Sunday, January 25, 2026

Kerala

ശബരിമല സ്ത്രീപ്രവേശനം: തിങ്കളാഴ്ച്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ശിവസേന

തിരുവനന്തപുരം(www.mediavisionnews.in): ശബരിമലയില്‍ സ്ത്രകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍...

ഇനിമുതല്‍ 24 മണിക്കൂറും വാഹനപരിശോധന

തിരുവനന്തപുരം (www.mediavisionnews.in): വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേരള മൊട്ടോര്‍ വാഹനവകുപ്പ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് കേരള സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഇത്തരം 51 സ്‌ക്വാഡുകള്‍ രൂപീകരിക്കാനാണ് നീക്കം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവും. ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട്...

ചക്കരയ്ക്ക് അയച്ച ചിത്രങ്ങള്‍ എത്തിയത് ചക്കരക്കുളം ഗ്രൂപ്പില്‍; സിപിഐഎം നേതാക്കളുടെ പ്രണയ സല്ലാപം വാട്‌സാപ്പില്‍ പാട്ടായി; അന്വേഷിക്കാന്‍ വീണ്ടും പാര്‍ട്ടി കമ്മീഷന്‍

ആലപ്പുഴ(www.mediavisionnews.in): സിപിഐഎം നേതാക്കളുടെ പ്രണയ സല്ലാപം വാട്‌സാപ്പിലെത്തിയതോടെ അന്വേഷിക്കാന്‍ വീണ്ടും പാര്‍ട്ടി കമ്മീഷനെ നിയമിച്ചു. സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഐഎം നേതാവ് തന്റെ ‘ചക്കര’യ്ക്ക് അയച്ച ചിത്രങ്ങള്‍ സെന്റ് ആയത് ‘ചക്കരക്കുളം’ ഗ്രൂപ്പിലേക്കാതോടെയാണ് സംഭവം നാടാകെ കണ്ടത്. മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ വനിതാ നേതാവിനാണ് ചിത്രങ്ങള്‍ അയച്ചത്. ഇരുവരും തെന്മല വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയപ്പോള്‍...

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം (www.mediavisionnews.in) :ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ് രാത്രികാലങ്ങളിലെ പല അപകടങ്ങള്‍ക്കും കാരണം. ഉറക്കം വരുന്നു എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ത്തി വെക്കണം. ഡ്രൈവിങ്ങിനിടെയുള്ള ഉറക്കത്തെ തുടര്‍ന്നുള്ള അപകടം വര്‍ധിക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തലും മുന്നറിയിപ്പും നല്‍കുകയാണ് കേരള പോലീസ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോലീസ് ശ്രദ്ധവെക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ ഉറങ്ങരുതേ .. വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശ്രമവും...

കാന്‍സര്‍ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം(www.mediavisionnews.in) :കാന്‍സര്‍ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവര്‍ക്ക് ചികിത്സാചെലവ് പരിമിതപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ് പറഞ്ഞു. പ്രത്യേക അപേക്ഷാഫോം ആവശ്യമില്ല. അതത് ആശുപത്രിയില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗണ്‍സലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാചെലവുകള്‍ വഹിക്കാന്‍ കഴിയാത്തതായി കണ്ടെത്തുന്ന...

കോഴിക്കോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു

കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട് അമ്പായത്തോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. പെട്രോൾ ഒഴിച്ച് തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

സ്ഥാനകയറ്റം സര്‍ക്കാരിന്റെ ഔദാര്യം; സാലറി ചലഞ്ചിലൂടെ പ്രത്യുപകാരം ചെയ്യാണമെന്ന് ഡോ.എ.ശ്രീനിവാസ് ഐ.പി.എസിന്റെ വിവാദ സന്ദേശം

കാസര്‍ഗോഡ്(www.mediavisionnews.in): പൊലീസുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന മഹാമനസ്‌ക്കത മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐ.പി.എസിന്റെ നിര്‍ദ്ദേശം. കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ പൊലീസുകാര്‍ക്കും കഴിഞ്ഞ ദിവസമാണ് ശ്രീനിവാസ് നിര്‍ദ്ദേശം നല്‍കിയത്. ഒരു മാസത്തെ ശമ്പളം എന്തിന് ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നതിനെക്കുറിച്ച് 30 മിനിട്ട് ആലോചിക്കണമെന്നാവശ്യപ്പെട്ടാണ് സന്ദേശം...

കാര്‍ മരത്തിലിടിച്ചു: വയലനിസ്റ്റ് ബാലാഭാസ്‌ക്കറിന്റെ രണ്ട് വയസുകാരി മകള്‍ മരിച്ചു; ഭാസ്‌ക്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം(www.mediavisionnews.in): ശസ്ത വയലനിസ്റ്റ് ഭാലാബാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് ബാലാഭാസ്‌ക്കറിന്റെ മകള്‍ മരിച്ചു. രണ്ടു വയസുകാരി തേജസ്വി ഭാസ്‌ക്കര്‍ ആണ് മരിച്ചത്. ബാലാഭാസ്‌ക്കര്‍ ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അര്‍ജുനന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മൂന്ന് പേര്‍ക്കും ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി...

ഇന്ധനവിലയിലെ കുതിപ്പ്: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ സര്‍വ്വീസ് നിര്‍ത്തിയത് 200ഓളം സ്വകാര്യ ബസ്സുകള്‍

കൊച്ചി(www.mediavisionnews.in): ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരവധി ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ഒരാഴ്ചയ്ക്കിടെ 200 ബസുകളാണ് സര്‍വ്വീസ് നിര്‍ത്തിയത്. ദിവസം മൂന്ന് ബസുകള്‍ എന്ന തോതിലാണ് സര്‍വ്വീസ് നിര്‍ത്തുന്നത്. ഈമാസം 30നുശേഷം 2000ത്തോളം ബസുകള്‍ സര്‍വ്വീസ് നിര്‍ത്താനാണ് ആലോചിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകള്‍ പറയുന്നു. 2015ല്‍ ലിറ്ററിന് 48 രൂപയുണ്ടായിരുന്ന ഡീസലിന് ഇപ്പോള്‍ 80 ഓട് അടുത്തിരിക്കുകയാണ്....

ഹിന്ദു ഹെല്‍പ് ലൈന്‍ കലാപങ്ങള്‍ക്ക് നീക്കം നടത്തുന്നതിനായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് സംഘപരിവാര്‍ നേതാവ്‌

എറണാകുളം(www.mediavisionnews.in): കേരളത്തില്‍ ആയിരം ദിവസം കൊണ്ട് ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്. ഫെയ്‌സ്ബുക്കിലാണ് പ്രതീഷ് വിശ്വനാഥ് എന്നയാള്‍ മാരകായുധമായി കണക്കാക്കുന്ന തൃശൂലം വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു സ്വാഭിമാനം സംരക്ഷിക്കുന്നതിനായി ഇറങ്ങിത്തിരിക്കുന്ന ഒരു ലക്ഷം യുവാക്കള്‍ക്ക് രാഷ്ട്രീയ ബജ്രംഗ്ദള്‍ വഴി ആയിരം ദിവസം കൊണ്ട് ത്രിശൂല്‍...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img