Kerala

ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം

തിരുവനന്തപുരം(www.mediavisionnews.in): ജനുവരി ഒന്നുമുതല്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തും. പകരം ചില്ലുകുപ്പികള്‍ എത്തും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍,...

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് ഇനി വാഹനം നഷ്ടമാകും

തിരുവനന്തപുരം(www.mediavisionnews.in): ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് ഇനി വാഹനം നഷ്ടമാകും. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വാഹനം ഏറ്റെടുത്ത് മൂന്ന് മാസത്തിനകം ലേലം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. മുന്‍പ് അപകടമുണ്ടായാല്‍ കേസ് രജിസ്ട്രര്‍ ചെയ്ത ശേഷം, മറ്റ് പരാതികള്‍ ഇല്ലെങ്കില്‍ വാഹനം...

കോടതിയിലേക്കുള്ള യാത്രയില്‍ കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി; പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം(www.mediavisionnews.in): ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ സുരേന്ദ്രന് സുരക്ഷ പോയ പൊലീസുകാരന് സസ്പെൻഷൻ. കൊല്ലം എ ആർ ക്യാംപിലെ ഇൻസ്പെക്ടർ വിക്രമൻ നായർക്കെതിരെയാണ് നടപടി. അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് അവസരമൊരുക്കിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. കൊട്ടാരക്കര ജയിലിൽ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം...

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടി

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. മന്ത്രിസഭാ...

പിവി അന്‍വര്‍ എംഎല്‍എ 50 ലക്ഷം തട്ടിച്ചുവെന്ന കേസ് ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി (www.mediavisionnews.in): പിവി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. പ്രവാസി എന്‍ഞ്ചിനിയറില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ പിവി അന്‍വര്‍ നല്‍കിയ പുന:പരിശേധനാ ഹര്‍ജി തള്ളി. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. എംഎല്‍എക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു....

മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രയുടെ മുദ്രാവാക്യം പൊതുസമൂഹം ഏറ്റെടുത്തു: മുനവ്വറലി തങ്ങള്‍

മലപ്പുറം(www.mediavisionnews.in):: വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ എന്ന പ്രമേയവുമായി മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര ഇന്ന് മുതല്‍ ഒമ്പത് വരെ അഞ്ച് ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തും. കാസര്‍കോട് നിന്നും പ്രയാണം ആരംഭിച്ച് നാലു ജില്ലകള്‍ പൂര്‍ത്തിയാക്കി ഏറെ ആത്മാഭിമാനത്തോടെയാണ്...

ജലീൽ രക്ഷപെടില്ല; സംരക്ഷിച്ചാൽ നിയമപരമായി നേരിടും; കടുപ്പിച്ച് ഫിറോസ്

മലപ്പുറം(www.mediavisionnews.in): നിയമനത്തില്‍ വീഴ്ചയുള്ളതുകൊണ്ടാണ് കെ.ടി.ജലീലിന്റെ ബന്ധു കെ ടി അദീബ് സ്ഥാനം രാജിവച്ചുപോയതെന്ന് യൂത്ത് ലീഗ് നേതാവ് പി.െക.ഫിറോസ്. കാബിനറ്റ് തീരുമാനം മറികടന്നാണ് കെ.ടി.ജലീല്‍ ബന്ധുനിയമനം നടത്തിയത്. ജലീലിനെ സംരക്ഷിക്കാനുള്ള തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമപരമായി ജലീലിന് രക്ഷപ്പെടാനാവില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.കെ.ഫിറോസ് പ്രതികരിച്ചു. കുറ്റം...

ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഹര്‍ജി നല്‍കി; ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു

കൊച്ചി (www.mediavisionnews.in):ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി പിഴ വിധിച്ചു. 25000 രൂപ പിഴ ഈടാക്കിയാണ് ശബരിമല വിഷയത്തിലെ പൊലീസ് നടപടിക്കെതിരെ ശോഭ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്. വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉന്നിയിച്ചതെന്നും കോടതി പറഞ്ഞു. നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരിക്കെതിരെ രൂക്ഷമായ പരാമര്‍ശമാണ് കോടതിയുടെ...

ഇടുക്കിയിൽ ആൾക്കൂട്ട ആക്രമണം; മീൻവ്യാപാരിയായ വയോധികനെ അഞ്ചം​ഗസംഘം ക്രൂരമായി മർദ്ദിച്ചു

ഇടുക്കി(www.mediavisionnews.in): മീൻ‌ വിൽ‌പനക്കാരനായ മധ്യവയസ്കനെ ഇടുക്കിയിൽ‌ അതിക്രൂരമായി മർദ്ദിച്ച് അവശനാക്കി. സംഭവത്തിൽ അഞ്ചു പേർ‌ക്കെതിരെ കേസെടുത്തു. അറുപത്തെട്ടുകാരനായ അടിമാലി വാളറ സ്വദേശി എം. മക്കാറിനെയാണ് മർദ്ദിച്ചത്. മക്കാറിനെ ആളുകൾ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നാണ് കേസെടുത്തതെന്ന് മൂന്നാർ പൊലീസ് അറിയിച്ചു. റിസോർട്ടിലേക്ക് മീൻ നൽകിയതിന്റെ ബാക്കി...

‘നില്ല് നില്ല് ‘ചലഞ്ച് കാര്യമായി; സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്ക്

തിരൂര്‍(www.mediavisionnews.in):: ജനപ്രിയ ഡബ്‌സ്മാഷ് ആപ്ലിക്കേഷനായ ടിക് ടോക്കിലെ ‘നില്ല് നില്ല്’ ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരില്‍ വലിയ സംഘര്‍ഷത്തിനിടയാക്കി. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മിലായിരന്നു സംഘര്‍ഷം. ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി, മരച്ചില്ലകളും കൈയിലേന്തി, ജാസി ഗിഫ്റ്റ് പാടിയ ‘നില്ല് നില്ല് നീലക്കുയിലേ…’...
- Advertisement -spot_img

Latest News

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം; കേന്ദ്രസേന വരും

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ...
- Advertisement -spot_img