Wednesday, August 27, 2025

Kerala

പ്രളയക്കെടുതി: കേന്ദ്രത്തെ പ്രശംസിച്ച് വീണ്ടും മുഖ്യമന്ത്രി, നല്‍കിയത് ‘നല്ല തുക’

തിരുവനന്തപുരം(www.mediavisionnews.in): പ്രളയ ദുരിതത്തില്‍ കേരളത്തെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര സഹായം തടയുന്നതടക്കം കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരള ജനത അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് ദേശീയ ദിനപത്രമായ ‘ദി ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി കേന്ദ്രത്തിനുമേല്‍ പ്രശംസ ചൊരിഞ്ഞത്. അടിയന്തര സഹായമായി 2000 കോടി...

ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ല: പി.കെ ഫിറോസ്

കോഴിക്കോട്(www.mediavisionnews.in): പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന സി.പി.ഐ.എം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ലെന്നും ജനാധിപത്യ ഇന്ത്യയിലെ ഒരു ഫെഡറല്‍ സ്റ്റേറ്റാണെന്നും പി.കെ ഫിറോസ് പറഞ്ഞു. ഇവിടെ നിയമവും...

ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍; ലാല്‍ വന്നാല്‍ സന്തോഷമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം(www.mediavisionnews.in): തിരുവനന്തപുരത്തു ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍.  താന്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണെന്നും, അറിയാത്ത കാര്യത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി. മനോരമയോടാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘മുന്‍പു...

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഇനിമുതല്‍ ശനിയാഴ്ച പ്രവൃത്തിദിനം

തിരുവനന്തപുരം (www.mediavisionnews.in):ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ അവധി ദിവസങ്ങളായി തുടരും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അധ്യായന ദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കാന്‍ തീരുമാനിച്ചത്. ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍ : സെപ്തംബര്‍ 1, 15, 22 ഒക്ടോബര്‍ 6,...

മോഹന്‍ലാല്‍ എന്ന ‘ട്രംപ് കാര്‍ഡിനെ’ തിരുവനന്തപുരത്ത് ഇറക്കാന്‍ ആര്‍.എസ്.എസ്.; നടന്‍ സമ്മതം മൂളിയാല്‍ ശശി തരൂരിന് എതിരെ താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയാക്കും

തിരുവനന്തപുരം(www.mediavisionnews.in):2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കം. സ്ഥാനാര്‍ത്ഥിത്വം മോഹന്‍ലാലിനെ കൊണ്ട് സമ്മതിപ്പിക്കുന്നതിനായുള്ള സമ്മര്‍ദം ചെലുത്തി വരികയാണ് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വമെന്ന് പാര്‍ട്ടിക്കുള്ളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കന്‍ ഹെറാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹന്‍ലാലിന് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന പരിവേഷം നല്‍കാനുള്ള...

സിപിഎം എംഎല്‍എ പികെ ശശി ലൈംഗികാതിക്രമം നടത്തിയെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതി; അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം

പാലക്കാട് (www.mediavisionnews.in): ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ് രംഗത്തെത്തി. സിപിഎം കേന്ദ്ര നേതൃത്വത്തിനാണ് യുവതി പരാതി നല്‍കിയത്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാന...

കേരളത്തിലെ ഐപിഎസ് ഓഫീസര്‍ ദീപ്തിയും ഭര്‍ത്താവും മരിച്ചിട്ട് സര്‍ക്കാര്‍ മൗനം പാലിക്കുന്നു; ട്രോളുകള്‍ കൈവിട്ടു; സീരിയലാണെന്നറിയാതെ പ്രതിഷേധവുമായി ഉത്തരേന്ത്യക്കാര്‍

തിരുവനന്തപുരം (www.mediavisionnews.in): കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോളിയത് പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസിനെയും സൂരജിനെയും ആയിരുന്നു. ഇരുവരുടെയും മരണത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ദീപ്തിക്കും സൂരജിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചും മറ്റും നിരവധി ട്രോളുകളാണ് ഇറങ്ങിയത്. എന്നാല്‍ ട്രോളുകള്‍ കൈവിട്ടു പോയപ്പോള്‍ സീരിയല്‍ ഐപിഎസ് ഓഫീസറുടെ മരണം യഥാര്‍ത്ഥ...

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം(www.mediavisionnews.in): മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവത്തെ തുടര്‍ന്ന് ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പെയാണ് മലപ്പുറത്തും ഇത്തരത്തിലൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയില്‍ പ്രസവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍...

ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് ലഭിക്കില്ല ; കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം(www.mediavisionnews.in):സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറിപടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കര്‍ശന നിര്‍ദ്ദേശം. എലിപനിബാധ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയാതെ വരുന്നതിന് പ്രധാന കാരണം സ്വയം ചികിത്സയാണെന്ന് കണ്ടെത്തിയത്തോടെയാണ് ഡോക്ടര്‍ന്മാരുടെ കുറിപടി ഇല്ലാത്ത രോഗികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്. കളക്ടര്‍,...

മുസ്ലീം പള്ളിയില്‍ വികാരിയച്ചന്റെ പ്രസംഗം; മനസ് നിറഞ്ഞ് വിശ്വാസികള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കോട്ടയം(www.mediavisionnews.in):പള്ളിയിലെ ജുമാപ്രസംഗം പെട്ടെന്ന് ഇമാം അവസാനിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് അമ്പരപ്പായി. വളരെയേറെ നേരം നീണ്ട് നില്‍ക്കാറുള്ള പെട്ടെന്ന് അവസാനിപ്പിച്ച കാരണം അറിയാനുള്ള ആകാംക്ഷയില്‍ വിശ്വാസികള്‍ പരസ്പരം നോക്കി. വിശ്വാസികളെ ഞെട്ടിച്ചുകൊണ്ടാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന്‍ പള്ളിയിലേക്ക് കയറി വന്നത്. കോട്ടയം വെച്ചൂരുള്ള ജുമാ മസ്ജിദില്‍ വെള്ളിയാഴ്ചയാണ് ഇമാമിന്റെ പ്രസംഗം നടക്കുമ്പോള്‍ ളോഹ അണിഞ്ഞ്...
- Advertisement -spot_img

Latest News

ഉപ്പളയിൽ മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ടതിന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴ

മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...
- Advertisement -spot_img