Kerala

അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സും ഇനി ഓണ്‍ലൈനില്‍

അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് ലഘൂകരിക്കുന്നു. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്ന രീതിയിലാണ് പരിഷ്‌കരിക്കുന്നത്. കാലാവധി തീരാത്ത പാസ്‌പോര്‍ട്ടുള്ളവര്‍ക്കേ അപേക്ഷിക്കാനാകൂ. ഇന്ത്യന്‍ പൗരത്വം തെളിക്കുന്ന രേഖയും നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സും പാസ്‌പോര്‍ട്ടും ഓണ്‍ലൈനായി അപ്​ലോഡ് ചെയ്താല്‍മതി. ഫീസും ഓണ്‍ലൈനായി അയക്കാം. സാരഥി വെബ്സൈറ്റ് വഴി, ലൈസന്‍സ് നല്‍കിയിട്ടുള്ള രജിസ്റ്ററിങ് അതോറിറ്റിയുടെ പരിധിയിലുള്ള ഓഫീസിലാണ് അപേക്ഷ...

കോണ്‍ഗ്രസ് വിട്ട് നവ്ജോത് സിങ് സിദ്ദുവും; ബിജെപിയിലേക്കെന്ന് സൂചന

ബിജെപിയിലേക്ക് കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക്. കമൽ നാഥിനും മകൻ നകുൽനാഥിനും പിന്നാലെ പഞ്ചാബിൽ നവ്ജോദ് സിങ് സിദ്ദുവും ബിജെപിയിലേക്കെത്തുമെന്നാണ് വിവരം. സിദ്ദുവും മൂന്ന് കോൺഗ്രസ് എംഎൽ എമാരും ബിജെപി നേതൃവുമായി ചർച്ചകൾ പൂർത്തിയാക്കിയതായാണ് സൂചന. ഈ മാസം 22ന് ശേഷം ആകും സിദ്ദുവിന്റെ പാർട്ടി മാറ്റം. പിസിസിയിൽ അർഹമായ പദവി നിൽക്കുന്നില്ലെന്ന് ആരോപിച്ച് അതൃപ്തിയിലാണ്...

‘ഞങ്ങളുമുണ്ട് കൂടെ’; തോളോടുതോൾ ചേർന്ന് ക്ഷേത്രമഹോത്സവം ആഘോഷമാക്കി മാറ്റി മദ്രസ കമ്മിറ്റി, ഇതാണ് കേരളം!

കോഴിക്കോട്: 'ശ്രീ നെല്ലിക്കോട്ട് കാവ് താലപ്പൊലി മഹോത്സവം 2024, ആശംസകളോടെ മുനവ്വിറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി'- കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്ഷേത്രോത്സവത്തില്‍ നെല്ലിക്കോട്ട് കാവ് ആഘോഷ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും തെല്ലൊരഭിമാനത്തോടെ നെഞ്ചില്‍ കുത്തിയ ബാഡ്ജിലെ വരികളാണിത്. മീറ്ററുകളുടെ വ്യത്യാസമേ ഈ ക്ഷേത്രവും ഹുദാ മസ്ജിദിന് കീഴിലുള്ള മദ്രസയും തമ്മിലുള്ളൂ. പക്ഷേ വര്‍ഷങ്ങളുടെ സാഹോദര്യത്തിന്റെയും...

കൊടും ചൂട്… ചുട്ടുപൊള്ളി കേരളം; ഇനിയും ഉയരും, മൂന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 18, 19 ) കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 36 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് മൻസൂറിൽ (38) നിന്നാണ് 584.5 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം ടെർമിനലിന് പുറത്തെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് മിശ്രിതരൂപത്തിലുള്ള സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിന്...

ദിവസ വാടക രണ്ടുലക്ഷം രൂപ, കേരളത്തില്‍ നികുതി അടച്ചിട്ടില്ല; റോള്‍സ് റോയിസ് 12 ലക്ഷം പിഴയിട്ട് MVD

എടപ്പാള്‍: പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ചെയ്ത് കേരളത്തില്‍ നികുതിയടയ്ക്കാതെ 'റെന്റ് എ കാര്‍' ആയി ഓടിയ 'റോള്‍സ് റോയ്‌സ്' കാറിനെതിരേ മോട്ടോര്‍വാഹന വകുപ്പ് നടപടി. മൂന്നുകോടി രൂപ വിലയുള്ള കാര്‍ വിവാഹഷൂട്ടിനായി എത്തിച്ചപ്പോഴാണ് അധികൃതര്‍ പിടികൂടിയത്. കാര്‍ വാടകയ്‌ക്കെടുത്തവരുടെ മൊഴിപ്രകാരം എറണാകുളത്തുള്ള ഉടമയ്‌ക്കെതിരേ നടപടിയാരംഭിച്ചു. വാഹനമുടമയ്ക്ക് 12,04,000 രൂപ പിഴയുമിട്ടു. മലപ്പുറം ജില്ലാ എന്‍ഫോഴ്മെന്റ് കോട്ടയ്ക്കല്‍...

അരുത്! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് ! മുന്നറിയിപ്പുമായി എംവിഡി

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന വർധിച്ചു വരുന്ന അപകടനകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല എന്നും അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് ഈ കുറ്റത്തിന് വന്നിട്ടുള്ളത് എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. മോട്ടോർ വാഹന നിയമം...

ആംബുലന്‍സില്‍ കഞ്ചാവ് കടത്ത്; 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്. പത്തനാപുരം മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ...

വേനലെത്തും മുമ്പ് തന്നെ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം; വരുംദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വേനൽ എത്തുന്നതിനു മുൻപേ കൊടുംചൂടിൽ വലഞ്ഞ് കേരളം. എൽനിനോ പ്രതിഭാസവും മഴ കുറവുമാണ് ഉയര്‍ന്ന താപനിലക്ക് കാരണമാകുന്നത്.ചൂടിന്‍റെ കാഠിന്യം ദിനംപ്രതി കൂടുന്നതോടെ വെയിലത്ത് ജോലി ചെയ്യുന്നവരും വലയുകയാണ്. ചുട്ടുപൊള്ളുന്ന വെയിലത്ത് കുടയും ചൂടി ഇങ്ങനെ കച്ചവടം ചെയ്യാൻ പലരും നിർബന്ധിതരാവുകയാണ്.കാരണം ജീവിക്കാന്‍ മറ്റ് മാർഗ്ഗങ്ങളില്ല. ഇങ്ങനെ ലക്ഷക്കണക്കിനാളുകളാണ് ഒരു പുൽനാമ്പിന്റെ പോലും തണൽ കിട്ടാതെ...

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടർ ബെൽ സംവിധാനം തുടങ്ങാൻ നിർദേശം; രാവിലെ 10.30നും ഉച്ചയ്ക്ക് 2 മണിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 'വാട്ടർ ബെൽ' സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ...
- Advertisement -spot_img

Latest News

തോക്ക് നിറയ്ക്കുന്നത് റീൽ ചിത്രീകരിച്ച് സുഹൃത്ത്; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു, വിഡിയോ

ന്യൂഡൽഹി: മൊബൈൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. കിഴക്കൻ ഡൽഹിയിലെ ദല്ലുപുര സ്വദേശിയായ പവൻ കുമാർ (28) ആണ് മരിച്ചത്. കസിൻ ഹിമാൻഷുവിന്റെ...
- Advertisement -spot_img