Thursday, October 23, 2025

Kerala

ശവ്വാല്‍ മാസപ്പിറവി; പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാര്‍

കോഴിക്കോട്(www.mediavisionnews.in): വ്യാഴാഴ്ച (റമദാന്‍ 29) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (ഫോണ്‍: 0483 2836700), സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ (9447630238), കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ...

കരിപ്പൂര്‍ വിമാനത്താവളത്തിന് തിരിച്ചടി; വലിയ വിമാനങ്ങള്‍ ഇറക്കാനാകില്ല

കരിപ്പൂര്‍ (www.mediavisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തെ തഴയാന്‍ ഒരുങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവളത്തിന്റെ നവീകരണത്തിന് ശേഷവും കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല. കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അഗ്‌നിശമന കാറ്റഗറി കുറച്ചതോടെ കാറ്റഗറി 8ല്‍ നിന്ന് 7...

ഉരുള്‍പ്പൊട്ടല്‍; കര്‍ണാടക-കേരള പാത ഒലിച്ചുപോയി; തലശേരി-മൈസൂര്‍ റോഡ് ഗതാഗതം സ്തംഭിച്ചു; നൂറുകണക്കിനാളുകള്‍ കാട്ടില്‍ കുടുങ്ങി

കണ്ണൂര്‍ (www.mediavisionnews.in):കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലില്‍ കേരള- കര്‍ണാടക അന്തര്‍ സംസ്ഥാന പാത ഒലിച്ചുപോയി. കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തി മേഖലയായ മാക്കൂട്ടം എന്ന സ്ഥലത്താണ് റോഡ് പൂര്‍ണമായും ഒലിച്ചുപോയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നൂറുകണക്കിനാളുകളാണ് ഗതാഗതം നിലച്ചതോടെ കാട്ടില്‍ കുടുങ്ങി. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി മേഖലയെ മൈസൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന പാതയായിരുന്നു...

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ; നഗര പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കില്ല

തിരുവനന്തപുരം (www.mediavisionnews.in):നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യില്ല. നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും തീരുമാനിച്ചു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളെ നിയമപരിധിയില്‍ നിന്ന് ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ...

ഇതര മതത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചു, യുവാവിന്റെ ശരീരത്ത് മുളക് തേച്ച്‌ പോലീസ് ക്രൂരത

കോഴിക്കോട് (www.mediavisionnews.in): പ്രണയിച്ച്‌ പോയി എന്ന തെറ്റിന് യുവാവിന് ഏല്‍ക്കേണ്ടി വന്നത് ഏവരുടെയും കണ്ണ് നിറയ്ക്കുന്ന യാതന. കെവിന്‍ എന്ന യുവാവിനെ ക്രൂരമായി കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെ ക്രൂരകൃത്യം അരങ്ങേറിയത്. ഹിന്ദു യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചയാളാണ് കുറ്റ്യാടി സ്വദേശിയായ ഫാസില്‍ മഹ്മൂദ്. 27 കാരനായ ഇദ്ദേഹം തന്റെ...

അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കി ; യുവതിയുടെ പരാതിയില്‍ ബന്ധുക്കള്‍ക്കെതിരെ കേസെടുക്കന്‍ ഉത്തരവ്

കൊച്ചി (www.mediavisionnews.in): അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കിയ തൃശൂര്‍ സ്വദേശി അഞ്ജലിയുടെ പരാതിയില്‍ കേസെടുക്കന്‍ ഉത്തരവ്. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഗുരുവായൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളുമാണ് തന്നെ പീഡന കേന്ദ്രത്തിലെത്തിച്ചതെന്നും...

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’

തിരുവനന്തപുരം (www.mediavisionnews.in):വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’ വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. കെഎസ്ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു...

ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം (www.mediavisionnews.in): ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും

മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലീം ലീഗ്; ‘യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ആവശ്യം മുന്നോട്ട് വെച്ചിരുന്നു’

 മലപ്പുറം (www.mediavisionnews.in) :വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് മലപ്പുറം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ല രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് നടത്തുന്ന പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച ചേര്‍ത്ത പത്രസമ്മേളനത്തില്‍...

സംസ്‌ഥാനത്ത്‌ 65 ഡിവൈ.എസ്‌.പി. ഓഫീസുകള്‍ കൂടി

തിരുവനന്തപുരം (www.mediavisionnews.in): ക്രമസമാധാനപാലനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ 65 പുതിയ പോലീസ്‌ സബ്‌ ഡിവിഷനുകള്‍ (ഡിവൈ.എസ്‌.പി. ഓഫീസുകള്‍) രൂപീകരിക്കാന്‍ ശിപാര്‍ശ. നിലവിലുള്ള 58 സബ്‌ ഡിവിഷനുകള്‍ക്കു പുറമേയാണിത്‌. ഒരു ഡിവൈ.എസ്‌.പിക്കു നാലു സ്‌റ്റേഷനുകളുടെ ചുമതലയേ നല്‍കൂ. തിരുവനന്തപുരം റൂറലിലാണ്‌ ഏറ്റവും കൂടുതല്‍ സബ്‌ ഡിവിഷനുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്‌-എട്ടെണ്ണം. സര്‍ക്കിള്‍ ഓഫീസുകളില്‍ ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടെങ്കില്‍ അവ സബ്‌...
- Advertisement -spot_img

Latest News

കര്‍ണാടകയിൽ കാസർകോട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു; അനധികൃത കാലിക്കടത്തിനിടെ വെടിവെച്ചത് പൊലീസ്

ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പൊലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ...
- Advertisement -spot_img