Wednesday, January 14, 2026

Kerala

പന്തളത്ത് ബി.ജെ.പിക്ക് കിട്ടിയത് 12 വോട്ടുകള്‍, പത്തനംതിട്ടയില്‍ ഏഴും

പത്തനംതിട്ട(www.mediavisionnews.in) ശബരിമല സമരം തിരഞ്ഞെടുപ്പുകളില്‍ വോട്ടായി മാറ്റാന്‍ സാധിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്ന ജനവിധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ ഫലം. പത്തനംതിട്ടയില്‍ ശബരിമല വിഷയം ആളിക്കത്തിച്ചിട്ടും ജില്ലയിലെ രണ്ട് നഗരസഭാ ഡിവിഷനുകളിലായി ബിജെപിക്ക് ആകെ ലഭിച്ചത് 19 വോട്ടുകള്‍ മാത്രം. പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലേക്കും പന്തളം...

ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മികച്ച നേട്ടം, 39ല്‍ 22ഉം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക്

തിരുവനന്തപുരം(www.mediavisionnews.in): ശബരിമല സമരത്തിനിടെ സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റുകളില്‍ 22ഉം ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി.12 സീറ്റുകളില്‍ യു.ഡി.എഫും രണ്ട് വീതം സീറ്റുകളില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തിര‌ഞ്ഞെടുപ്പ് നടന്ന അഞ്ച് വീതം സീറ്റുകളിലും...

നസിറുദ്ദീന്‍ വധം: ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്(www.mediavisionnews.in): യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കേണ്ടി വരും. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് സി സുരേഷ് കുമാറാണ് വിധി പറഞ്ഞത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍...

കണ്ണൂരിന്റെ കണ്ണും കരളും കവര്‍ന്ന ഹരിതയൗവനത്തിന് തലശ്ശേരിയുടെ ബിഗ് സെല്യൂട്ട്; ഇന്നു മുതല്‍ കോഴിക്കോട്ട്

തലശ്ശേരി(www.mediavisionnews.in): നവോത്ഥാനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ തലശ്ശേരിയുടെ തറവാടു മുറ്റത്തെത്തിയ യുവജന യാത്രക്ക് തറവാടിത്തം നിറഞ്ഞ സല്‍ക്കാര പൊലിമയുള്ള ഊഷ്മള വരവേല്‍പ്പ്. രാഷ്ട്രീയ വൈരം കഠാകൊണ്ട് കഥയെഴുതിയ പി ഷാദുലിയുടെയും ഷുഹൈബിന്റെയും ചോരവീണ മണ്ണില്‍ ബിരിയാണിയുടെയും ക്രിസ്മസ് കേക്കിന്റെയും രുചിവൈവിധ്യങ്ങള്‍ പോലെ ഹൃദയം നിറച്ചു. രക്തം കിനിയുന്ന ഇന്നലെകളുടെ കിനാക്കളെ അതിജയിക്കാനുള്ള കരുത്ത് പുതുക്കി, ആശയധാരയുടെ നീരുറവ...

കേരളത്തിനുള്ള പ്രളയദുരിതാശ്വാസം വര്‍ദ്ധിപ്പിച്ച് കേന്ദ്രം; 2500 കോടി രൂപ കൂടി അനുവദിച്ചു

ന്യൂഡല്‍ഹി(www.mediavisionnews.in): പ്രളയക്കെടുതി മറികടക്കാന്‍ കേരളത്തിന് 2500 കോടി രൂപകൂടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക ലഭിക്കുക. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ കേരളത്തിനു പണം ലഭിക്കും. ആകെ അനുവദിക്കുക 3100 കോടി രൂപയാണ്. ഇതില്‍ 600 കോടി ഇതിനകം നല്‍കി. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800...

സംസ്ഥാനത്തെ 14 പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തലാക്കി

തിരുവനന്തപുരം(www.mediavisionnews.in): പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്. സംസ്ഥാനസര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാലങ്ങളുടെ ടോള്‍ പിരിവ്...

ബന്ധുനിയമനം: സുപ്രധാന രേഖകള്‍ മറച്ചുവച്ച് കെ.ടി.ജലീലിന്റെ ഓഫീസ്

തിരുവനന്തപുരം(www.mediavisionnews.in): ബന്ധുനിയമനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ മറച്ചുവച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ്. രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഫയലുകള്‍ മറ്റുവകുപ്പുകളിലാണെന്ന മറുപടിയാണ് ലഭിച്ചത്. ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പറേഷനില്‍ ബന്ധുവിനെ നിയമിച്ചെന്ന ആരോപണത്തില്‍ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രഖ്യാപനം. എന്നാല്‍ രേഖകള്‍ നല്‍കാന്‍ മന്ത്രിയുടെ ഓഫിസ് തയാറല്ലെന്ന് വിവാരാവകാശ അപേക്ഷയ്ക്കുള്ള മറുപടി വ്യക്തമാക്കുന്നു....

ചെയ്യാത്ത തെറ്റിന് ജയിലിലടയ്ക്കപ്പെട്ട താജുദ്ദീന് ജോലിയും ബിസിനസും നഷ്ടമായി

കണ്ണൂർ(www.mediavisionnews.in): കണ്ണൂരില്‍ മാലമോഷണം ആരോപിച്ച് 53 ദിവസം ജയിലിലിട്ടതിന് ശേഷം നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ച പ്രവാസി താജുദ്ദീന് ഖത്തറിലെ ജോലിയും ബിസിനസും പൂര്‍ണമായും നഷ്ടമായി. മാസങ്ങളായിട്ടും താജുദ്ദീനെ കാണാത്തതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ബിസിനസ് ഉപേക്ഷിക്കുകയായിരുന്നു. ദോഹയില്‍ തിരിച്ചെത്തിയ താജുദ്ദീനിപ്പോള്‍ പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചെയ്യാത്ത തെറ്റിന് ജയിലിലടയ്ക്കപ്പെട്ട താജുദ്ദീന് ജോലിയും ബിസിനസും നഷ്ടമായി ചെയ്യാത്ത തെറ്റിന്...

തീയറ്ററുകളില്‍ ഇനി മുതല്‍ സിനിമ തുടങ്ങും മുന്നേ നിങ്ങളെ ഉപദേശിക്കാന്‍ ദ്രാവിഡെത്തില്ല

കൊച്ചി (www.mediavisionnews.in): തിയേറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനത്തിനു മുന്‍പ് പുകയിലക്കെതിരായ സന്ദേശവുമായി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ല. പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം എന്ന രാഹുല്‍ ദ്രാവിഡിന്റെ ബോധവല്‍കരണ പരസ്യം ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഇതിനു പകരം ഡിസംബര്‍ ഒന്നു മുതല്‍ പുതിയ...

യുവജന യാത്രക്കിടെ പി.ജയരാജന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍

കണ്ണൂര്‍(www.mediavisionnews.in): അക്രമ രഹിത കേരളം കെട്ടിപടുക്കാനും കണ്ണൂരില്‍ ശാന്തി കൊണ്ട് വരാനും ജയരാന് കഴിയട്ടെയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 1952 നവംബര്‍ 27 ന് ജനിച്ച പി.ജയരാജന് യുവജന യാത്രക്കിടെ ജന്മദിനാ ശംസകള്‍ നേരുകയായിരുന്നു തങ്ങള്‍. യുവജന യാത്രയുടെ പ്രമേയം തന്നെ അക്രമ രഹിത കേരളത്തെ കെട്ടിപ്പടുക്കലാണ്. അത് കണ്ണൂരിന്റ മണ്ണില്‍ യാഥാര്‍ത്ഥ്യമായാല്‍...
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img