കാസർകോട്(www.mediavisionnews.in): പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കും. ഈ മാസം 12-നാണ് രാഹുൽ ഇരുവരുടെയും വീടുകളിലെത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, പെരിയ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രതികളെ രക്ഷിക്കാൻ സിപിഎം പരസ്യമായി രംഗത്തിറങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസർകോട് ഇരട്ടക്കൊലപാതകങ്ങൾക്കെതിരെ...
തിരുവനന്തപുരം(www.mediavisionnews.in): കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കടല്‍മാര്‍ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. കടലിലൂടെ അന്തര്‍വാഹിനികള്‍ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണം. അന്തര്‍വാഹിനികള്‍ക്ക് 25 മുതല്‍ 30 ദിവസം വരെ കടലില്‍ തങ്ങുവാന്‍...
തൃശൂര്‍(www.mediavisionnews.in): ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തൃശൂര്‍ അഡീഷനല്‍ ജില്ലാ കോടതിയാണ് ശോഭയെ പിടികിട്ടാ പ്രതിയായി പ്രഖ്യാപിച്ചത്.
2012 ഫെബ്രുവരിയില്‍ പാലിയേക്കര ടോള്‍ പ്ലാസക്കെതിരെ നടന്ന സമരത്തിന്റെ പേരില്‍ ആണ് ശോഭാ സുരേന്ദ്രനെയും പുതുക്കാട്ടെ ബി.ജെ.പി പ്രവര്‍ത്തകനായ അനീഷിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.
ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും...
ന്യൂഡല്‍ഹി(www.mediavisionnews.in): ഷുക്കൂര്‍ കേസ് സി.ബി.ഐ അനേഷിക്കണമെന്ന ഹൈകോടതി വിധിക്കെത്തിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സി.ബി.ഐ അനേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ആണ് കോടതി വിധി. കേസിലെ പ്രതികളായ ടി വി രാജേഷ് എംഎല്‍എയും മോറാഴ സ്വദേശി കെ വി ഷാജിയും നല്‍കിയ ഹരജിയാണ് തള്ളിയത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്...
കൊച്ചി (www.mediavisionnews.in): ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നതിന് വിലക്ക്. സംസ്ഥാന ലേബര്‍ കമ്മീഷണറാണ് ഉത്തരവിറക്കിയത്. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവും വേനല്‍ക്കാലവും കണക്കിലെടുത്താണ് ഉത്തരവ്.
സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമീപദിവസങ്ങളില്‍ സംസ്ഥാനത്തെ താപനിലയില്‍ മൂന്ന് ഡിഗ്രി...
കോഴിക്കോട്(www.mediavisionnews.in): കാലിക്കറ്റ് സര്‍വ്വകലാശാലയലില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം. സി സോണ്‍ കലോത്സവത്തെ ചൊല്ലിയാണ് സംഘര്‍ഷം.
സിസോണ്‍ കലോത്സവം എം.എസ്.എഫ് ഭരിക്കുന്ന യൂണിയനിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് എം.എസ്.എസ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ വൈസ് ചാന്‍സലര്‍ അനകൂല നിലപാടെടുത്തില്ലെന്നു പറഞ്ഞ് എം.എസ്.എ ഇന്നു രാവിലെ വൈസ് ചാന്‍സലറെ ഉപരോധിക്കുകയും അദ്ദേഹത്തെ പൂട്ടിയിടുകയും ചെയ്തിരുന്നു.
സിസോണ്‍ കലോത്സവം...
തിരുവനന്തപുരം(www.mediavisionnews.in): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴ് പേരെ പൊലീസ് പ്രതി ചേർത്തു. നൗഷാദ്, സുധീർ, അൽ അമീൻ, അഷറഫ്, എസ്ഡിപിഐ നേതാക്കളായ അസ്കർ, സലിം കരമന, നവാസ് തോന്നയ്ക്കൽ എന്നിവരെയാണ് പ്രതി ചേർത്തത്.
സോഷ്യൽ മീഡിയലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇമാം അൽ ഷെഫീക്ക് ഖാസിമിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇമാമിനെ ഒളിവിൽ...
കോഴിക്കോട്(www.mediavisionnews.in): കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് ആരോപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര ആയഞ്ചേരി കുനിയാട് വയല്‍പീടികയില്‍ വീട്ടില്‍ നവാസ് (39), മഞ്ചേരി സ്വദേശി പാറക്കല്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ്...
കോഴിക്കോട്(www.mediavisionnews.in): ഫറൂക്കില്‍ എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫറൂഖ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് ഫറൂഖ് സ്വദേശിനി ജംഷീനയാണ് സ്കൂട്ടറില്‍ കഞ്ചാവ് കടത്തുമ്പോള്‍ എക്സൈസിന്‍റെ പിടിയിലായത്.
ബാഗില്‍ ഒളിപ്പിച്ച എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രധാന ഏജന്‍റായ ഫറൂഖ് സ്വദേശി സലീമിന്...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...