Monday, November 10, 2025

Kerala

കെ സുരേന്ദ്രന്‍ ജയില്‍ മോചിതന്‍; ഗംഭീര സ്വീകരണമൊരുക്കി ബിജെപി

തിരുവനന്തപുരം(www.mediavisionnews.in): ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍മോചിതനായി. ഗൂഢാലോചന കേസില്‍ 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. ജയിലിന് മുന്നില്‍ നിന്ന് തുറന്ന ജീപ്പില്‍ അദ്ദേഹം എ.എന്‍ രാധാകൃഷ്ണന്‍ നിരഹാരമിരിക്കുന്ന സമരപ്പന്തലില്‍ എത്തും. ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കെതിരെ സമരം തുടരുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചുള്ള എല്ലാ പ്രതിഷേധങ്ങളും...

പെണ്‍കുട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആണ്‍കുട്ടിയെ അനുവദിക്കരുത്: കേരള പൊലീസ്

തിരുവനന്തപുരം(www.mediavisionnews.in): സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചൂഷണം മൂലം ജീവിതം നഷ്ടമാക്കുന്ന യുവതീയുവാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്യുന്ന കാമുകന്മാരുടെ എണ്ണം കൂടിയതോടെയാണ് പോലീസിന്റെ നടപടി. ഇത്തരം സംഭവങ്ങള്‍ തടയാന്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ വിനോദ് പിള്ള, ആര്‍.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. പൊലീസ് നല്‍കുന്ന...

കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ല

കൊച്ചി(www.mediavisionnews.in): ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 21 ദിവസത്തിന് ശേഷം സുരേന്ദ്രന് ഇതോടെ ജയില്‍ മോചിതനാകാന്‍ സാധിച്ചേക്കും. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്....

ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം

തിരുവനന്തപുരം(www.mediavisionnews.in): ജനുവരി ഒന്നുമുതല്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തും. പകരം ചില്ലുകുപ്പികള്‍ എത്തും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍,...

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് ഇനി വാഹനം നഷ്ടമാകും

തിരുവനന്തപുരം(www.mediavisionnews.in): ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് ഇനി വാഹനം നഷ്ടമാകും. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വാഹനം ഏറ്റെടുത്ത് മൂന്ന് മാസത്തിനകം ലേലം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. മുന്‍പ് അപകടമുണ്ടായാല്‍ കേസ് രജിസ്ട്രര്‍ ചെയ്ത ശേഷം, മറ്റ് പരാതികള്‍ ഇല്ലെങ്കില്‍ വാഹനം...

കോടതിയിലേക്കുള്ള യാത്രയില്‍ കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി; പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം(www.mediavisionnews.in): ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ സുരേന്ദ്രന് സുരക്ഷ പോയ പൊലീസുകാരന് സസ്പെൻഷൻ. കൊല്ലം എ ആർ ക്യാംപിലെ ഇൻസ്പെക്ടർ വിക്രമൻ നായർക്കെതിരെയാണ് നടപടി. അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് അവസരമൊരുക്കിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. കൊട്ടാരക്കര ജയിലിൽ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം...

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടി

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. മന്ത്രിസഭാ...

പിവി അന്‍വര്‍ എംഎല്‍എ 50 ലക്ഷം തട്ടിച്ചുവെന്ന കേസ് ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി (www.mediavisionnews.in): പിവി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. പ്രവാസി എന്‍ഞ്ചിനിയറില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ പിവി അന്‍വര്‍ നല്‍കിയ പുന:പരിശേധനാ ഹര്‍ജി തള്ളി. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. എംഎല്‍എക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു....

മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രയുടെ മുദ്രാവാക്യം പൊതുസമൂഹം ഏറ്റെടുത്തു: മുനവ്വറലി തങ്ങള്‍

മലപ്പുറം(www.mediavisionnews.in):: വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ എന്ന പ്രമേയവുമായി മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര ഇന്ന് മുതല്‍ ഒമ്പത് വരെ അഞ്ച് ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തും. കാസര്‍കോട് നിന്നും പ്രയാണം ആരംഭിച്ച് നാലു ജില്ലകള്‍ പൂര്‍ത്തിയാക്കി ഏറെ ആത്മാഭിമാനത്തോടെയാണ്...

ജലീൽ രക്ഷപെടില്ല; സംരക്ഷിച്ചാൽ നിയമപരമായി നേരിടും; കടുപ്പിച്ച് ഫിറോസ്

മലപ്പുറം(www.mediavisionnews.in): നിയമനത്തില്‍ വീഴ്ചയുള്ളതുകൊണ്ടാണ് കെ.ടി.ജലീലിന്റെ ബന്ധു കെ ടി അദീബ് സ്ഥാനം രാജിവച്ചുപോയതെന്ന് യൂത്ത് ലീഗ് നേതാവ് പി.െക.ഫിറോസ്. കാബിനറ്റ് തീരുമാനം മറികടന്നാണ് കെ.ടി.ജലീല്‍ ബന്ധുനിയമനം നടത്തിയത്. ജലീലിനെ സംരക്ഷിക്കാനുള്ള തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമപരമായി ജലീലിന് രക്ഷപ്പെടാനാവില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.കെ.ഫിറോസ് പ്രതികരിച്ചു. കുറ്റം...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img