തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. സോക്സിനുള്ളിൽ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി 14 ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസിന്‍റെ എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ പിടിയിലായത്.
ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംശയം...
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ല.പകരം രാജ്യസഭാ സീറ്റ് നൽകാനാണ് യുഡിഎഫിൽ ആലോചന. അതിനിടെ, മുസ്‌ലിം ലീഗിൽ സീറ്റുകൾ തമ്മിൽ വെച്ചുമാറും. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ എം.പി. അബ്ദുസമദ് സമദാനിയും മത്സരിക്കും.
അതേസമയം, മൂന്നാം സീറ്റ് ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി...
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാതം ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടേയും ആരോഗ്യവകുപ്പിന്‍റേയും നിർദേശം.
കഴിഞ്ഞ വർഷത്തെ എന്നല്ല, കഴിഞ്ഞുപോയ 30 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത്രയും ചൂടുണ്ടായിട്ടുള്ള...
മലപ്പുറം: വാഴക്കാട് ചാലിയാറിൽ പ്ലസ് വൺ വിദ്യാർഥിനി മുങ്ങിമരിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങൽ കടവിലായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സനയെ പുഴയിൽ കണ്ടെത്തി. തുടർന്ന് വാഴക്കാട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൊച്ചി: കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ക്വാലാലംപൂരിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്.
ജിദ്ദയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷ്ണങ്ങളാക്കി കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം...
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്.
സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്....
കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ കെ രമ എംഎൽഎ സമര്‍പ്പിച്ച അപ്പീലും പ്രതികളുടെ ശിക്ഷ...
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കിയ കാര്‍ണിവല്‍ കാറിന് പിഴയീടാക്കി മോട്ടോര്‍ വാഹന വകുപ്പ്. മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്. മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ വെച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് വൈകുന്നേരം നാല് മണിയോടെയാണ് കിയ കാര്‍ണിവലിനെ ക്യാമറ കുടുക്കിയത്.
മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് വാഹനമായി സഞ്ചരിച്ചപ്പോഴാണ്...
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഈ മാസം പിടികൂടിയത് 2.80 കോടിയുടെ സ്വർണവും 19.60 ലക്ഷം രൂപ വില വരുന്ന 14 ഐ ഫോണുകളും 3.12 ലക്ഷത്തിന്‍റെ നിരോധിത സിഗരറ്റുകളും. നാല് കേസുകളിലായാണ് സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
2.80 കോടി രൂപയുടെ 4527 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണമാണ് ശരീരത്തിൽ ഒളിപ്പിച്ച്...
മലപ്പുറം: (www.mediavisionnews.in)നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാണക്കാട് വെച്ചാണ് സാദിഖലി തങ്ങൾ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി...