റാന്നി(www.mediavisionnews.in): പൊലീസ് തന്നെ മനപൂര്‍വ്വം വേട്ടയാടുകയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തനിക്കെതിരെ ചാര്‍ജു ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണ്. നടക്കാത്ത സംഭവത്തിന്റെ പേരില്‍ വരെ പ്രതി ചേര്‍ത്തിരിക്കുകയാണ്. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
രണ്ടു കാരണങ്ങളാണ് തന്നെ വേട്ടയാടുന്നതിനു പിന്നിലുള്ളത്. ഒന്ന് അയ്യപ്പ ഭക്തരുടെ ആത്മവിശ്വാസം...
കോഴിക്കോട്(www.mediavisionnews.in): ലോകത്തെ പിടിച്ചുകുലുക്കിയ യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നെന്ന അവകാശവാദവുമായി അദ്ദേഹത്തിന്റെ ശിഷ്യന്‍. കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും മതപണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പീരിയത്തിന്റെ പ്രസംഗം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസംഗത്തിലാണ് ഇങ്ങനെ പറയുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അടുത്ത ശിഷ്യന്മാരുമായി അമേരിക്ക സന്ദര്‍ശിച്ച...
കോഴിക്കോട്(www.mediavisionnews.in): ബന്ധുനിയമനത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വീണ്ടും. ബന്ധുവായ കെ.ടി അദീബിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ സ്ഥിരം നിയമനം നടത്താനാണ് മന്ത്രി കെ.ടി ജലീല്‍ ശ്രമിച്ചതെന്ന് ഫിറോസ് ആരോപിച്ചു. സ്ഥിരനിയമനം മുന്നില്‍ കണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജിവെച്ചാണ് അദീബ് ഇവിടെ...
തിരുവനന്തപുരം(www.mediavisionnews.in): കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന സുപ്രിംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം പോരെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കോടതിയില്‍ നിന്ന് രേഖാമൂലം ഉത്തരവ് കിട്ടണം. കെ.എം ഷാജിയെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് നേരത്തെ സുപ്രിംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും പറഞ്ഞിരുന്നു. ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടപ്പോഴായിരുന്നു...
പത്തനംതിട്ട (www.mediavisionnews.in):ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വത്സന്‍ തില്ലങ്കേരി, ആര്‍. രാജേഷ്. വി.വി രാജേഷ്, പ്രകാശ് ബാബു എന്നിവരെയും പ്രതി ചേര്‍ത്തു
ചിത്തിരിയാട്ട പൂജാസമയത്ത് ശബരിമല സന്നിധാനത്ത് 52 കാരി തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ. സുരേന്ദ്രനെതിരെ ഗൂഢാലോചനാകുറ്റം...
ന്യൂഡല്‍ഹി(www.mediavisionnews.in): എംഎല്‍എ സ്ഥാനത്ത് നിന്നും കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ സുപ്രീംകോടതി അനുമതി. ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിര്‍ദേശം.
കെ എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ഇതിനായി തീയതി നിശ്ചയിച്ച് വാദം...
ന്യൂഡല്‍ഹി(www.mediavisionnews.in): തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി അതിവേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി ഇന്ന് സുപ്രീംകോടതിയില്‍.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസ് വേഗം...
മലപ്പുറം(www.mediavisionnews.in): ബന്ധുനിയമന വിവാദത്തില്‍ ആരോപണം നേരിടുന്ന മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മകള്‍ അസ്മ ബീവി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. തന്‍റെ ഉപ്പ ചെയ്ത തെറ്റെന്താണെന്നും അദീപിന്‍റെ നിയമനത്തില്‍ യഥാര്‍ത്ഥ പരാതി രാഷ്ട്രീയ എതിരാളികള്‍ക്കാണോ എന്നും ചോദിച്ചാണ് അസ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ പ്രത്യക്ഷപ്പെട്ടത്. അദീപിന്‍റെ നിയമനത്തില്‍ തന്റെ അവസരം നിഷേധിക്കപ്പെട്ടു...
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്‌കരണത്തിന് പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കോഴിക്കോട് ഞെളിയമ്പറമ്പിലാണ് ആദ്യ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലുള്ളവരുമായി ജില്ലാകളക്ടര്‍മാര്‍ ചര്‍ച്ച നടത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികളിലൂടെയാണ് നിലവില്‍ ജൈവ മാലിന്യ സംസ്‌കരണം. ഇതിനു പുറമേ...
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം...