Kerala

മലയാളികള്‍ വളരുകയാണ്; ഇത്തവണ ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികള്‍; ഒന്നാം സ്ഥാനത്ത് എം എ യൂസഫലി

(www.mediavisionnews.in)ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍ ഇടം നേടി . 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്. 22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടല്‍,...

കാമുകിയുടെ കുഴിമാടം തേടി മഞ്ചേശ്വരം സ്വദേശിയായ കാമുകന്‍ കണ്ണൂരിലെത്തി,​ പിന്നീടറിഞ്ഞത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

കണ്ണൂര്‍(www.mediavisionnews.in): മഞ്ചേശ്വരം സ്വദേശിയായ യുവാവ് കാമുകിയുടെ മരണ വാര്‍ത്ത അറിഞ്ഞത് ‌ഞെട്ടലോടെയായിരുന്നു. തുടര്‍ന്ന് കാമുകിയുടെ കുഴിമാടം തിരഞ്ഞ് മഞ്ചേശ്വരത്ത് നിന്ന് കണ്ണൂരേക്ക് പുറപ്പെട്ടു. എന്നാല്‍ പിന്നീടാണ് യുവാവ് സത്യാവസ്ഥ തിരിച്ചറിയുന്നത്. സംഭവം പൊലീസ് പറയുന്നതിങ്ങനെ. 21 കാരനായ യുവാവ് ഫേസ്ബുക്കിലൂടെയാണ് 19 കാരിയായ യുവതിയുമായി സൗഹ‌ൃദത്തിലാകുന്നത്. പിന്നീട് ഇവരുടെ ബന്ധം വളര്‍ന്ന് പ്രണയമായി മാറുകയും ചെയ്തു....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷഫീഖ് ഖാസിമി അറസ്റ്റില്‍

തിരുവനന്തപുരം(www.mediavisionnews.in): തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി പിടിയില്‍. മധുരയില്‍ നിന്നാണ് ഷെഫീഖിനെ പിടികൂടിയത്. ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷാഡോ പൊലീസിന്‍റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്. ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. പോക്സോ കേസില്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ഇമാം ഒളിവില്‍ പോയത്. പൊതുജനശ്രദ്ധയ്ക്കായി എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ്...

സിപിഐഎം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക:കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും;പൊന്നാനിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം (www.mediavisionnews.in): സിപിഐഎം സംസ്ഥാന സമിതി സമാപിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും. പൊന്നാനിയില്‍ ആര് മത്സരിക്കുമെന്നതില്‍ തീരുമാനമായില്ല. അഞ്ച് വര്‍ഷം മണ്ഡലത്തില്‍ താന്‍ നടത്തിയ...

സമരക്കാരെ നേരിടാന്‍ ലാത്തി വീശുന്നതിന് പകരം നേതാവിനെ പൊക്കും, ഓടി അടിക്കും ; കേരളാ പൊലീസ് ആധുനിക രീതിയിലേക്ക് ചുവട് മാറ്റുന്നു

തിരുവനന്തപുരം (www.mediavisionnews.in):  സമരം ആക്രമത്തിലേക്ക് വഴിമാറുമ്പോള്‍ പഴയ പോലെ എപ്പോഴും ലാത്തി വീശുന്ന സമ്പ്രദായം പൊലീസ് അവസാനിപ്പിക്കുന്നു. ഇതിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്നവരെ ഉടന്‍ പൊക്കും. ഇതിന്റെ ഫലമായി സമരക്കാരുടെ മനോവീര്യം തകരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല പൊലീസ് യൂണിഫോമിലും ശൈലിയും ആധുനികവത്കരണത്തിന്റെ ഭാഗമായി മാറ്റങ്ങളുണ്ടാകും. കെെത്തോക്ക് ഇടതു വശത്തിന് പകരം വലത്തേക്കായിരിക്കും ഇനി...

സിനിമയ്ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്; അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം(www.mediavisionnews.in): സിനിമയുടെ തിരക്കിലായതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരഷ് ഗോപി. തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. അതിനാല്‍ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തോ,...

വയനാട്ടില്‍ പൊലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്(www.mediavisionnews.in): വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു മാവോയിസ്റ്റു കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന റിസോര്‍ട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്ത് നടന്ന വെടിവെയ്പ്പിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. അതേസമയം മാവോയിസ്റ്റ് നേതാവ് സി.പി ജലീലാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍...

കൊടുംചൂടില്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്‌ക്കൂളുകള്‍ക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

തിരുവനന്തപുരം(www.mediavisionnews.in): കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷ താപനില പതിവില്ലാത്ത വിധം വര്‍ദ്ധിക്കുന്നതിനാല്‍ കൊടുംചൂടില്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇറുകിയ യൂണിഫോം, സോക്‌സ്, ഷൂസ്, ടൈ, തലമുടി ഇറുകി കെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്‌കൂള്‍ അധികാരികള്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സുരേഷ് നിര്‍ദേശിച്ചു....

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; പിന്‍മാറുന്നതിനായി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി(www.mediavisionnews.in) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്‍മാറുന്നതായി കാണിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുന്നത് പ്രയോഗികമല്ലെന്നും സാക്ഷികള്‍ക്ക് സമന്‍സ് പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും വ്യക്തമാക്കിയാണ് സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതായി കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു....

ബന്ധുനിയമന വിവാദം; കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ഇല്ല

തിരുവനന്തപുരം(www.mediavisionnews.in): ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാവില്ല. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലപാട് വ്യക്തമാക്കിയിരിക്കുന്നത് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി കെ.ടി. ജലീല്‍ തന്റെ ബന്ധുവിനെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചതായി ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img