Monday, September 15, 2025

Kerala

വിവാദ പ്രസംഗം; പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

കോഴിക്കോട് (www.mediavisionnews.in): കോഴിക്കോട് യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരം ഇളയ്ക്കി വിടുന്നതിനെതിരെ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് കൊച്ചിയിലും കോഴിക്കോടും പിള്ളയ്‌ക്കെതിരെ കേസെടുത്തിരുന്നു. ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന്...

തലപ്പാടി-കുമ്പള ദേശീയപാത പ്രവൃത്തിക്കു കേന്ദ്രാനുമതി: മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം (www.mediavisionnews.in): ദേശീയപാത 66ല്‍ കാസര്‍കോട്‌, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 74.50 കോടിയുടെ ആറ്‌ പ്രവൃത്തികള്‍ക്ക്‌ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഉപ്പള-കുമ്പള (12 കി.മീ), തലപ്പാടി- ഉപ്പള (10.95 കി.മീ), തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ – മണത്തല (4 കി.മീ), തളിക്കുളം – കൊപ്രക്കളം (12 കി.മീ),...

കനിവിന്‍റെ കടലൊഴുകി; ഐഷയ്ക്ക് 60 ലക്ഷം; ഹൃദയഭാഷയില്‍ നന്ദി പറഞ്ഞ് ഫിറോസ്

(www.mediavisionnews.in):മലയാളി ഒന്നു മനസുവച്ചപ്പോൾ ഐഷമോളുടെ അവസ്ഥ മാറാൻ അക്കൗണ്ടിേലക്ക് ഒഴുകിയത് 60 ലക്ഷം രൂപ. ‘ഡിസ്റ്റോണിയ’ എന്ന അതിമാരക രോഗം കാരണം വലയുന്ന ഐഷയുടെ അവസ്ഥ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലാണ് ഫെയ്സ്ബുക്കിലൂടെ ലോകത്തോട് പറഞ്ഞത്. അത്രത്തോളം ദയനീയമായ കാഴ്ച കണ്ടുനിൽക്കാനാവാതെ മലയാളികൾ ഒരുമിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചികിൽസയ്ക്ക് 40 ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് ആവശ്യം....

വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഇനി രണ്ടുരേഖകള്‍ മാത്രം മതി

കൊച്ചി (www.mediavisionnews.in):വൈദ്യുതികണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വൈദ്യുതിബോര്‍ഡ്. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാണ് വേണ്ടത്. സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) നടപടികളുടെ ഭാഗമായാണിത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം അഥവാ ഉടമസ്ഥാവകാശം, ഗസറ്റഡ് അല്ലെങ്കില്‍ വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥര്‍...

ഹജ് കമ്മിറ്റി ഓഫിസിലും ചട്ടം ലംഘിച്ച് നിയമനം; മന്ത്രി ജലീലിനെതിരെ വീണ്ടും ആരോപണം

കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിലും ചട്ടം ലംഘിച്ച് നിയമനം നടന്നതായി ആക്ഷേപം. സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗങ്ങളാണ് വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സംസ്ഥാന ഹജ് ഹൗസിലെ സ്ഥിരം ജീവനക്കാരുടെ ഒഴിവുകളിൽ താൽപര്യമുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിക്കണമെന്നാണ് വ്യവസ്ഥ. കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിൽ ഡപ്യൂട്ടേഷനിൽ...

മന്ത്രി ജലീലിനെ പുറത്താക്കിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കും: കെ.പി.എ മജീദ്

കോഴിക്കോട്(www.mediavisionnews.in):: നിയമവും ചട്ടവും ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലെ നോട്ടിഫിക്കേഷനെ തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തിയ ശേഷം യോഗ്യത തിരുത്തി ഡെപ്യൂട്ടേഷനില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ നിയമിച്ചത്...

ഈ ലൈസന്‍സ് മാത്രമുള്ളവര്‍ക്കും ഇനിമുതല്‍ ഓട്ടോ ഓടിക്കാം!

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ടെസ്റ്റും പൊതുവാഹനമായതിനാല്‍ ബാഡ്‍ജും ആവശ്യമായിരുന്നു. എന്നാല്‍ ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതല്‍ ഓട്ടോറിക്ഷ ഓടിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ 'സാരഥി'യിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഇതോടെ...

മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

കൊല്ലം (www.mediavisionnews.in): അബ്ദുള്‍ നാസര്‍ മദനിയുടെ മാതാവ് അസ്മാ ബീവി (67) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. മാതാവിന്റെ അസുഖവിവരമറിഞ്ഞ് മഅ്ദനി കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവില്‍ നിന്നും ജാമ്യം ലഭിച്ച്‌ അന്‍വാര്‍ശേരിയിലെത്തിയത്. പിന്നീട് ഇദ്ദേഹത്തിന്റെ ജാമ്യം കോടതി ദീര്‍ഘിപ്പിച്ചിരുന്നു. മൃതദേഹം വൈകാതെ ശാസ്താംകോട്ടയിലെ വീട്ടിലെത്തിക്കും മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

ഡിവൈ.എസ്​.പി റോഡിലേക്ക്​ തള്ളിയിട്ട യുവാവ്​ വാഹനമിടിച്ച്​ മരിച്ചു; കൊലക്കുറ്റത്തിന്​ കേസ്​

തിരുവനന്തപുരം(www.mediavisionnews.in) : വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട്​ ഡിവൈ.എസ്​.പിയുമായുള്ള തർക്കത്തിനിടെ യുവാവ്​ മറ്റൊരു വാഹനമിടിച്ച്​ മരിച്ച സംഭവത്തിൽ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. നെയ്യാറ്റിൻകര കാവുവിളയിൽ തിങ്കളാഴ്​ച രാത്രി 11ഒാടെയാണ്​ സംഭവം. നെയ്യാറ്റിൻകര കാവുവിള കൊടങ്ങാവിള സ്വ​േദശി സനലാണ്​ (32) മരിച്ചത്​. ഹരികുമാർ തള്ളിയതിനെതുടർന്ന്​ റോഡിൽ വീണ സനലി​​​​​​െൻറ ശരീരത്തിലേക്ക്​ അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നെന്ന്​ നാട്ടുകാർ...

ബന്ധുനിയമന വിവാദം; മന്ത്രി കെ.ടി ജലീലിന്റെ പരാമര്‍ശത്തിന് എതിരെ മാനഷ്ടകേസുമായി നജീബ് കാന്തപുരം

കോഴിക്കോട്(www.mediavisionnews.in) : മന്ത്രി കെ.ടി ജലീലിന് എതിരെ മാനനഷ്ടക്കേസിന് വക്കീല്‍ നോട്ടീസ്. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....
- Advertisement -spot_img