ന്യൂദല്‍ഹി (www.mediavisionnews.in): ഇന്ത്യയിലെ ജനപ്രതിനിധികളില്‍ 20% പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടവരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
1024 എം.പിമാര്‍ അല്ലെങ്കില്‍ എം.എല്‍.എമാരാണ് തങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ 64 എണ്ണം തട്ടിക്കൊണ്ടുപോകല്‍...
കൊച്ചി (www.mediavisionnews.in): 72 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശികളെ പോലീസ് പിടികൂടി. കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കറൻസിയുമായി എത്തിയ രണ്ട് പേരെ പോലീസ് പിടികൂടുന്നത്. ഒമാൻ യു എസ് സൗദി എന്നീ രാജ്യങ്ങളിലെ കറൻസികളാണ് ഇവരുടെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. പിടിയിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവരെ...
തിരുവനന്തപുരം(www.mediavisionnews.in) :രാജ്യസഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കിയിലുള്ള വി എം സുധീരന്റെ പ്രതിഷേധം പുതിയ തലത്തിലേക്ക്. സുധീരന്‍ യുഡിഫ് ഉന്നതധികാര സമിതിയില്‍ നിന്നും രാജി പ്രഖ്യാപിച്ച് തന്റെ പ്രതിഷേധം കടുപ്പിക്കുകയാണ്. ഇമെയില്‍ വഴിയാണ് രാജി പ്രഖ്യാപനം. ഇന്ന് രാവിലെ കെപിസിസി നേതൃത്വത്തിനാണ് സുധീരന്‍ രാജി നല്‍കിയിരുന്നത്. കെ എം മാണി അംഗമായ ഉന്നതിധികാര സമിതിയിലേക്ക്...
കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട് രണ്ട് ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാര്‍ഥികളായ മൂടാടി ഹില്‍ ബസാര്‍ റോഷന്‍ വില്ലയില്‍ റിജോ റോബര്‍ട്ട്, നടുവണ്ണൂര്‍ കാവില്‍ ഒറ്റപ്പുരക്കല്‍ ഫഷ്മിത എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതല്‍ ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസില്‍...
ആലുവ (www.mediavisionnews.in): പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസായിരുന്നു. വൈകീട്ട് 4.40നാണ് അന്ത്യം. അര്‍ബുദം ബാധിച്ച് ആലുവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉമ്പായിയെ ചികിത്സിച്ചിരുന്നത്.
അബു ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാര്‍ത്ഥ പേര്. 1988ലാണ് ഉമ്പായിയുടെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കിയത്. നാല് പതിറ്റാണ്ടായി ഗസല്‍ ഗാന രംഗത്ത് അവിസ്മരണിയ സന്നിധ്യമായിരുന്നു ഉമ്പായി. ഇരുപതോളം...
ഇടുക്കി:(www.mediavisionnews.in) വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായ സംഭവത്തില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പിന്നിലെ കുഴിയില്‍ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കള്‍ ആശ (21), അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്. കാളിയാര്‍ പൊലീസ് എത്തി...
കൊച്ചി(www.mediavisionnews.in): അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അഭിമന്യുവിനെ കുത്തിയതെന്നു പോലീസ് സംശയിക്കുന്ന പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാളാണ് പിടിയിലായത്. കൊച്ചിയിലെ ഒരു ജ്യുസ് കടയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെയാണ് പോലീസ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുമാസം കഴിഞ്ഞു....
തിരുവനന്തപുരം (www.mediavisionnews.in): സൈബര്‍ കേസുകള്‍ അതത് പോലിസ് സ്‌റ്റേഷനുകളില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഇതോടെ എല്ലാ ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.
ഇതിനായി ഓരോ പോലിസ് സ്‌റ്റേഷനിലും രണ്ട്...
തിരുവനന്തപുരം (www.mediavisionnews.in): ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുമായി ഭരണം പങ്കിടുകയാണെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. പാര്‍ട്ടിയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളിലും എസ്ഡിപിഐയുടെ സാന്നിധ്യമുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.നേരത്തെതന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശമുണ്ടെങ്കിലും ഭരണപങ്കാളിത്തം പൂര്‍ണമായി വിലക്കിയിരുന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പാണ്...
സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങള്‍ , റയില്‍വേ സ്റ്റേഷനുകള്‍, വിഴിഞ്ഞം തുറമുഖം, കര നാവിക വ്യേമ സേനാ...