കോഴിക്കോട്(www.mediavisionnews.in): ഹര്‍ത്താലിന് യാത്രാസൗകര്യവും ഭക്ഷണവും ലഭിക്കാതെ വലയുന്നത് സ്വാഭാവികമാണ്. എന്നാല്‍ കോഴിക്കോട് സമരത്തില്‍ വലഞ്ഞത് പൊലീസും ധനകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥനും ജീവനക്കാരുമാണ്. സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് ഉള്ളില്‍ ഉണ്ടെന്ന് അറിയാതെ സമരാനുകൂലികള്‍ ധനകാര്യ സ്ഥാപനത്തിന് ഷട്ടറിട്ട് പൂട്ടി. ഇതിനിടയിലാണ് ഉദ്യോഗസ്ഥന് അകത്തായി പോയത്.
കോഴിക്കോട് മാവൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് കുടുങ്ങിപ്പോയത്.
നഗരത്തില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സമരാനുകൂലികള്‍ സ്ഥാപനം...
ദില്ലി (www.mediavisionnews.in): ഇന്ധനവില വര്‍ധനവിനെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക ബന്ദ്. ഭാരത് ബന്ദില്‍ ബിഎസ്പി ഒഴിച്ചുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കൈലാസയാത്ര പൂര്‍ത്തിയാക്കി ദില്ലിയില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചു. ഭാരത് ബന്ദിന്റെ ഭാഗമായി രാജ്യത്തെ പെട്രോള്‍ പന്പുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനവും...
തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ ആയക്കണം, വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രോള് ഓഫീസില്‍ അറിയിക്കണം.
മരുന്നിന്റെ...
തിരുവനന്തപുരം (www.mediavisionnews.in): ജനങ്ങളെ വട്ടം കറക്കി സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.
ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ആകെ വര്‍ധിച്ചത്. പെട്രോള്‍...
കൊച്ചി(www.mediavisionnews.in):പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപറ്റിയവര്‍ക്കും പുതിയതു ലഭ്യമാക്കാനായി വിദേശകാര്യ മന്ത്രാലയം ആലുവയിലും ചെങ്ങന്നൂരിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നാളെ പ്രത്യേക ക്യാമ്പ് നടത്തും. ഫീസും പെനാല്‍റ്റിയും ഈടാക്കുന്നതല്ല.
ക്യാമ്പിൽ പങ്കെടുക്കാനായി www.passportindia.gov.in എന്ന വെബ്സൈറ്റിൽ പാസ്പോർട് റീഇഷ്യുവിനായി രജിസ്റ്റർ ചെയ്യണം. സൈറ്റിൽനിന്നു ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറുമായി (എആർഎൻ) വേണം ക്യാമ്പിൽ എത്താൻ.
പാസ്പോർട്ട് നഷ്ടമായവർ എഫ്ഐആർ കോപ്പിയോ...
ന്യൂദല്‍ഹി (www.mediavisionnews.in): കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി പി. കരുണാകരന് എം.പി. കേരളത്തിലെ പ്രളയക്കെടുതിയില്‍ ആവശ്യമായ സാമ്പത്തിക സഹായം തേടാനായി കഴിഞ്ഞ പത്തുദിവസമായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിക്കുകയാണെന്നും ഇതുവരെ അദ്ദേഹം അനുമതി നല്‍കിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ആഗസ്റ്റ് 30, 31 തിയ്യതികളില്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനുശേഷം...
കോഴിക്കോട് (www.mediavisionnews.in): മുടിക്കോട് ജുമാമസ്ജിദ് തുറന്നതിന് പിറകെ സുന്നി ഐക്യചര്‍ച്ചകളില്‍ ഒരു വഴിത്തിരിവ് കൂടി. ഇതുവരെ തര്‍ക്കങ്ങളില്ലാത്ത മഹല്ലുകളുടെ നിയന്ത്രണം സംബന്ധിച്ച് രൂപീകരിച്ച പൊതു മാനദണ്ഡം ഇരു വിഭാഗവും അംഗീകരിച്ചു. ഇക്കാര്യത്തില്‍ സംയുക്ത പ്രസ്താവന ഇറക്കാന്‍ എ.പി വിഭാഗത്തിനു പുറമേ സമസ്തയുടെ മുശാവറയും അംഗീകാരം നല്കി.
തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ ഒരു പള്ളി തുറക്കാനായെങ്കിലും ചില മഹല്ലുകളില്‍...
കണ്ണൂർ (www.mediavisionnews.in): കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിൽ കവർച്ച. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ വ്യാഴാച പുലർച്ചയാണ് കവർച്ച നടന്നത്.
മുഖംമൂടി സംഘമായിരുന്ന ആക്രമണവും കവര്‍ച്ചയും നടത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സ്വർണവും...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...