ചെയ്യാൻ നിയമമുണ്ട്. പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നു. പൊലീസുകാരെ അച്ചടക്കം പഠിപ്പിക്കാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റം പഠിപ്പിക്കാൻ പൊലീസുകാർക്ക് ബോധവത്കരണ ക്ളാസുകൾ നൽകണമെന്ന് യൂണിറ്റ് മേധാവികൾക്കാണ് നിർദേശം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഡി.ജി.പിയുടെ...
തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ തട്ടിപ്പുകാർ വിളിക്കുന്നത്. അതിനാൽ...
ആലപ്പുഴ: രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലേത് സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയിലെ അപൂര്‍വവിധി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്.
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 15 പ്രതികള്‍ക്കാണ് മാവേലിക്കര അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവി വധശിക്ഷ വിധിച്ചത്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു.
2021 ഡിസംബര്‍...
മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2021 ഡിസംബർ 19ന് പുലർച്ചയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടിൽ കയറിയ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ സംഘം ആറ് വാഹനത്തിലായി...
തൃശ്ശൂർ: ചൈനയിൽ അപൂർവമായൊരു മഹാമാരി സംഹാരതാണ്ഡവമാടുന്നതായി കൂളിമുട്ടം പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഷീബാ ബെന്നി ആദ്യം കേൾക്കുന്നത് അവിടെ മെഡിക്കൽ വിദ്യാർഥിനിയായ മകൾ ബൈമ പറഞ്ഞാണ്. ഏറെ വൈകാതെ വിദേശത്തുനിന്നെത്തുന്നവരെ കർശനനിരീക്ഷണത്തിന് വിധേയരാക്കണമെന്ന ഉത്തരവ് സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചതോടെ ഷീബ ജാഗ്രതയോടെ ജോലിതുടങ്ങി.
വുഹാനിൽനിന്ന് മതിലകത്തെ വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥിനിയുടെ പേരുവിവരങ്ങളും സഞ്ചാരവഴികളുമെല്ലാം ശേഖരിക്കുമ്പോഴും രാജ്യം...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....