കൊച്ചി(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയില്‍ അവകാശവാദം. കാസര്‍കോട് യു.ഡി.എഫ് കണ്‍വീനറായ കമറുദ്ദീന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കാസര്‍കോട് പെരിയയിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 17ന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍ ഡീന്‍ കുര്യാക്കോസ് അടക്കമുള്ള...
തിരുവനന്തപുരം(www.mediavisionnews.in): സീറ്റ് വിഭജനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇടതു മുന്നണിയില്‍ കലാപക്കൊടി. ലോക്‌സഭാ സീറ്റ് തരില്ലെന്ന് ജനതാദളിനെ (എസ്) ഇതിനകം സിപിഎം ധരിപ്പിച്ചിട്ടുണ്ട്. സീറ്റ് വേണമെന്ന് ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഎം ജനതാദളിനോട് നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് അടിയന്തര നേതൃയോഗം ചേരുന്നതിനാണ് ജെഡിഎസ് തീരുമാനം.
16 സീറ്റില്‍ സിപിഎമ്മും നാലു സീറ്റില്‍ സിപിഐയും മത്സരിക്കും....
തിരുവനന്തപുരം(www.mediavisionnews.in): ചാലക്കുടിയിൽ ഇന്നസെന്റ് വീണ്ടും മത്സരിക്കും. ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് തുറന്ന് പറഞ്ഞിരുന്നു. പാർട്ടിയിൽ അർഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറക്ക് വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്....
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും. കോട്ടയം സീറ്റ് സിപിഎം എടുക്കും. ആലത്തൂരിൽ പികെ ബിജു സ്ഥാനാർത്ഥിയാകും. സിപിഐ ഒഴികെയുള്ള ഘടകക്ഷികൾക്ക് സീറ്റില്ല. സീറ്റ് വേണമെന്ന ജനതാദളിന്റെ ആവശ്യം തള്ളി.തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
കാസർഗോഡ് എംപി പി കരുണാകരന് സീറ്റ് നിഷേധിച്ച് സിപിഎം. സതീഷ് ചന്ദ്രൻ...
കൊച്ചി(www.mediavisionnews.in) : കാസര്‍കോട് ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരന്റ വീട് ആക്രമിച്ച കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി അടക്കമുള്ളവരാണ് പ്രതികള്‍. പൂജാരിസംഘം ആവശ്യപ്പെട്ട 50 കോടി കൊടുക്കാത്തതിന്റെ പേരിലായിരുന്നു ആക്രമണം. ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിന് സമാനമായ വെടിവയ്പ് കേസാണ് കാസര്‍കോട്ടും നടന്നത്. എട്ടുവര്‍ഷം മുന്‍പത്തെ കേസിന്റെ വിവരങ്ങള്‍ കൊച്ചി വെടിവയ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കാന്‍...
പാലക്കാട്(www.mediavisionnews.in): പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന് പഠന റിപോര്‍ട്ട്. സൌത്ത് വെസ്റ്റ് മണ്‍സൂണിന് ശേഷം ലഭിക്കേണ്ട മഴ കുത്തനെ കുറഞ്ഞതാണ് കാരണം. കാസർകോഡ് ജില്ലയിൽ മുപ്പത്തിഒമ്പതും പാലക്കാട് 38 ശതമാനവും വരെ മഴയുടെ അളവിൽ കുറവുണ്ടായെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്‍റെ കണക്ക്. ഈ കുറവ് ഭൂഗർഭ ജലത്തിന്‍റെ അളവിലും പ്രകടമായി തുടങ്ങി.
സൌത്ത് വെസ്റ്റ്...
തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഐ. തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ മത്സരിക്കും. തൃശ്ശൂരിൽ രാജാജി മാത്യു തോമസും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും വയനാട്ടിൽ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ.
രണ്ട് സിറ്റിംഗ് എംഎൽഎമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗൺസിൽ അംഗീകാരം നൽകി.
തിരുവനന്തപുരത്ത്...
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയിൽ വര്‍ധനവ് രേഖപ്പെടുത്തുന്നത്. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ നേരിയ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 75.49 രൂപയും ഡീസൽ ലിറ്ററിന് 72.61 രൂപയുമാണ് ഇന്നത്തെ വില.
കോഴിക്കോട്...
അബുദാബി(www.mediavisionnews.in): അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ കുറേ നാളുകളായി ഭാഗ്യം മലയാളികള്‍ക്കൊപ്പം തന്നെയാണ്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലും ഒന്നാം സമ്മാനത്തിന് അര്‍ഹനായത് മറ്റൊരു മലയാളി. ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോര്‍ജിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.
12 വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് റോജി....
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...