കോഴിക്കോട്: പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് 2 കിലോ മുടിക്കെട്ട് പുറത്തെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയക്കെത്തിയ 15കാരിയുടെ വയറ്റിൽ നിന്നാണ് ,മുടിക്കെട്ട് കണ്ടെത്തിയത്. മുടിക്കെട്ടിന് 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ട്. ആമാശയത്തിന്റെ അതേരൂപത്തിലാണ് ഇതുണ്ടായിരുന്നത്.
ഈ മാസം എട്ടാം തീയതിയിലാണ് പാലക്കാട് സ്വദേശി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗില്‍ മുഴ...
കോട്ടയം: പല്ലിന്റെ വിടവുനികത്താൻ ചികിൽസ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകൾക്കു കേടുവരുത്തിയെന്ന പരാതിയിൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം വട്ടുകുളം കടപ്പൂർ സ്വദേശിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജൻ ഡോ. ഷൈനി ആന്റണി റൗഫ്...
ആലപ്പുഴ: ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയിൽ. ഷാൻ വധക്കേസിലെ പ്രതി ജാമ്യത്തിൽ കഴിയുന്ന മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരിൽ ഒരാൾ. നീതിഷ് കുമാർ, വിജീഷ്, അനന്തു, അലൻ ബെന്നി, പ്രശാൽ, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീൻ, രാജേഷ് എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ...
കണ്ണൂർ: ആഴ്ചകൾക്ക് മുൻപ് ചക്കരക്കൽ പോലീസ് അപൂർവമായൊരു സംഭവത്തിൽ കേസെടുത്തു. ഒട്ടകപ്പുറത്ത് വരനെ ആനയിച്ചെത്തിയ കല്യാണസംഘം പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനായിരുന്നു കേസ്. മട്ടന്നൂർ-കണ്ണൂർ സംസ്ഥാനപാതയിലായിരുന്നു സംഭവം. അന്യായമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വരനും സംഘത്തിനുമെതിരെയായിരുന്നു പോലീസ് കേസെടുത്തത്. ശക്തമായ പൊതുജന മുന്നേറ്റത്തെത്തുടർന്ന് കുറ്റിയറ്റുപോയ വിവാഹ ആഭാസങ്ങൾ വീണ്ടും തലപൊക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇൗ സംഭവം....
കാസര്‍കോട്: മംഗൽപ്പാടി പഞ്ചായത്തിന്റെ കുബണൂരിലെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വിവരത്തെ തുടര്‍ന്ന് ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി പത്ത് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.
ഒരു പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാലിന്യസംസ്‌കരണശാല കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. തീപിടിത്തത്തിന്റെ കാരണം...
പലതരത്തിലുള്ള മോഷണങ്ങളും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, തികച്ചും അസാധാരണമായൊരു മോഷണത്തിന്റെ കഥയാണ് ക്യൂബയിൽ നിന്നും പുറത്ത് വരുന്നത്. ഇത് ക്യൂബയിലെ അധികൃതർക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കള്ളന്മാർ മോഷ്ടിച്ചത് 133 ടൺ കോഴിയിറച്ചിയാണ്. 30 പേർ ചേർന്നാണ് ഈ വൻ മോഷണം നടത്തിയത്.
അതും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും ക്യൂബയെ വലയ്‍ക്കുമ്പോഴാണ് ഇങ്ങനെ ഒരു...
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ്...
തിരുവനന്തപുരം : റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേന്ദ്രം നിർദ്ദേശം ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റേഷൻ കടകൾക്ക് മുന്നിൽ...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....