Wednesday, November 12, 2025

Kerala

പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വേണ്ട; കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള നേതാക്കള്‍ വരണം: യൂത്ത് കോണ്‍ഗ്രസ് പ്രമേയം

മലപ്പുറം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസാണ് പ്രമേയം പാസാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയോ അതുപോലെയുള്ള നേതാക്കളോ വരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജയറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്....

വിദ്യാര്‍ത്ഥികളെ കണ്‍സഷന്റെ പേരില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി

എറണാകുളം(www.mediavisionnews.in) : സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരുന്ന് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കാന്‍ ബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം നേരത്തെ കണ്‍സഷന്റെ ടിക്കറ്റാണെന്ന് കാണിച്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍...

എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥ നാളെ ഉപ്പളയിൽ നിന്ന് ആരംഭിക്കും

കാസർകോട്(www.mediavisionnews.in): സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫ് കേരള സംരക്ഷണ യാത്രയുടെ വടക്കൻ മേഖലാ പര്യടനം നാളെ തുടങ്ങും. 3ന് ഉപ്പളയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്‌ഘാടനം ചെയ്യും. എം.വി.ഗോവിന്ദൻ (സിപിഎം) പി.വസന്തം (സിപിഐ), സി.കെ.നാണു എംഎൽഎ (ജനതാദൾ–എസ്), ബാബു കാർത്തികേയൻ (എൻസിപി), സി.ആർ.വത്സലൻ (കോൺഗ്രസ്–എസ്), ഷാജി...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം; എല്‍.ഡി.എഫിന് 16 യു.ഡി.എഫിന് 12

കോഴിക്കോട്(www.mediavisionnews.in) : സംസ്ഥാനത്തെ മുപ്പത് വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം. എല്‍.ഡി.എഫിന് 16 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 12 സീറ്റുകള്‍ ലഭിച്ചു. എല്‍.ഡി.എഫില്‍ നിന്ന് അഞ്ചു സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ നാലു സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി വിജയിച്ചു. അഞ്ചാം വാര്‍ഡില്‍...

ഇമാമുമായി ബന്ധമില്ല പാര്‍ട്ടിയുടെ പേരുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും:എസ് ഡി പി ഐ

തിരുവനന്തപുരം(www.mediavisionnews.in): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാമുമായി ബന്ധമില്ലെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ നേത്യത്വം. പാര്‍ട്ടിയുടെ പേരുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി. അതേസമയം ഒളിവില്‍ കഴിയുന്ന ഇമാം കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന. ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് ഇമാം വക്കാലത്ത് തിരികെ വാങ്ങി. ഇന്നലെയാണ് ഇമാം ഷെഫീക് അല്‍ ഖാസ്മി...

കോണ്‍ഗ്രസ് സംഘപരിവാറുകാരെ പോലെയാവരുത്; മധ്യപ്രദേശില്‍ പശുകടത്താരോപിച്ച് എന്‍.എസ്.എ ചുമത്തിയതിനെതിരെ വിമര്‍ശനവുമായി കാന്തപുരം

കോഴിക്കോട്(www.mediavisionnews.in) : കോണ്‍ഗ്രസ് സംഘപരിവാറുകാരെ പോലെയാവരുതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മധ്യപ്രദേശില്‍ പശുകടത്ത് ആരോപിച്ച് അഞ്ചുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുത്ത സംഭവത്തിനെതിരെയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. മതേതര ചരിത്രവും നിലപാടുകളും സ്വീകരിച്ച് ഇന്ത്യയില്‍ വളര്‍ന്നുവന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ വത്ക്കരിക്കപ്പെടുന്നത് അപകടമാണെന്നും കാന്തപുരം പറഞ്ഞു. മതേതര നിലപാടുകളുമായി നിലവില്‍ വന്ന് രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍...

പരോളില്‍ ഇറങ്ങി ക്വട്ടേഷന്‍; ടി.പി കേസ് പ്രതി കൊടിസുനി അറസ്റ്റില്‍

കണ്ണൂര്‍(www.mediavisionnews.in): ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിനിറങ്ങി സ്വര്‍ണക്കടത്തുകാരുടെ ക്വട്ടേഷന്‍ എടുത്ത കൊടി സുനി അറസ്റ്റില്‍. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കൊടു സുനിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സജീര്‍, സമീര്‍, പ്രകാശ് എന്നവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്തിനായി കൊടിസുനിയും സംഘവും...

2019-ല്‍ കേരളം ആര് പിടിക്കും? എഷ്യാനെറ്റ് ന്യൂസ് സര്‍വേയുടെ അന്തിമഫലം പുറത്ത്

തിരുവനന്തപുരം(www.mediavisionnews.in): 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 14 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-എ.ഇസഡ്‌ റിസര്‍ച്ച് പാര്‍ട്നേഴ്സ് സര്‍വേ. എല്‍.ഡി.എഫ് 3 മുതല്‍ 5 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും സര്‍വേ പറയുന്നു. യു.ഡി.എഫിന് 44% വോട്ടുവിഹിതം ലഭിക്കുമെന്നും സര്‍വേ കണ്ടെത്തുന്നു. എല്‍.ഡി.എഫിന്...

പോലീസ് തലപ്പത്ത് അഴിച്ചുപണി: 15 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; ജെയിംസ് ജോസഫ് കാസര്‍കോട് എസ്.പിയാകും

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തെ 15 ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി. പാലക്കാട് എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയെ പാലക്കാട് കെ.എ.പി ബറ്റാലിയന്‍ 2 കമാന്‍ഡന്റായി നിയമിച്ചു. സാബു പി.എസ് പാലക്കാട് എസ്.പിയാകും. കാസര്‍കോട് എസ്.പി ഡോ. എ ശ്രീനിവാസ് കാസര്‍കോട്, കണ്ണൂര്‍ ക്രൈംബ്രാഞ്ച്...

ഷൂക്കൂര്‍ വധം; ജയരാജനും രാജേഷിനും കുരുക്ക് മുറുകുന്നു; കുറ്റപത്രം പുറത്ത്

കൊച്ചി(www.mediavisionnews.in): അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൃത്യത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ഗൂഢാലോചനക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു. സി.ബി.ഐ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img