മലപ്പുറം(www.mediavisionnews.in): മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നെന്ന വാദം തള്ളി മുസ്ലീം ലീഗ്. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്‍റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച...
തൃശൂർ(www.mediavisionnews.in): തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമനുസരിച്ച് ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ തുടങ്ങുന്നതിനുളള സമയവും സ്ഥലവും പോകേണ്ട വഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണം. നിശ്ചയിച്ച പരിപാടിയില്‍ സാധാരണഗതിയില്‍ മാറ്റം വരുത്താന്‍ പാടില്ല. പരിപാടിയെപ്പറ്റി സംഘാടകര്‍ പോലീസ് അധികാരികളെ മുന്‍കൂട്ടി വിവരം അറിയിക്കണം. ജാഥ പോകുന്ന പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുളള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോ...
മലപ്പുറം(www.mediavisionnews.in): സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ദേശീയതലത്തിലെ ഏകീകൃത സംവിധാനമായ ‘വാഹന്‍’ സോഫ്റ്റ്‌വേറിലേക്ക് മാറുന്നു. മുഴുവന്‍ ആര്‍.ടി. ഓഫീസുകളിലും മാര്‍ച്ച് 18മുതല്‍ പുതിയ പദ്ധതി നടപ്പാകും. വാഹനവില്‍പ്പനയിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തുന്നത്.
പുതിയ സംവിധാനത്തിന്റെ ഭാഗമായി നിലവില്‍ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വാഹനങ്ങള്‍ 16ാം തീയതിക്കകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ...
കൊച്ചി(www.mediavisionnews.in): കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ 190 കേസുകളില്‍ പ്രതി ചേര്‍ത്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആകെ 193 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
കാസര്‍കോട് പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ...
കൊച്ചി(www.mediavisionnews.in): ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത 1097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതില്‍.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍.കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.എസ് രാധാകൃഷ്ണന്‍, ടി.പി സെന്‍കുമാര്‍, പ്രസിഡന്റ്...
കൊച്ചി(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ‘വികസനക്കുതിപ്പ്’ പറയാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയും അയ്യപ്പനെയും വേണമെന്ന വാശിയിലാണ് ബിജെപി. വമ്പന്‍ ഹൈപ്പുമായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെയും വിദേശപര്യടനങ്ങള്‍ ആവോളം നടത്തിയും ഇന്ത്യയെ വമ്പന്‍ വികസനത്തിലാക്കിയെന്ന വാദത്തിന് ഒട്ടും കുറവില്ല. പക്ഷേ, കേരളത്തിലെത്തുമ്പോള്‍...
തിരുവനന്തപുരം(www.mediavisionnews.in): കരമനയില്‍ നിന്നും ഇന്നലെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ടു പോയതിന് അടുത്ത ദിവസം മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ ഇന്നലെ വൈകിട്ടോടെയാണ് കരമനയ്ക്ക് അടുത്ത് തളിയില്‍ നിന്നും...
പത്തനംതിട്ട(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിന് സംസ്ഥാന ബിജെപിയിൽ അവകാശമുന്നയിച്ച് കൂടുതൽപേർ. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരാണ് പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ. ശബരിമല വിഷയം ഏറ്റവും പ്രതിഫലിക്കുക പത്തനംതിട്ടയില്‍ ആവുമെന്നും ഇതു തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് നേതാക്കളുടെ...
തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എ.എം ആരിഫ് വിജയിച്ചിരിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് താന്‍ കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ നോമിനേഷന്‍ കൊടുത്തുകഴിഞ്ഞപ്പോള്‍ തന്നെ ആരിഫ് വിജയിച്ചുകഴിഞ്ഞെന്നും ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് എലി മത്സരിക്കുന്നതുപോലെയാണെന്നും വെള്ളാപ്പള്ളി...
പൊന്നാനി(www.mediavisionnews.in): പൊന്നാനി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞു. കെ.പി.സി.സി അംഗവും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ എം.എന്‍ കുഞ്ഞഹമ്മദ് ഹാജിയായാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വഴി തടഞ്ഞത്.
എന്നാല്‍ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ പി.വി അന്‍വര്‍ അവിചാരിതമായി എത്തുകയായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് എം.എന്‍...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...