Wednesday, November 12, 2025

Kerala

എൽഡിഎഫിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും; ജെഡിഎസിന് സീറ്റില്ല

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും. കോട്ടയം സീറ്റ് സിപിഎം എടുക്കും. ആലത്തൂരിൽ പികെ ബിജു സ്ഥാനാർത്ഥിയാകും. സിപിഐ ഒഴികെയുള്ള ഘടകക്ഷികൾക്ക് സീറ്റില്ല. സീറ്റ് വേണമെന്ന ജനതാദളിന്റെ ആവശ്യം തള്ളി.തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കാസർഗോഡ് എംപി പി കരുണാകരന് സീറ്റ് നിഷേധിച്ച് സിപിഎം. സതീഷ് ചന്ദ്രൻ...

ഐസ്‌ക്രീം പാര്‍ലര്‍ കേസ്; വി.എസിന്റെ ഹരജി തള്ളണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം(www.mediavisionnews.in): ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസ് അച്യുതാനന്ദന്റെ ഹരജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ആവശ്യം അറിയിച്ചത്. അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചതാണെന്നും മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് സര്‍ക്കാരിന്റെ വിശദീകരണം. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്‌കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍...

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിന് സമാനമായ വെടിവയ്പ് കാസര്‍കോട്ടും; രണ്ടിടത്തും രവി പൂജാരിയുടെ പേരെഴുതിയ തുണ്ട് കടലാസ് സംഘം ഉപേക്ഷിച്ചു

കൊച്ചി(www.mediavisionnews.in) : കാസര്‍കോട് ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരന്റ വീട് ആക്രമിച്ച കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി അടക്കമുള്ളവരാണ് പ്രതികള്‍. പൂജാരിസംഘം ആവശ്യപ്പെട്ട 50 കോടി കൊടുക്കാത്തതിന്റെ പേരിലായിരുന്നു ആക്രമണം. ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിന് സമാനമായ വെടിവയ്പ് കേസാണ് കാസര്‍കോട്ടും നടന്നത്. എട്ടുവര്‍ഷം മുന്‍പത്തെ കേസിന്റെ വിവരങ്ങള്‍ കൊച്ചി വെടിവയ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കാന്‍...

പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന് പഠന റിപോര്‍ട്ട്

പാലക്കാട്(www.mediavisionnews.in): പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന് പഠന റിപോര്‍ട്ട്. സൌത്ത് വെസ്റ്റ് മണ്‍സൂണിന് ശേഷം ലഭിക്കേണ്ട മഴ കുത്തനെ കുറഞ്ഞതാണ് കാരണം. കാസർകോഡ് ജില്ലയിൽ മുപ്പത്തിഒമ്പതും പാലക്കാട് 38 ശതമാനവും വരെ മഴയുടെ അളവിൽ കുറവുണ്ടായെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്‍റെ കണക്ക്. ഈ കുറവ് ഭൂഗർഭ ജലത്തിന്‍റെ അളവിലും പ്രകടമായി തുടങ്ങി. സൌത്ത് വെസ്റ്റ്...

സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥി പട്ടികയുമായി സിപിഐ

തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഐ. തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ മത്സരിക്കും. തൃശ്ശൂരിൽ രാജാജി മാത്യു തോമസും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും വയനാട്ടിൽ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ. രണ്ട് സിറ്റിംഗ് എംഎൽഎമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗൺസിൽ അംഗീകാരം നൽകി. തിരുവനന്തപുരത്ത്...

ഇന്ധനവിലയിൽ ഇന്നും വര്‍ധനവ്; പെട്രോള്‍ വില 75 കടന്നു

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയിൽ വര്‍ധനവ് രേഖപ്പെടുത്തുന്നത്. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ നേരിയ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 75.49 രൂപയും ഡീസൽ ലിറ്ററിന് 72.61 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട്...

ഗള്‍ഫില്‍ ഭാഗ്യം മലയാളികള്‍ക്ക് തന്നെ; 23 കോടിയുടെ ലോട്ടറിയടിച്ച് ആലപ്പുഴക്കാരന്‍

അബുദാബി(www.mediavisionnews.in): അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ കുറേ നാളുകളായി ഭാഗ്യം മലയാളികള്‍ക്കൊപ്പം തന്നെയാണ്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലും ഒന്നാം സമ്മാനത്തിന് അര്‍ഹനായത് മറ്റൊരു മലയാളി. ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോര്‍ജിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. 12 വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് റോജി....

രാഹുൽ ഗാന്ധി പെരിയയിലെത്തും; കാസർകോട് ഇരട്ടക്കൊലയിൽ അന്വേഷണം അട്ടിമറിക്കുന്നെന്ന് കോൺഗ്രസ്

കാസർകോട്(www.mediavisionnews.in): പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കും. ഈ മാസം 12-നാണ് രാഹുൽ ഇരുവരുടെയും വീടുകളിലെത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.  അതേസമയം, പെരിയ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രതികളെ രക്ഷിക്കാൻ സിപിഎം പരസ്യമായി രംഗത്തിറങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസർകോട് ഇരട്ടക്കൊലപാതകങ്ങൾക്കെതിരെ...

കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

കൊല്ലം(www.mediavisionnews.in): കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ചിതറയിലാണ് സംഭവം. വളവുപച്ച സ്വദേശിയ ബഷീറാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജഹാന്‍ പോലീസ് പിടിയിലായിട്ടുണ്ട്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി അംഗമാണ് ബഷീര്‍. ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ കൊല നടത്തിയത്. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ബഷീറിന്റെ അനുജന്റെ ഭാര്യയ്ക്കും അനന്തരവള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കടയ്ക്കല്‍...

കടല്‍ വഴി ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം(www.mediavisionnews.in): കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കടല്‍മാര്‍ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. കടലിലൂടെ അന്തര്‍വാഹിനികള്‍ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണം. അന്തര്‍വാഹിനികള്‍ക്ക് 25 മുതല്‍ 30 ദിവസം വരെ കടലില്‍ തങ്ങുവാന്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img