Kerala

കേരളത്തില്‍ ബിജെപി അഞ്ച് സീറ്റ് നേടുമെന്ന് അമിത് ഷാ

കൊച്ചി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി കേരളത്തില്‍ അഞ്ച് സീറ്റ് നേടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഭിപ്രായ സര്‍വെകളിലേതിലും മെച്ചപ്പെട്ട ഫലമാകും കേരളത്തില്‍ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ സീറ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല.കേരളം മാറാന്‍ പോകുകയാണ്. ബംഗാളും ത്രിപുരയും മാറിയതുപോലെ. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിക്കുന്ന രീതി അവസാനിക്കുന്നു. ഈ തെരഞ്ഞടുപ്പ് അതിനുള്ള തുടക്കമായിരിക്കുമെന്ന്...

ആദ്യം വോട്ട്, പിന്നെ മതി ഉംറ; വോട്ട് ചെയ്യാതെ ഉംറക്ക് പോകുന്നവരെ വിമര്‍ശിച്ച് ഡോ ഹുസൈന്‍ മടവൂര്‍

കോഴിക്കോട്(www.mediavisionnews.in): അടുത്തയാഴ്ച സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കാനിരിക്കെ വോട്ട് ചെയ്യാന്‍ നില്‍ക്കാതെ വിശ്വാസികള്‍ ഉംറയ്ക്ക് പോകുന്നതിനെ വിമര്‍ശിച്ച് പ്രമുഖ പണ്ഡിതനും മുജാഹിദ് വിഭാഗം നേതാവുമായ ഡോ. ഹുസൈന്‍ മടവൂര്‍. മലയാളം ന്യൂസ് ഡെയിലി.കോമാണ് ഹുസൈന്‍ മടവൂരിന്റെ കുറിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുസ്‍ലികളും മറ്റ് ന്യൂനപക്ഷങ്ങളും നിലനില്‍പ്പിനായി നടത്തുന്ന ഒരു ജീവല്‍മരണ പോരാട്ടമാണ് ഈ തെര‍ഞ്ഞെടുപ്പെന്നും ഒരാളും...

ഇസ്‌ലാമിക നിയമങ്ങളിലെ കോടതിയിടപെടലുകള്‍ മതപ്രമാണങ്ങള്‍ പരിഗണിച്ചാവണം: കാന്തപുരം

കോഴിക്കോട്(www.mediavisionnews.in): മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടപെടല്‍ മതത്തിനകത്തെ വിശ്വാസസംഹിതകളെ മാനിച്ചാവണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിം സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ ഏറ്റവും ഉത്തമം വീടാണ് എന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന മതപ്രമാണം പഠിപ്പിക്കുന്നത്. മക്കയില്‍ പോവുന്നത് ഹജ്ജിനും ഉംറക്കുമാണ്. അവ...

കുഞ്ഞിനെ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നില്ലേ? മറുപടി നല്‍കി ആരോഗ്യ മന്ത്രി

കൊച്ചി (www.mediavisionnews.in):  മംഗലാപുരത്തു നിന്നും പിഞ്ചുകുഞ്ഞുമായി തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ പുറപ്പെട്ട ആംബുലന്‍സ് ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു. അതിനിടെയാണ് കുട്ടിയെ എന്തുകൊണ്ട് റോഡ് മാര്‍ഗം കൊണ്ടുപോകുന്നു എയര്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചുകൂടെ എന്ന ചോദ്യങ്ങള്‍...

ആരോഗ്യമന്ത്രി ഇടപെട്ടു; ആംബുലൻസ് അമൃതയിലേക്ക്; ചികിത്സ ചിലവ് സർക്കാർ വഹിക്കും

തിരുവനന്തപുരം (www.mediavisionnews.in):  15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം.  ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. അമൃത ആശുപത്രിയിൽ ഡോക്ടർമാരായ ബ്രിജേഷ്, കൃഷ്ണകുമാർ...

‘മുസ്‌ലിം സ്ത്രീകള്‍ സ്വന്തം വീട്ടിലാണ് പ്രാര്‍ത്ഥിക്കേണ്ടത്’; വിശ്വാസ സ്വാതന്ത്യത്തില്‍ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കില്ലെന്നും ഇ.കെ സുന്നി വിഭാഗം

ന്യൂദല്‍ഹി(www.mediavisionnews.in): മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിക്കെതിരെ ഇ.കെ സുന്നി വിഭാഗം രംഗത്ത്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും വിശ്വാസസ്വാതന്ത്ര്യത്തില്‍ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കുന്നില്ലെന്നും സമസ്ത ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ശബരിമല പ്രശ്‌നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്നും മുസ്‌ലിം സ്ത്രീകള്‍ സ്വന്തം വീട്ടിലാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ...

‘രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണം’; വാഗ്ദാനവുമായി രമേശ് ചെന്നിത്തല

വയനാട്(www.mediavisionnews.in): വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ സര്‍വ്വ അടവും പയറ്റി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന വയനാട്ടിലെ നിയമസഭ നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്നു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് വയനാട്ടില്‍ നിന്ന്...

മലപ്പുറത്ത് ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്(www.mediavisionnews.in): മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികാളാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ച 6.45 നാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മൊഴി അനുസരിച്ച് ആദ്യം ഓട്ടോറിക്ഷയുമായി ലോറി...

ഇതു കേരളമാണ്: തെറ്റു ചെയ്താല്‍ നടപടിക്കു മുഖംനോക്കില്ല: മോദിയോടു പിണറായി

തിരുവനന്തപുരം(www.mediavisionnews.in): ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരെന്നു പറഞ്ഞ് അക്രമം നടത്തിയാല്‍ അതു സല്‍പ്രവൃത്തിയായി കാണാനാകില്ല. ആക്രമണം എവിടെ നടത്തിയാലും കേസുണ്ടാവും. തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി. ഇതു കേരളമാണ്. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആർഎസ്എസിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ടെ എന്‍ഡിഎ...

സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കല്‍; കെ. സുരേന്ദ്രന് 60 ലക്ഷം ചെലവഴിക്കേണ്ടി വരുമെന്ന് ബി.ജെ.പി വക്താവ്

തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ പത്ര-ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാര്‍. കേസുകളുടെ വിവരങ്ങള്‍ മൂന്നു തവണ പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം. പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെ 242 കേസുകളാണുള്ളത്. ഇവയുടെ വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാന്‍ 20 ലക്ഷം രൂപ വേണം. മൂന്നു തവണയാകുമ്പോള്‍...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img