Kerala

ദേശീയ പാത വികസനം; സ്ഥലമെടുപ്പ് നിർത്തിവെക്കണമെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിർത്തി വെക്കണമെന്ന കേന്ദ്ര ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സർക്കാരിന് കത്തയച്ചത്.  ദേശീയ പാത വികസനത്തിനായി കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിർത്തിവെക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശം. കാസർകോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്‍റെ രണ്ടാം മുൻഗണന...

പള്ളി പണിത് നല്‍കിയതിന് പിന്നാലെ പത്തനാപുരം ​ഗാന്ധിഭവന് പത്ത് കോടിയുടെ ആധുനിക മന്ദിരവുമായി എംഎ യൂസഫലി

പത്തനാപുരം(www.mediavisionnews.in): ജന്മഗ്രാമമായ നാട്ടികയില്‍ പള്ളി പണിത് നല്‍കിയതിന് പിന്നാലെ പത്താനപുരം ഗാന്ധിഭവന് അത്യാധുനിക ബഹുനില മന്ദിരം നിര്‍മ്മിച്ചു നല്‍കാന്‍ ഒരുങ്ങി എംഎ യൂസഫലി. കെട്ടിട്ടത്തിന്‍റെ ശിലാസ്ഥാപനം വന്‍ജനാവലിയുടെ നേതൃത്വത്തില്‍ ഇന്ന് പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു. പൂര്‍ണ്ണ ശീതീകരണ സംവിധാനത്തോടെ മൂന്ന് നിലകളില്‍ 250 കിടക്കകളുമായാണ് താമസസൗകര്യം ഒരുങ്ങുന്നത്. ഗാന്ധി ഭവന് സമീപം ഒരേക്കര്‍...

സിപിഎം, ലീഗ് കള്ളവോട്ട്: വിവാദം തണുപ്പിക്കാൻ മുന്നണികൾ, ഇനി അങ്കം ഫലപ്രഖ്യാപനത്തിന് ശേഷം

കണ്ണൂര്‍(www.mediavisionnews.in): ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതോടെ ഏകപക്ഷീയമായി സിപിഎം കള്ളവോട്ട് നടത്തുന്നു എന്ന യുഡിഎഫ് ആക്ഷേപത്തിന്‍റെ മുനയൊടിഞ്ഞു. പരസ്പരം ചെളിവാരിയെറിയാതെ തെരഞ്ഞെടുപ്പ് ഫലം വരുംവരെ കാത്തിരിക്കാമെന്ന ആലോചനയിലേക്ക് ഇരു മുന്നണികളും പതിയെ മാറുകയാണ്. കണ്ണൂരിലും കാസർകോടും ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സിപിഎമ്മിനെതിരെയും തിരിച്ചും കള്ളവോട്ട് ആരോപണം ഉയരാറുണ്ട്. എന്നാൽ ഇത്തവണ സിപിഎം പ്രവർത്തകർ കള്ളവോട്ട്...

മുസ്ലീം ലീഗുകാർ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം(www.mediavisionnews.in): കാസർകോഡ് മണ്ഡലത്തിൽ മുസ്ലീം ലീഗുകാർ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കള്ളവോട്ടിനെ ലീഗ് ഒരിക്കലും അംഗീകരിക്കില്ല. സംഭവത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സിപിഎം നടത്തിയ കള്ളവോട്ട് മറച്ച് വയ്ക്കാനാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ലീഗ് പ്രവർത്തകരും...

അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

തലശ്ശേരി(www.mediavisionnews.in) : അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി (86) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ 'ഇശലില്‍' ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ല്‍ എടയ്ക്കാടാണ് ജനനം. ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ സി.പി കുഞ്ഞഹമ്മദ് എളയയാണ് ഭര്‍ത്താവ്. ഏക മകള്‍ ആദിരാജ ഖദീജ സോഫിയ. കണ്ണൂര്‍ സിറ്റി ജുമുഅത്ത്...

കാസര്‍ഗോഡിലേയും കണ്ണൂരിലെയും കലക്ടര്‍മാര്‍ സി.പി.ഐ.എമ്മിന്റെ ആളുകള്‍; മുസ്‌ലിം ലീഗ് പ്രവര്‍ത്തര്‍ക്കെതിരെയുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ഉണ്ണിത്താന്‍

കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ കലക്ടര്‍മാര്‍ സി.പി.ഐ.എമ്മിന്റെ ആളുകളാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രം കള്ളവോട്ട് നടന്നെന്ന് പറയാനാകില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അവരാകാം ഇതിന് പിന്നില്‍. നേരത്തേ സി.പി.ഐ.എം കള്ളവോട്ട് ചെയ്യുന്ന...

ബുർഖ നിരോധനം: എംഇഎസിൽ പൊട്ടിത്തെറി; എതിർത്ത് കാസർഗോഡ് ഘടകം

കാസർഗോഡ്(www.mediavisionnews.in): തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച നടപടിയിൽ എംഇഎസില്‍ തന്നെ അഭിപ്രായ ഭിന്നത. സര്‍ക്കുലറിനെ എതിര്‍ത്ത് എംഇഎസിന്റെ കാസര്‍കോട് ഘടകം രംഗത്തെത്തി. മുസ്ലിം മതാചാര പ്രകാരമുള്ള വസ്ത്രധാരണത്തെ കുറിച്ച് എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്ന് എംഇഎസിന്റെ കാസർഗോഡ് ജില്ലാ ഘടകം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ...

നിഖാബ് നിരോധനം; ഫസല്‍ ഗഫൂറിന് വധഭീഷണി, സന്ദേശമെത്തിയത് ഗള്‍ഫില്‍ നിന്ന്

കോഴിക്കോട്(www.mediavisionnews.in): എംഇഎസ് സ്ഥാപനങ്ങളില്‍ നിഖാബിന് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഫസല്‍ ഗഫൂര്‍ ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഗള്‍ഫില്‍ നിന്ന് ഒരാള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ ജീവന്‍ അപായത്തിലാകുമെന്നാണ് മുന്നറിയിപ്പ്. സന്ദേശം വന്ന നമ്പറും കോള്‍ റെക്കോര്‍ഡ്...

മലപ്പുറം താനൂരില്‍ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെ രണ്ടു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം(www.mediavisionnews.in): താനൂര്‍ അഞ്ചുടിയില്‍ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെ രണ്ടു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ സി.പി.സലാം, ബന്ധു എ.പി.മൊയ്തീന്‍കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൊയ്തീന്‍ കോയയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് കൗണ്‍സിലര്‍ സി.പി.സലാമിന് വെട്ടേറ്റത്. ആക്രമണത്തിനു പിന്നില്‍ സി.പി.ഐ.എമ്മെന്ന്...

പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും

കോട്ടയം(www.mediavisionnews.in): കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റിൽ കെ എം മാണിയുടെ എതിരാളി മാണി സി...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img