Kerala

പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകൾ; ഭാര്യക്ക് എട്ട് ബാങ്കുകളില്‍ നിക്ഷേപം

തിരുവനന്തപുരം (www.mediavisionnews.in):  മലപ്പുറം ലോക്സഭാ സീറ്റിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകൾ. നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട് അക്കൗണ്ടുകൾ ഉൾപ്പടെയാണിത്. സ്വന്തം നാടായ മലപ്പുറം ജില്ലയിലെ ഊരകത്തെ സഹകരണ ബാങ്കിലാണ് കൂടുതൽ അക്കൗണ്ടുകൾ...

ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക നല്‍കി

മലപ്പുറം(www.mediavisionnews.in): സംസ്ഥാനത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക നല്‍കി. മലപ്പുറത്തെ സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇരുവരും നിലവില്‍ സിറ്റിംഗ് എംപിമാരാണ്.ഇന്നലെ മുതലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചത്. തിരുവനന്തപുരത്തെ...

വോട്ട് ചോദിച്ച് ഓടിക്കയറിയത് കോടതി മുറിയിൽ: പുലിവാല് പിടിച്ച് കണ്ണന്താനം

പറവൂര്‍(www.mediavisionnews.in): എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍ കണ്ണന്താനം കോടതി മുറിയില്‍ കയറി വോട്ട് ചോദിച്ചത് വിവാദമാവുന്നു. പറവൂര്‍ അഡീഷണല്‍ സബ് കോടതിയില്‍ കയറിയ കണ്ണന്താനത്തിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്തെത്തിയ സ്ഥാനാര്‍ഥി അവിടെ വോട്ടഭ്യര്‍ഥിച്ച ശേഷം കോടതി മുറിയിലേക്ക് കയറുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ കോടതി മുറിയില്‍ കയറി വോട്ട് ചോദിക്കാറില്ല. കണ്ണന്താനത്തിന്റെ നടപടി തെരഞ്ഞെടുപ്പ്...

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനായി കേസ് നല്‍കിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണ; തെളിവ് നിരത്തി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട് (www.mediavisionnews.in): ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ കേസ് നല്‍കിയ പ്രേരണാ കുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദല്‍ഹിയിലെ ബി.ജെ.പി നേതൃനിരയിലുള്ള പ്രേരണാകുമാരി ബി.ജെ.പി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബി.ജെ.പി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയുടെ നേതൃനിരയില്‍ പെട്ട...

കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍

കോഴിക്കോട് (www.mediavisionnews.in):  കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍. ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. 14 ദിവസത്തേയ്ക്കാണ് റിമാൻറ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ലോക്സഭ മണ്ഡലം ബി ജെ പി സ്ഥാനാർത്ഥിയാണ്...

രാഹുല്‍ എത്തിയില്ലെങ്കില്‍ സിദ്ദിഖ് തന്നെയായിരിക്കില്ലേയെന്ന് ചോദ്യം; സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലല്ലോയെന്ന് ചെന്നിത്തല

തിരുവനന്തപുരം (www.mediavisionnews.in): വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ സിദ്ദിഖ് തന്നെയായിരിക്കില്ലേ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വരുന്നില്ലെങ്കില്‍ സിദ്ദിഖ് തന്നെയായിരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലല്ലോയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന്...

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം ഉടന്‍ വേണമെന്ന് മുസ്ലീം ലീഗ്

മലപ്പുറം (www.mediavisionnews.in): വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം ഉടന്‍ നീക്കണമെന്ന് സഖ്യകക്ഷിയായ മുസ്ലീം ലീഗ്. രാഹുല്‍ നിലപാട് പറയാത്തതിന്റെ ഭാഗമായുള്ള ഈ അനിശ്ചിതത്വം കാരണം വയനാട് സീറ്റില്‍ പ്രഖ്യാപനം ഇനിയും വൈകുന്നത് ശരിയല്ലെന്ന് മുസ്ലീം ലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എത്രയും വേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ജനറല്‍ സെക്രട്ടറി പികെ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതയും, പോരാട്ടം ഹൈബി ഈഡനെതിരെ എറണാകുളത്ത്

കൊച്ചി(www.mediavisionnews.in): ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി.  കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും...

പെന്‍ഷന്‍ നല്‍കിയ ഫോട്ടോയെടുത്ത്, ഇടതു മുന്നണിക്കൊപ്പമെന്ന് പ്രചാരണം; പരാതിയുമായി വൃദ്ധ ദമ്പതിമാര്‍

കോഴിക്കോട്(www.mediavisionnews.in): ക്ഷേമ പെന്‍ഷന്‍ വിതരണം കോഴിക്കോട് മണ്ഡലത്തില്‍ ഇടത് മുന്നണി  പ്രചാരണായുധമാക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്  പരാതി. സഹകരണ ബാങ്ക് വഴിയുള്ള പെന്‍ഷന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനക്കൊപ്പം  സിപിഎം നേതാക്കളും  പ്രവര്‍ത്തകരും  വീടുകളിലെത്തിക്കുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങളില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളെ ഇടത് അനുഭാവികളായി ചിത്രീകരിക്കുന്നുമുണ്ട്. കായണ്ണപഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണ് 83 കാരനായ മമ്മതും ഭാര്യ പാത്തുമ്മയും. കുടിശികയായ...

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍; അവസാന തിയതി ഏപ്രില്‍ നാല്

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. ഇന്നു രാവിലെ 11 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്രികകകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ വരണാധികാരിയായ ജില്ലാ...
- Advertisement -spot_img

Latest News

മാസപ്പിറവി ദൃശ്യമായി; നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (20.03.2026) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...
- Advertisement -spot_img