Kerala

സിപിഐക്കാര്‍ തന്നെ ദ്രോഹിക്കുന്നു, അവര്‍ ലീഗിനെ സഹായിച്ചുവെന്നും പി.വി അന്‍വര്‍

പൊന്നാനി(www.mediavisionnews.in): തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയില്‍ കലാപകൊടി. സി.പി.ഐയെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ രംഗത്ത്. സിപിഐക്കാന്‍ തന്നെ ദ്രോഹിക്കുന്നതായി അദ്ദേഹം ആരോപിച്ചു. മീഡിയവണ്‍ വ്യൂപോയിന്റിലാണ് പി.വി അന്‍വര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ബിസിനസ് സംരംഭങ്ങള്‍ക്ക് എതിരെ സിപിഐ നിലപാട് സ്വീകരിച്ചു. ലീഗും സിപിഐയും മലപ്പുറത്ത് ഒരു പോലെയാണ്. അവര്‍ക്ക് തന്നെക്കാള്‍ കാര്യം...

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട്: കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന; ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വിശദീകരണം

തിരുവനന്തപുരം(www.mediavisionnews.in): കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന. കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞ ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചുവരുത്തിയിരുന്നു. കള്ളവോട്ടുസംബന്ധിച്ച പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റര്‍ കളക്ടര്‍ക്ക് വിശദീകരണം നല്‍കിയെന്നാണ് സൂചന.  കാസര്‍കോട് മണ്ഡലത്തിന്റെ...

പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്

പൊന്നാനി(www.mediavisionnews.in): പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന കണക്കുള്ളത്. അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളാണവ. പൊന്നാനിയില്‍ 11000...

കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര തെളിഞ്ഞ സംഭവം: വോട്ടിങ് മെഷീനില്‍ തകരാറുണ്ടായിരുന്നു; കളക്ടറുടെ വാദം തള്ളി ടിക്കാറാം മീണ

തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിഞ്ഞെന്ന ആരോപണം ശരിവെച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത്. ചൊവ്വര ബൂത്തില്‍ ഉപയോഗിച്ചിരുന്ന വോട്ടിങ് യന്ത്രത്തിന് അത്തരത്തിലൊരും തകരാറുണ്ടായിരുന്നതായി ടിക്കാറാം മീണ സ്ഥിതീകരിച്ചു. എന്നാല്‍, ഇത് കോവളത്ത് മാത്രം സംഭവിച്ച ഒരു സംഭവമല്ല. സാധാരണ...

കള്ളവോട്ട് ആരോപണം പച്ചനുണ; ചെയ്തത് ഓപ്പണ്‍ വോട്ട്; ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്തതാണെന്നും എം.വി ജയരാജന്‍

കണ്ണൂര്‍(www.mediavisionnews.in): കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ സി.പി.ഐ.എം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പച്ചനുണയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കള്ളവോട്ടെന്ന പേരില്‍ കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപ്പണ്‍ വോട്ടിന്റേതാണെന്നും അവ അടര്‍ത്തിയെടുത്തതാണെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന കള്ളവോട്ട് നടത്തിയെന്ന ആരോപണവും ജയരാജന്‍ തള്ളി. സലീന 19-ാം...

കുറ്റം തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി; കാസർകോട്ടെ കള്ളവോട്ടിൽ റിപ്പോർട്ട് തേടി ടിക്കാറാം മീണ

കാസർകോട്(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച് റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ. കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട പിലാത്തറ എ.യു.പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോണ്‍ഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഇത്. സംഭവത്തിൽ കുറ്റം തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കുമെന്ന്...

കാസര്‍കോട് മണ്ഡലത്തിൽ വ്യാപക കള്ളവോട്ട്; ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും; പ്രതികരിക്കാതെ സിപിഎം

കാസര്‍കോട്(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളില്‍ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഈ തെളിവുകള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. ആളുമാറി വോട്ട് ചെയ്യുന്നതും...

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്‍റെ തുടര്‍ ചികിത്സകളും സര്‍ക്കാര്‍ ഏറ്റെടുക്കും

കൊച്ചി(www.mediavisionnews.in): മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്‍റെ തുടര്‍ ചികിത്സകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും 10 ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ പ്രതികരിച്ചു. പിഞ്ചുകുഞ്ഞിനായുള്ള കേരളത്തിന്‍റെ കരുതൽ വെറുതെയായില്ല. 25 ദിവസം പ്രായമായ കുഞ്ഞ് ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ച്...

കേരളത്തിലടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാവുമെന്ന സന്ദേശം വ്യാജം; സന്ദേശമയച്ചത് മുന്‍ സെെനികന്‍

ബംഗളൂരു(www.mediavisionnews.in): കേരളത്തില്‍ ഭീകരാക്രമണമുണ്ടാവുമെന്ന സന്ദേശം വ്യാജമെന്ന ബംഗളൂരു പൊലീസ്. വ്യാജ സന്ദേശം അറിയിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ബംഗളൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തിയാണ്. വിരമിച്ച സൈനികനാണ് സ്വാമി സുന്ദരമൂര്‍ത്തി. ഇദ്ദേഹത്തെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മുതല്‍ പരിശോധന ശക്തമാക്കിയിരുന്നു. റെയില്‍വേ...

വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

മാനന്തവാടി(www.mediavisionnews.in): വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. നായ്ക്കട്ടി നാസറിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നായ്ക്കട്ടി സ്വദശികളായ ബെന്നി, അംല എന്നിവര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നായ്ക്കട്ടി എളവന സ്വദേശിയായ ബെന്നി സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് സമീപപ്രദേശത്തെ നാസറിന്റെ വീട്ടിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലുണ്ടായിരുന്ന അംലയെന്ന സ്ത്രീയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഏത് തരത്തിലുള്ള സ്‌ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img