Kerala

പൊലീസിലും കള്ളവോട്ട്: അസോസിയേഷനിലെ ഇടത് അനുകൂലികള്‍ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തിയതായി ആരോപണം

തിരുവനന്തപുരം(www.mediavisionnews.in): തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. പൊലീസ് അസോസിയേഷന്‍ നിര്‍ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പുറ സ്വദേശിയായ പൊലീസുകാരന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ‘അസോസിയേഷന്‍ ആള്‍ക്കാര്‍...

കേരളത്തില്‍ പുതുവത്സരദിനത്തില്‍ ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നു; നിര്‍ദേശം ഐ.എസില്‍ ചേര്‍ന്ന മലയാളികളുടേതെന്നും എന്‍.ഐ.എ കസ്റ്റഡിയിലുള്ളയാളുടെ മൊഴി

കൊച്ചി(www.mediavisionnews.in): കേരളത്തില്‍ പുതുവത്സരദിനത്തില്‍ ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കര്‍. അഫ്ഗാനിസ്താനില്‍ നിന്നും സിറിയയില്‍ നിന്നുമാണു നിര്‍ദേശം ലഭിച്ചതെന്നും കേരളത്തില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരുടേതായിരുന്നു നിര്‍ദേശമെന്നും റിയാസ് മൊഴി നല്‍കി. കൊച്ചിയടക്കമുള്ള നഗരങ്ങളെ ലക്ഷ്യംവെച്ചെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണച്ചില്ലെന്നും റിയാസ് പറഞ്ഞു. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഒപ്പമുള്ളവര്‍...

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ പല തവണ വോട്ടു ചെയ്‌തെന്ന് എല്‍.ഡി.എഫ് ആരോപണം

കണ്ണൂര്‍(www.mediavisionnews.in): കണ്ണൂരില്‍ യു.ഡി.എഫിനെതിരെ കള്ളവോട്ട് ആരോപണം. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു. കല്യാശേരി മണ്ഡലത്തില്‍ മാടായി 69-ാം നമ്പര്‍ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ ആഷിക് വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ആഷിക് പല തവണ വോട്ടു ചെയ്‌തെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. ലീഗിന്റെ മറ്റൊരു പ്രവര്‍ത്തകനായ മുഹമ്മദ് ഫായിസ് 70-ാം നമ്പര്‍ ബൂത്തില്‍...

തൊണ്ടയില്‍ പൊറോട്ട കുടുങ്ങി; വൃദ്ധന് ദാരുണാന്ത്യം

പറവൂര്‍ (www.mediavisionnews.in): തൊണ്ടയില്‍ പൊറോട്ട കുടുങ്ങി ശ്വാസംമുട്ടി വൃദ്ധന്‍ മരിച്ചു. പറവൂര്‍ പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള (72) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ശാരദാമുക്കിന് സമീപം ആക്രിക്കടയുടെ പുറകില്‍ തുളസീധരന്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കൊലപാതകമാണെന്ന് സംശയം തോന്നിയ...

ന്യൂനപക്ഷ വോട്ടുകള്‍ ഗുണം ചെയ്തു; യു.ഡി.എഫിന് 18 സീറ്റു വരെ കിട്ടുമെന്ന് ലീഗ്

കോഴിക്കോട് (www.mediavisionnews.in): ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ വലിയ രീതിയില്‍ യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും യു.ഡി.എഫിന് 17 മുതല്‍ 18 സീറ്റുകള്‍ വരെ കിട്ടുമെന്നും മുസ്ലീംലീഗ് വിലയിരുത്തല്‍. മുസ്ലീംലീഗ് അഭിമാനപ്രശ്‌നമായി ഏറ്റെടുത്ത മണ്ഡലമായിരുന്നു വടകര. ഇവിടെ കണക്കുകൂട്ടലുകള്‍ വിജയിച്ചുവെന്നും കെ.മുരളീധരന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്...

കള്ളവോട്ട് പരാതികള്‍ ഗൗരവതരം; കേന്ദ്ര കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും: തള്ളാതെ മീണ

തിരുവനന്തപുരം (www.mediavisionnews.in): കള്ളവോട്ട് പരാതികള്‍ ഗൗരവതരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ. കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മിഷന് വസ്തുനിഷ്ടമായ റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറ‍ഞ്ഞു. കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നതായി ടിക്കാറാം മീണ വ്യക്തമാക്കി. കണ്ണൂരിൽ വ്യാപകമായി കള്ളവോട്ടുകൾ നടന്നെന്ന കോൺഗ്രസിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ...

കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന 100 ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യുഡിഎഫ്

കണ്ണൂര്‍(www.mediavisionnews.in): കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായുള്ള യുഡിഎഫിന്റെ ആവശ്യം. കാസര്‍കോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ്...

എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് ശ്രീലങ്കന്‍ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല ; സഹ്രന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു

പാലക്കാട്(www.mediavisionnews.in): ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല. ഇവര്‍ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സഹ്രന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചാരിപ്പിച്ചിരുന്നെന്നും എന്‍.ഐ.എ വ്യക്തമാക്കി. ഇതില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് തൗഹിദ് ജമാഅത്ത് തമിഴ്‌നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറഞ്ഞു. ഇതിന് പുറമെ കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ്...

20 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം(www.mediavisionnews.in): ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 20 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാംസ്ഥാനത്തെത്തുമന്ന് റിപ്പോർട്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയുടെ വോട്ട് വിഹിതം ഇരുപത് ശതമാനത്തിനടുത്ത് എത്തിയെന്നും റിപ്പോർട്ടിലുണ്ട്. 2014ൽ 10.13 ശതമാനമായിരുന്നത് ഇരട്ടിയാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇടതുമുന്നണിയുടെ വോട്ടിൽ ഏഴ് ശതമാനത്തിന്റെയും യുഡി‌എഫിന്റെ മൂന്നു...

കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോള്‍ ആവശ്യപ്പെടില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; ‘നിയമനടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കില്ല’

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോള്‍ ആവശ്യപ്പെടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന്ന് താന്‍ എവിടെയും ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടുകയും ഇല്ല. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് റീപോളിംഗ് ആവശ്യം ഉന്നയിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടാല്‍ താന്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും രാജ്മോഹന്‍...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img