തിരുവനന്തപുരം(www.mediavisionnews.in):പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണു സുരക്ഷാ വീഴ്ചയുണ്ടായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിക്ക് സമീപം വെടിപൊട്ടുകയായിരുന്നു. കൊല്ലം എആര്‍ ക്യാംപിലെ പൊലീസുകാരന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയതെന്നാണു റിപ്പോർട്ട്.
അതേസമയം, ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മോദി തിരുവനന്തപുരത്ത് ഉടനെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യും....
കൊച്ചി(www.mediavisionnews.in): ചികിത്സയ്ക്കായി മംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ ഒമ്പതോടെ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് നാലിനാണ് പൂര്‍ത്തിയായത്.
കാര്‍ഡിയോ - പള്‍മണറി ബൈപ്പാസിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിലൂടെ ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും ചെയ്തു. മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.
അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍...
കൊച്ചി(www.mediavisionnews.in): മുസ്‌ലിം ലീഗ് എയ്ഡ്‌സ് ആണെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ലീഗിനെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നേരത്തെയും ഗോപാലകൃഷ്ണന്‍ ലീഗിനെതിരെ ഇത്തരം പരാമര്‍ശം നടത്തിയിരുന്നു. 1947ന് മുമ്പും ശേഷവും ലീഗിന് രാജ്യദ്രോഹ പാരമ്പര്യമുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ മുമ്പ് പറഞ്ഞത്. ഇന്ത്യയെ വിഭജിച്ച ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് മുസ്‌ലിം ലീഗ്....
പത്തനംതിട്ട(www.mediavisionnews.in): തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിനു പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തി തുടങ്ങി. വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ബി.ജെ.പി സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, പത്തനംതിട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ എന്നിവര്‍ കേസ് വിവരം സംബന്ധിച്ച പത്ര പരസ്യം നല്‍കി.
രാഹുലിനെതിരെ അഞ്ച്...
കൊച്ചി(www.mediavisionnews.in): ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എന്നാല്‍ തലച്ചോറിലെ രക്തസ്രാവം തുടരുന്നതായും, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതിനിടെ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു....
കൊച്ചി(www.mediavisionnews.in): ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ നാളെ. അന്തിമ പരിശോധനാ ഫലം വന്നതിനു ശേഷമായിരിക്കും ശസ്ത്രക്രിയയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയത്തിനുള്ള വൈകല്യങ്ങൾ അല്ലാതെ വേറെയും പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കുട്ടി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. സംസ്ഥാന സർക്കാരിന്‍റെ...
തിരുവനന്തപുരം (www.mediavisionnews.in): തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ. പരാമർശം ജനപ്രാതിനിധ്യനിയമത്തിന്‍റെ ലംഘനമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ വിലയിരുത്തി. നടപടി വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
പി.എസ്.ശ്രീധരൻ പിള്ള മുസ്‌ലിംവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിരുന്നു....
കോഴിക്കോട്(www.mediavisionnews.in): സംസ്ഥാനത്ത് ബുധനാഴ്ച രാത്രി മുതല്‍ 21 വരെ കനത്ത ഒറ്റപ്പെട്ട വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍കോട് ഒഴികെ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുകയെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ കേരളാവെതര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...
തിരുവനന്തപുരം(www.mediavisionnews.in): പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെങ്കിലും ശബരിമല വിഷയം തുറന്ന് പറഞ്ഞ് വോട്ട് പിടിക്കുമെന്നുള്ള ബിജെപി നിലപാട് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ...
തിരുവനന്തപുരം(www.mediavisionnews.in): ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ ഡി.ജി.പിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്.
അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...