Kerala

പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസം മാത്രം; കനത്ത മഴയില്‍ ഭൂമി വിണ്ടുകീറി ആദ്യ നില മണ്ണിനടിയിലായതിന്റെ ഞെട്ടലില്‍ വീട്ടുകാര്‍

ഇടുക്കി(www.mediavisionnews.in): പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പേമാരിയും പ്രളയവും വന്നതോടെ താമസിച്ചുകൊതി തീര്‍ന്നിട്ടില്ലാത്ത വീടിന്റെ ഒന്നാം നില മണ്ണിനടിയിലായതിന്റെ വേദനയിലാണ് മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചനും കുടുംബവും. ഭൂമി വിണ്ടുകീറിയാണ് ആദ്യത്തെ നില പൂര്‍ണമായും മണ്ണിനടിയിലായത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണമെങ്കില്‍ സ്ഥലത്ത് പഠനം നടത്തണം. ഈ പ്രദേശത്തെ മണ്ണ്...

പ്രളയ ബാധിത പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഷ്യാനെറ്റ് സംഘം അപകടത്തില്‍പ്പെട്ടു; റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും പരിക്ക്

കാസർകോട്(www.mediavisionnews.in):  കനത്ത മഴ തുടരുന്ന ദക്ഷിണ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് സംഘം അപകടത്തിൽപ്പെട്ടു. ഏഷ്യാനെറ്റ് കാസർകോട് റിപ്പോർട്ടർ മുജീബ് റഹ്‌മാൻ, ക്യാമറമാൻ സുനിൽകുമാർ എന്നിവരാണ് ഞായറാഴ്ച മടിക്കേരിയിൽ അപകടത്തിൽപ്പെട്ടത്. കർണ്ണാടക സർക്കാരിന്‍റെ ഫയർഫോഴ്‌സ് വാഹനത്തിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. പ്രളയ ബാധിത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം...

വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ തരില്ലെന്ന് ബാര്‍ അസോസിയേഷന്‍; പൂട്ടു പൊളിച്ച് ടി.വി അനുപമ ഐ.എ.എസ്

തൃശൂര്‍(www.mediavisionnews.in): ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ തരില്ലെന്ന് പറഞ്ഞ ബാര്‍ അസോസിയേഷന്‍ നിലപാടിനെതിരെ തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐ.എ.എസ്. പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നപ്പോള്‍ കലക്ടറുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ച് സാധനങ്ങള്‍ സൂക്ഷിച്ചു. വസ്തുക്കള്‍ സൂക്ഷിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടും ബാര്‍ അസോസിയേഷന്‍ ഹാള്‍ തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചപ്പോഴാണ് കലക്ടര്‍ പൂട്ടു...

പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്‌ലിം ലീഗ് കര്‍മ്മ പദ്ധതി

കോഴിക്കോട്(www.mediavisionnews.in): പ്രളയ ബാധിത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നത് മുസ്്‌ലിംലീഗ് കൂടുതല്‍ ശക്തമാക്കുന്നു. പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്്‌ലിംലീഗ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനും ചുമതല നല്‍കിയതിന് പുറമെ അവശ്യസാധനങ്ങളുടെ കുറവ് മൂലം ക്ലേശം അനുഭവിക്കുന്ന തെക്കന്‍ ജില്ലകള്‍ക്കായി കളമശ്ശേരിയിലും തിരുവനന്തപുരത്തുമായി രണ്ട് മെഗാ...

രക്ഷാദൗത്യം അവസാന ഘട്ടത്തില്‍; ഇനി ശ്രദ്ധ പുനരധിവാസത്തില്‍, 3734 ക്യാംപുകളില്‍ 8,46,680പേര്‍

തിരുവനന്തപുരം(www.mediavisionnews.in):: രക്ഷാ ദൗത്യം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രാഥമിക ഘട്ടത്തില്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇനി അവരെ പുനരധിവസിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇനി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്തുകയും വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കും. റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങിയതായി റെയില്‍വേ...

