താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ മാതാവ് നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി. കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്.
ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ...
കാക്കനാട്: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്.
സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്‍. മാത്രം...
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു അടക്കമുള്ളവരെ പൊന്നാനിയിൽ പരിഗണിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് സമദാനിക്ക് നറുക്ക് വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് നവാസ്...
തിരുവനന്തപുരം: കേരളത്തെ ചുട്ടുപ്പൊള്ളിച്ച് താപനില ഉയരുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് ( 38.5 °c, സാധാരണയെക്കാൾ 4°c കൂടുതൽ). സീസണിൽ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപെടുത്തിയിരുന്നു. കണ്ണൂർ എയർപോർട്ടിൽ ഇന്നലെ 38.3...
ആലുവ ∙ തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ ആലുവയിൽ പിടിച്ചിട്ടു.
അധികൃതരെത്തി പരിശോധന നടത്തുകയാണ്. എസിയിൽനിന്നാണ് വാതകചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രശ്നം പരിഹരിച്ചശേഷം മാത്രമേ ട്രെയിൻ ആലുവയിൽനിന്ന് പുറപ്പെടുകയുള്ളൂ.
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. പ്രതി ഫാജിസിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
സംഭവം പ്രതികാര കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2021-ൽ കുമ്പളങ്ങിയിൽനടന്ന...
കാക്കനാട് (കൊച്ചി): മൂന്നാം തവണയും നോട്ടീസ് അവഗണിച്ചതോടെ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്ന് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് നടപടി. പാലാരിവട്ടം പോലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്.
ഈ അപകടത്തിൽ ലൈസൻസ്...
അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാന്‍ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്പ് കടിയേറ്റത്.
ഉടന്‍തന്നെ...
റാഞ്ചി: റാഞ്ചിയിൽ ഇംഗ്ലണ്ടിനെ നിലംപരിശാക്കി ടെസ്റ്റ് പരമ്പര ടീം ഇന്ത്യ നേടിയതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ബേസ്ബാളിന്‍റെ വീര്യവുമായെത്തിയ ഇംഗ്ലണ്ടിനെ ഒരു ടെസ്റ്റ് ശേഷിക്കെയാണ് പരമ്പര 3 - 1 ന് രോഹിതും സംഘവും സ്വന്തമാക്കിയത്. നാലാം ടെസ്റ്റിൽ 192 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അർധ ശതകം നേടി...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സാധ്യത. രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശെഹറില്‍ നിന്ന് മത്സരിച്ചേക്കും എന്ന അഭ്യൂഹം ശക്തിപ്പെട്ടത്. ബിജെപി നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ അദ്ദേഹം ഗവര്‍ണര്‍സ്ഥാനം ഒഴിയും.
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...