തിരുവനന്തപുരം(www.mediavisionnews.in): വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തില്‍ മത്സരിക്കാന്‍ നരേന്ദ്ര മോദി തയ്യാറുണ്ടോ? ത്രിപുരയല്ല കേരളമെന്ന് പ്രധാനമന്ത്രി ആദ്യം മനസിലാക്കണം. ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശും രാജസ്ഥാനുമാണ്.
കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വെറും പാഴ്വാക്കാണെന്നും ചെന്നിത്തല പറഞ്ഞു.
മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡുമായിരിക്കും ഇവിടെ...
പത്തനംതിട്ട(www.mediavisionnews.in):ശബരിമല ദര്‍ശനത്തിനെത്തി പ്രതിഷേധം കാരണം പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാര സമരം തുടങ്ങി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്തും ഷാനില സജീഷുമാണ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം ആരംഭിച്ചത്. ശബരിമല ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ടാണ് യുവതികള്‍ നിരാഹാര സമരം തുടങ്ങിയത്. പൊലീസ് നടപടികളില്‍ പ്രതിഷേധിച്ചാണ് ഇരുവരുടെയും പ്രതിഷേധം.
ബലം പ്രയോഗിച്ചാണ് പൊലീസ് ഞങ്ങളെ തിരിച്ചിറക്കിയതെന്ന് യുവതികള്‍ ആരോപിച്ചു....
കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി ജലീലിനെതിരെ സമസ്ത ഇ.കെ വിഭാഗം പരസ്യ പ്രക്ഷോഭത്തിലേക്ക്. വഖഫ് ട്രിബ്യൂണല്‍ നിയമനത്തില്‍ പൂര്‍ണമായി തഴഞ്ഞതാണ് പരസ്യമായി രംഗത്തിറങ്ങാന്‍ സമസ്തയെ പ്രേരിപ്പിച്ചത്. മന്ത്രി കെ.ടി ജലീലിന്റെ നടപടി തിരുത്തുമെന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സമസ്ത ചൂണ്ടിക്കാട്ടി. ജലീല്‍ അനാവശ്യ വിമര്‍ശങ്ങളുന്നയിച്ച് സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന വിമര്‍ശവും സമസ്തക്കുണ്ട്.
വഖഫ് ട്രിബ്യൂണലില്‍ ജില്ലാ ജഡ്ജിക്ക്...
തിരുവനന്തപുരം(www.mediavisionnews.in):: അതിരു കടക്കുന്ന വിവാഹ റാഗിങിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ഓഡിറ്റോറിത്തിലും വധു വരന്റെ വീടുകളിലും നടക്കുന്ന ആഘോഷങ്ങൾ ക്രമസമാധന പ്രശ്നങ്ങളിലേക്ക് വഴിമാറുന്നുവെന്ന് പൊലീസ്.
നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിവാഹ റാഗിങിന് നിയന്ത്രണം വേണമെന്ന മുന്നറിയിപ്പെന്ന് പൊലീസ് വിശദമാക്കുന്നു. മറ്റൊരാളുടെ ദുഖത്തിൽ സന്തോഷിക്കുന്ന സാഡിസമായി ആഘോഷങ്ങൾ മാറുന്നുവെന്നും പൊലീസ് നിരീക്ഷണം. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക്...
മലപ്പുറം(www.mediavisionnews.in):ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. പഞ്ചായത്തുകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് വോട്ടുചോർച്ച തടയുകയാണ് നേതാക്കളുടെ ലക്ഷ്യം.
വോട്ടു ചോർച്ച ഉണ്ടാവാതിരിക്കാൻ ലീഗും കോൺഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പ് നേതാക്കൾ ചർച്ച തുടങ്ങി. മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റയും മുതിർന്ന...
പയ്യന്നൂര്‍(www.mediavisionnews.in): സംസ്ഥാനത്ത് ഒരു ദിവസം ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം.
ഈ...
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തെ ആംബുലന്‍സുകളില്‍ കാഴ്ച മറക്കുന്ന രീതിയില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കറുകളും കൂളിംഗ് ഫിലിമുകളും ഉടന്‍ നീക്കം ചെയ്യാന്‍ ട്രാന്‍പോര്‍ട് കമ്മീഷണറുടെ ഉത്തരവ്. കള്ളക്കടത്തിനായി ആംബുലന്‍സുകള്‍ വ്യാപകമായി ഉപയോഗപെടുത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
അത്യാസന്ന നിലയിലുള്ള രോഗികളുമായി മരണപ്പാച്ചില്‍ നടത്തുന്ന ആംബുലന്‍സുകളുടെ സേവനത്തെ ആരും വിലകുറച്ചുകാണില്ല. എന്നാല്‍ വാഹനങ്ങള്‍ വഴിയില്‍ തടയില്ലെന്ന ഉറപ്പിന്റെ പുറത്ത് സൈറന്‍ മുഴക്കി ആംബുലന്‍സുകള്‍...
തിരുവനന്തപുരം(www.mediavisionnews.in):: വൈദ്യുതിനിരക്ക് കൂട്ടാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. നിരക്ക് കൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ കൂട്ടിയ നിരക്കുകള്‍ 18ന് പ്രഖ്യാപിക്കും.
എത്ര ശതമാനം വര്‍ധനവ് വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല .നാലു വര്‍ഷത്തെ നിരക്കുകള്‍ ഒന്നിച്ചു നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവായിരിക്കും ഇറക്കുക. ബോര്‍ഡ് ആവശ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞ നിരക്കിനാണു സാധ്യത.
ഈ വര്‍ഷം 1100 കോടി രൂപയും 2020...
തിരുവനന്തപുരം(www.mediavisionnews.in):സംസ്ഥാനത്തെ എല്ലാ ടോളുകളും നിര്‍ത്തലാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്.
ഒരു റോഡിനും പാലത്തിനും ടോള്‍ ആവശ്യമില്ല. പിണറായി സര്‍ക്കാര്‍ 28 ഇടങ്ങളില്‍ ടോളുകള്‍ നിര്‍ത്തലാക്കി. ഇനി 10 ടോളുകളാണുളളത്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് പണം വായ്പയെടുത്ത് നിര്‍മ്മിച്ചിട്ട് തിരിച്ചടക്കാന്‍ ടോള്‍ വഴി തുക സംഭരിക്കുകയാണ്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന്...
തിരുവനന്തപുരം(www.mediavisionnews.in) ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ നിന്ന് ആര്.എസ്.എസും ബിജെപിയും പിന്മാറി. വ്യാപക അറസ്റ്റും കേസുകളും വന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഉപരോധത്തിന് പകരം അയ്യപ്പഭക്ത സംഗമം നടത്താനാണ് തീരുമാനം.
ശബരിമല യുവതി പ്രവേശനം ഉയര്‍ത്തി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം തീരുമാനിച്ചത്. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...