ദുരിതബാധിതര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റില്‍ അശ്ലീല കമന്റുമായി സംഘപരിവാറുകാരന്‍; ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കൊച്ചി(www.mediavisionnews.in):  പ്രളയക്കെടുതിയില്‍ കേരളം ദുരിതം അനുഭവിക്കുമ്ബോള്‍ ദുരിതബാധിതര്‍ക്കെതിരെ അശ്ലീല കമന്റുമായി സംഘപരിവാറുകാരന്‍. കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍ സിപി പുത്തലത്ത് ആണ് സ്ത്രീകളെ അപമാനിക്കുന്ന കമന്റുമായി എത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിന് സാനിറ്ററി നാപ്കിനുകള്‍ എത്തിച്ചു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റിനു താഴെയാണ് ഇയാള്‍ അശ്ലീല കമന്റുമായി എത്തിയത്. 'കുറച്ച്‌ കോണ്ടം കൂടി...

ഇത് ജൈസല്‍ കെ.പി ; റബ്ബര്‍ ബോട്ടില്‍ കയറാനാകാത്തവര്‍ക്ക് മുതുക് കുനിച്ച് കൊടുത്ത താനൂരിലെ മത്സ്യത്തൊഴിലാളി

മലപ്പുറം(www.mediavisionnews.in): രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ യുവാവിന്റെ ദൃശ്യങ്ങളായിരുന്നു ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയായിക്കൊണ്ടിരുന്നത്. മഹാമനസ്‌കനായ ആ വ്യക്തി ആരെന്ന് തിരയുകയായിരുന്നു ഇന്ന് സോഷ്യല്‍മീഡിയയില്‍ പലരും. ഒടുവില്‍ അതിന് ഉത്തരമായി. താനൂരിലെ മത്സ്യത്തൊഴിലാളിയായ ജൈസല്‍ കെ.പിയെന്ന വ്യക്തിയാണ് ദുരന്തമുഖത്തെ മനുഷ്യനന്മയുടെ മുഖമായത്. ബോട്ടില്‍ കയറി...

പെരുന്നാളിനോ വെള്ളിയാഴ്ചയോ പള്ളിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി പണം സ്വരൂപിക്കുക: ആഹ്വാനവുമായി സമസ്ത

കോഴിക്കോട്(www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ സമസ്തയുടെ ആഹ്വാനം. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളിയില്‍ വച്ചു പരമാവധി പണം പിരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. സമസ്തയുടെ ആഹ്വാനത്തെ ഇരുകയ്യും നീട്ടിയാണ് വിശ്വാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്....

വിദേശത്തുനിന്നും പണമല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്: മറ്റുസംഘടനകള്‍ വഴിയെത്തിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം (www.mediavisionnews.in): വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍. ഇത്തരം സംഭാവനകള്‍ മറ്റു സംഘടനകള്‍ വഴി എത്തിക്കാനാണ് നിര്‍ദേശം. ‘രാജ്യത്തിനു പുറത്തുനിന്നും പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിന് അത് സ്വീകരിക്കാനാവില്ല. അത്തരം സംഭാവനകള്‍ വിവിധ സംഘടനകള്‍ വഴി എത്തിക്കാം.’ എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ദുരിതാശ്വാസ...

പ്രളയക്കെടുതിയെ മറികടന്ന് അവര്‍ ഒന്നായി; ദുരിതാശ്വാസ ക്യാമ്പില്‍ മിന്നുകെട്ട്

മലപ്പുറം (www.mediavisionnews.in): പരാതികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു സന്തോഷ കാഴ്ച്ച. പ്രളയത്തെ തുടര്‍ന്ന് ക്യാമ്പില്‍ അഭയം തേടിയ ഒരു പെൺകുട്ടി ഇന്ന് വിവാഹിതയായി. നെച്ചിക്കുറ്റി സ്വദേശി സുന്ദരൻ-ശോഭ ദമ്പതികളുടെ മകള്‍ അ‍ഞ്ജു ഇന്ന് കതിര്‍മണ്ഡപത്തിലേക്ക് ഇറങ്ങിയത് ദുരിതശ്വാസ ക്യാമ്പില്‍ നിന്നാണ്.വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലുദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.പ്രളയത്തെ...
- Advertisement -spot_img

Latest News

ഗില്ലിന്റെ പോസ്റ്റിൽ ‘സഞ്ജു’ എവിടെ? ചിത്രം പങ്കുവെച്ചതിന് പിന്നാലെ ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരോഷം

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരങ്ങൾക്കൊപ്പം കപ്പുയർത്തുന്ന ചിത്രം പങ്കുവെച്ച ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനം. ടീം...
- Advertisement -spot_img