Kerala

എസ്.ഡി.പി.ഐ ആറ് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എറണാകുളം(www.mediavisionnews.in): എസ്.ഡി.പി.ഐ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോയി അറയ്ക്കല്‍ ചാലക്കുടിയിലും കെ.കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും മത്സരിക്കും. യഥാര്‍ത്ഥ ബദലിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തിയാവും ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ്...

കൊച്ചി നഗരത്തില്‍ വന്‍ തീപിടുത്തം; സംഭവം പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഗോഡൌണില്‍

കൊച്ചി(www.mediavisionnews.in): എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ന്‍ അ​ഗ്നി​ബാ​ധ. പാ​ര​ഗ​ണി​ന്‍റെ ഗോ​ഡൗ​ണി​ലാ​ണ് വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആറ് നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലേ​ക്കും തീ ​പ​ട​ര്‍​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഒ​ന്നി​ലേ​റെ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍നിന്ന് കനത്തപുക ഉയരുന്നുണ്ട്. തീ അണക്കാനായി കൂടുതല്‍ അ​ഗ്നിസുരക്ഷാസേന ഇവിടേക്ക്...

പൊന്ന് പൊള്ളുന്നു: സ്വര്‍ണവില കാല്‍ലക്ഷം കടന്ന് കുതിക്കുന്നു

തിരുവനന്തപുരം(www.mediavisionnews.in) : സംസ്ഥാനത്ത് സ്വര്‍ണവില കാല്‍ലക്ഷം കടന്നു. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി 19 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 30 രൂപയുടെയും പവന്‍ 240 രൂപയുമാണ് സ്വര്‍ണത്തിന് ഇന്ന് വില കൂടിയത്.  ഇന്നലെ ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്....

കോഴിക്കോട് നാദാപുരത്തിനടുത്ത് മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട് തൂണേരിയിൽ  മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ചൊവ്വാഴ്ച രാത്രി 11.50 ഓടെയാണ് സംഭവം നടന്നത്. ഡിവൈഎഫ്ഐയുടെ ഷെഡ് കത്തിച്ചതിനെ തുടർന്നാണ് ലീഗ് ഓഫീസിന് നേർക്കും ആക്രമണം ഉണ്ടായതെന്നാണ് വിവരം. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

ഷുക്കൂര്‍വധക്കേസില്‍ സിബി ഐയ്ക്ക് തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി

കണ്ണൂര്‍(www.mediavisionnews.in): അരിയില്‍ ഷുക്കൂര്‍വധക്കേസില്‍ സിബിഐയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്. കൊച്ചി സിബിഐ പ്രത്യേക കോടതിയിലേയ്ക്ക് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. പി.ജയരാജനെയും ടി.വി.രാജേഷ് എം.എല്‍.എയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ വെച്ച് കൊലപാതക ഗൂഢാലോചന...

കാസര്‍ഗോഡ് കൊലപാതകം: സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വെച്ചുപൊറിപ്പിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം(www.mediavisionnews.in): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏുതരത്തിലുളള പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഒരു പ്രകോപനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ വേളയില്‍ അരങ്ങേറിയ ഇത്തരം കൊലപാതകങ്ങള്‍ ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന്...

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്നത് ഗൗരവതരം; കുഞ്ഞാലിക്കുട്ടി

മലപ്പുറം(www.mediavisionnews.in): ഹർത്താലിന് ആധാരമായിരിക്കുന്ന വിഷയം ചെറുതല്ലെന്നും സി.പി.എമ്മാണ് പ്രതിസ്ഥാനത്ത് എന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി. അടിക്കടി കൊലപാതകങ്ങൾ എങ്ങനെയുണ്ടാകുന്നുവെന്നു പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൊലപാതകങ്ങൾ തുടർക്കഥയായി മാറുകയാണ്. സി.പി.എമ്മാണ് പ്രതിസ്ഥാനത്ത് എന്നത് ഗൗരവം വർധിപ്പിക്കുന്നു. ആസുത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. ക്വട്ടേഷൻ സംഘമുണ്ടോ എന്നു പോലും സംശയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മാണിയെയും പി.ജെ.ജോസഫിനെയും കണ്ടിരുന്നെന്നും കൂടിക്കാഴ്ച്ചയുടെ...

വ്യാജരേഖ ചമച്ചെന്ന കേസ്: പി.കെ ഫിറോസിനെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനം

കൊ​ച്ചി(www.mediavisionnews.in): വ്യാജരേഖ ചമച്ചെന്ന കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനം. വിദേശത്തുള്ള ഫിറോസ് തിരിച്ചെത്തിയാല്‍ ഉടന്‍ ചോദ്യംചെയ്യും. അതേസമയം ജെയിംസ് മാത്യു എം.എല്‍.എ മന്ത്രിക്ക് നല്‍കിയ കത്ത് ഫോറന്‍സിക് പരിശോധനക്ക് അയക്കണമെന്ന ആവശ്യവുമായി യൂത്ത്‌ലീഗ് രംഗത്ത് വന്നു. ഫിറോസ് പുറത്തുവിട്ട രേഖകളിലെ ഒരു...

മിന്നല്‍ ഹര്‍ത്താല്‍ : യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ഡീന്‍ കുര്യാക്കോസിന് നിര്‍ണായകമായ കേസ് ഇന്ന് പരിഗണിക്കും

എറണാകുളം(www.mediavisionnews.in) മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് കേസ് അല്പസമയത്തിനുള്ളില്‍ പരിഗണിക്കും. ഫെയ്‌സ്ബുക്കിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്...

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍; സംസ്ഥാനത്തുടനീളം അക്രമം, വാഹനങ്ങള്‍ തടയുന്നു

തിരുവനന്തപുരം(www.mediavisionnews.in) : കാസര്‍കോട് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങായി അക്രമം. അര്‍ധരാത്രിയോടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുള്‍പ്പടെ പലയിടത്തും തടഞ്ഞു. പുലര്‍ച്ചെ ആറ് മണിക്കാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. സ്വകാര്യവാഹനങ്ങള്‍ സംസ്ഥാന വ്യാപകമായി തടയുന്നുണ്ട്. പലയിടങ്ങളിലും സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലത്തും പന്തീര്‍പാടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img