Thursday, November 13, 2025

Kerala

രാഹുലിന് വേണ്ടി കേരളത്തില്‍ പാകിസ്ഥാന്‍ പതാകയുമായി പ്രചരണം നടത്തിയെന്ന് ബിജെപി നേതാവ്; മുസ്ലീം ലീഗിന്റെ പതാകയ്‌ക്കെതിരെയുള്ള വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊച്ചി (www.mediavisionnews.in) വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ അണികളെല്ലാം ആവേശത്തില്‍ മുഴുകിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ പതാകകള്‍ വീശിയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചതെന്നാണ് സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും സംഘപരിവാര്‍ സംഘടനയായ പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയുടെ ആരോപണം. മുസ്ലീം ലീഗിന്റെ സന്തോഷപ്രകടനത്തിന്റെ വീഡിയോ...

സിനിമ ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

തിരുവനന്തപുരം (www.mediavisionnews.in): സിനിമ ടിക്കറ്റുകള്‍ക്ക് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനാണ് ഹൈക്കോടതിയുടെ സ്‌റ്റേ. സിനിമ ടിക്കറ്റിനു വിനോദ നികുതി...

കേസുകൾ കാരണം എല്ലാ തിരഞ്ഞെടുപ്പുകളിലും കോടതിയില്‍ ചുറ്റിപ്പറ്റിനില്‍ക്കേണ്ട അവസ്ഥയാണെന്നു ശോഭാ സുരേന്ദ്രൻ

പാലക്കാട്(www.mediavisionnews.in): ഏതു പൊതുസമരത്തിനു പോയാലും പ്രതിയാകുന്ന അവസ്ഥയാണുള്ളതെന്നും സര്‍ക്കാറിന്റെ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസുകളെന്നും  ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. കേസെടുത്താലും അറിയിക്കാതെ മൂടിവയ്ക്കും. തിരഞ്ഞെടുപ്പ് സമയത്താവും വാറന്റ് ഉണ്ടെന്നുപറയുന്നത്. അതിനാല്‍, എല്ലാ തിരഞ്ഞെടുപ്പുകളിലും കോടതിയില്‍ ചുറ്റിപ്പറ്റിനില്‍ക്കേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു.  തിരഞ്ഞെടുപ്പ് പ്രചാരണത്തെ മരവിപ്പിക്കാനുള്ള ശ്രമമാണിത്. കഴിഞ്ഞ നാലു ദിവസം തനിക്ക്...

രാഹുല്‍ വയനാട്ടിലെത്തുമ്പോള്‍; ഇക്കാര്യങ്ങള്‍ നിര്‍ണായകം

തിരുവനന്തപുരം (www.mediavisionnews.in): ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ കാത്തിരിപ്പിനുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ലോകസഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്....

രാഹുല്‍ വരുമെന്നു തന്നെ പ്രതീക്ഷയെന്ന് ഉമ്മൻചാണ്ടി; തീരുമാനം നാളെയുണ്ടാകുമെന്ന് സിദ്ദിഖ്

ന്യൂദല്‍ഹി(www.mediavisionnews.in): രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുമെന്നു തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. നാളെ രാഹുല്‍ ആന്ധ്രയിലേക്കു പ്രചാരണത്തിനു പോകുന്നതിനു മുമ്പു തന്നെ ഇക്കാര്യത്തിലുള്ള തീരുമാനം ഡല്‍ഹിയില്‍ നിന്നുണ്ടാകും. സംസ്ഥാന നേതൃത്വം ഒന്നടങ്കമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ തീരുമാനം നാളെയുണ്ടാകമെന്ന് ടി.സിദ്ദിഖ്....

വേനലവധിയില്‍ സ്‌കൂളിലെ ക്ലാസുകള്‍ വേണ്ട: സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം (www.mediavisionnews.in): പൊള്ളുന്ന ചൂടിനിടയില്‍ വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സി.ബി.എസ്.ഇ, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രാഥമികതലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ ക്ലാസുകളും ഇനി ജൂണ്‍ ഒന്നുമുതല്‍ മാത്രമേ നടത്താവൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പരമാവധി പത്ത്...

ഏപ്രിൽ ഒന്നുമുതൽ പുതിയ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധം

തിരുവനന്തപുരം (www.mediavisionnews.in): ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലർമാർക്കായിരിക്കും. നമ്പർ പ്ലേറ്റ് നിർമിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിർമാതാവിനു സമീപിക്കാം. റജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ...

പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകൾ; ഭാര്യക്ക് എട്ട് ബാങ്കുകളില്‍ നിക്ഷേപം

തിരുവനന്തപുരം (www.mediavisionnews.in):  മലപ്പുറം ലോക്സഭാ സീറ്റിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകൾ. നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട് അക്കൗണ്ടുകൾ ഉൾപ്പടെയാണിത്. സ്വന്തം നാടായ മലപ്പുറം ജില്ലയിലെ ഊരകത്തെ സഹകരണ ബാങ്കിലാണ് കൂടുതൽ അക്കൗണ്ടുകൾ...

ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക നല്‍കി

മലപ്പുറം(www.mediavisionnews.in): സംസ്ഥാനത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക നല്‍കി. മലപ്പുറത്തെ സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇരുവരും നിലവില്‍ സിറ്റിംഗ് എംപിമാരാണ്.ഇന്നലെ മുതലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചത്. തിരുവനന്തപുരത്തെ...

വോട്ട് ചോദിച്ച് ഓടിക്കയറിയത് കോടതി മുറിയിൽ: പുലിവാല് പിടിച്ച് കണ്ണന്താനം

പറവൂര്‍(www.mediavisionnews.in): എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍ കണ്ണന്താനം കോടതി മുറിയില്‍ കയറി വോട്ട് ചോദിച്ചത് വിവാദമാവുന്നു. പറവൂര്‍ അഡീഷണല്‍ സബ് കോടതിയില്‍ കയറിയ കണ്ണന്താനത്തിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്തെത്തിയ സ്ഥാനാര്‍ഥി അവിടെ വോട്ടഭ്യര്‍ഥിച്ച ശേഷം കോടതി മുറിയിലേക്ക് കയറുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ കോടതി മുറിയില്‍ കയറി വോട്ട് ചോദിക്കാറില്ല. കണ്ണന്താനത്തിന്റെ നടപടി തെരഞ്ഞെടുപ്പ്...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img