Kerala

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയടക്കം നാല് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി(www.mediavisionnews.in): കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ  കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേർക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവർക്കും ജാമ്യം ലഭിച്ചു. ഒരു ലക്ഷം...

പോളിംഗ് കണക്കുകൾ യുഡിഎഫിന് അനുകൂലം, ബിജെപി അക്കൗണ്ട് തുറക്കില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം(www.mediavisionnews.in): സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുൽ ഗാന്ധിക്ക് ലഭിക്കുമെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി കെൃ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ഉയർന്ന പോളിങ് യുഡിഎഫ് തരംഗത്തിന്‍റെ തെളിവാണ്. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പരാതി ഉയർന്നത് നിർഭാഗ്യകരമാണ്. അതിന്‍റെ ഫലം കാത്തിരുന്ന് കാണണമെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോളിങ് കണക്കുകൾ...

കനത്ത പോളിംഗ് രേഖപ്പെടുത്തി കേരളം; വയനാട്ടില്‍ റെക്കോര്‍ഡ് വോട്ടിംഗ്, പോളിംഗ് തുടരുന്നു

തിരുവനന്തപുരം(www.mediavisionnews.in): കേരളം റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തിലേക്ക്. സമയപരിധി അവസാനിച്ചിട്ടും മിക്ക ബൂത്തുകളിലും ഇപ്പോളും പോളിംഗ് തുടരുകയാണ്. നിലവില്‍ പോളിംഗ് 74.19%കഴിഞ്ഞു. വയനാട്ടില്‍ പോളിംഗ് 76% കഴിഞ്ഞു. 20 മണ്ഡലങ്ങളില്‍ പോളിംഗ് 70% പിന്നിട്ടു. സംസ്ഥാനത്തെ എല്ലാ കോണുകളിലുള്ള ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണുന്നത് വോട്ടിംഗ് സമയം അവസാനച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞിട്ടും ക്യൂ തുടരുകയാണ്....

എനിക്ക് ബി.ജെ.പിക്ക് വോട്ട് കൊടുക്കണ്ട; താമരയ്ക്ക് വോട്ട് പോയത് കൃത്യമായി കണ്ടതാണ് ; പരാതിപ്പെട്ടപ്പോള്‍ പോയ്‌ക്കോളാന്‍ പറഞ്ഞു; അനുഭവം തുറന്ന് പറഞ്ഞ് യുവതി

തിരുവനന്തപുരം(www.mediavisionnews.in): വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബി.ജെ.പിക്കാണ് പോയതെന്നും അത് താന്‍ വ്യക്തമായി കണ്ടതാണെന്നും കോവളം ചൊവ്വര 151 ാം ബൂത്തിലെ വോട്ടറായ യുവതി. തനിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം തരണമെന്നും യുവതി ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. ” ഞാന്‍ രാവിലെ വോട്ട് ചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന് വോട്ടിടാനാണ്...

വോട്ട് മാറിയെന്ന പരാതി തെളിയിക്കാനായില്ല; വോട്ടര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം(www.mediavisionnews.in): വോട്ടു ചെയ്ത സ്ഥാനാര്‍ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നു പരാതിയുന്നയിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലാണ് എബിന്‍ വോട്ട് ചെയ്തത്. ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ സ്ലിപ്പാണു വീണതെന്നുമായിരുന്നു എബിന്റെ പരാതി....

സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി; ഇതു വരെ 34.70ശതമാനം പേര്‍ വോട്ട് ചെയ്തു

തിരുവനന്തപുരം (www.mediavisionnews.in): ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. കാസര്‍ഗോഡ്, പത്തനംതിട്ട, കോട്ടയം, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള പോളിംഗ് ശതമാനം 34.70 ആണ്. ഇരുപത് മണ്ഡലങ്ങളിലായി 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174...

സംസ്ഥാനത്ത് പോളിംഗിനിടെ നാലു പേര്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ മൂന്നിടത്തായി മൂന്ന് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.  എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം  കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട...

പാറശാല മുതല്‍ മഞ്ചേശ്വരം വരെ കാറ്റ‌് ഇടതുപക്ഷത്തിന‌് അനുകൂലം – കോടിയേരി

തിരുവനന്തപുരം(www.mediavisionnews.in): പതിനെട്ട്‌ സീറ്റ‌് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുകയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍ഡിഎഫ‌് നിലനിര്‍ത്തിയ മേല്‍ക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്ന‌ത് ഉറപ്പാണ്- കോടിയേരി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും ബി ജെ പിക്കും...

കണ്ണൂര്‍ മയ്യില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ്; വോട്ടെടുപ്പ് തടസ്സപെട്ടു

കണ്ണൂര്‍(www.mediavisionnews.in): കണ്ണൂര്‍ മയ്യില്‍ എല്‍ .പി സ്കൂളിളെ 145 നമ്ബര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ്. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപെട്ടു . പാമ്പിനെ വി.വി പാറ്റ് മെഷീനില്‍ നിന്നും നീക്കുന്നതിനുന്ന പരിശ്രമത്തിലാണ് അധികൃതര്‍ .അതേ സമയം വ്യാപകമായി വോട്ടിംഗ് യാത്രം തകരാറിലായതിനെ തുടര്‍ന്ന് പ്രതിഷേധത്തിലാണ് നാട്ടുകാര്‍ .കാസര്‍ഗോഡ് 20 ബൂത്തുകളിലും ഇടുക്കിയില്‍...

വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂര്‍(www.mediavisionnews.in): ചൊക്ലിയില്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. ചൊക്ലിയിലെ രാമവിലാസം യു.പി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ 62 കാരിയായ മാറോളി വിജയയാണ് മരിച്ചത്. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ വിജയ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും ആരോപണമുണ്ട്. അതേസമയം, മഴ കാരണമാകാം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img