കോഴിക്കോട്(www.mediavisionnews.in): മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്‌ലിം മത സംഘടനകള്‍ ആത്മപരിശോധനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി(www.mediavisionnews.in): മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1987ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളേജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനവും സ്വാതന്ത്ര്യ സമരവും നടത്തിയിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും അദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി.
കൊച്ചിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം....
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് പൊലീസുകാരുടെ തൊപ്പിയില്‍ മാറ്റം വരുന്നു. ഇപ്പോഴുള്ള പി തൊപ്പികള്‍ക്ക് പകരമായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡി.ജി.പിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് പൊലീസുകാരുടെ തൊപ്പിയില്‍ മാറ്റം വരുത്തുവാനുള്ള തീരുമാനമെടുത്തത്.
ക്രമസമാധാന ചുമതലയുള്ളപ്പോള്‍ പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണെന്ന കാര്യം പൊലീസ് സംഘടനകള്‍ ഡി.ജി.പിയെ അറിയിച്ചിരുന്നു....
തിരുവനന്തപുരം(www.mediavisionnews.in): തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകൻ കെ. ശ്യാംകുമാറിനെതിരെ കേസെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസറുടെ നിർേദശം. പ്രഥമദൃഷ്ട്യാ കള്ളവോട്ടെന്ന് തെളിഞ്ഞുവെന്ന് ടിക്കാറാം മീണ പറഞ്ഞു.
പോളിങ് ഉദ്യോഗസ്ഥരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍േദശം നൽകി. പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത മൂന്ന് സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.
ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്....
തളിപ്പറമ്പ്(www.mediavisionnews.in): തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തെന്ന സിപിഎം ആരോപണം തള്ളി മുസ്ലീം ലീഗ്. സിപിഎം പുറത്ത് വിട്ട 28 പ്രവാസികളുടെ പട്ടികയിൽ മൂന്ന് പേര്‍ നാട്ടിലുണ്ടെന്ന് ലീഗ് വ്യക്തമാക്കി. ഇവരെ മുസ്ലിം ലീഗ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചു.
ജനത്തെ തെറ്റിധരിപ്പിക്കാനുള്ള സിപിഎം നാടകമാണ് ആരോപണമെന്ന് മുസ്ലീം ലീഗ്...
കോഴിക്കോട്(www.mediavisionnews.in): മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എം.ഇ.എസിനും പ്രസിഡന്റ് ഫസല്‍ ഗഫൂറിനും അര്‍ഹതയില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സലഫിസം വരുന്നതിനു മുന്‍പുള്ള വസ്ത്രമാണ് നിഖാബ് (മുഖവസ്ത്രം). പ്രവാചകന്റെ കാലഘട്ടം മുതലേയുള്ള വസ്ത്രമാണ് നിഖാബ്.
അന്യപുരുഷന്മാര്‍ കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അത് ധരിക്കണം. എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട്...
നാട്ടിക (www.mediavisionnews.in): പത്ത്കോടിക്ക് ജന്മനാട്ടിലെ പള്ളി പുനര്‍നിര്‍മ്മിച്ച് എംഎ യൂസഫലി. നാട്ടിക മുഹയൂദ്ദീന്‍ ജുമാ മസ്ജിദാണ് പുനര്‍ നിര്‍മ്മിച്ച് മേയ് രണ്ടിന് ഔദ്യോഗികമായ ഉദ്ഘാടനം നടത്തിയത്. നേരത്തെ 700 കുടുംബങ്ങൾ പ്രാർഥനയ്ക്കു വരുന്ന പള്ളി പുതുക്കി പണിയാൻ മഹല്ല് കമ്മിറ്റി ആലോചിച്ചപ്പോള്‍ ആഗോള വ്യവസായി എം.എ.യൂസഫലി സഹായം നല്‍കുകയായിരുന്നു.
പള്ളി സൗജന്യമായി പണിതു തരാമെന്നായിരുന്നു...
കോഴിക്കോട്(www.mediavisionnews.in): മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. കെ പി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും...
പത്തനംതിട്ട(www.mediavisionnews.in) ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്നുറപ്പിച്ചു ബിജെപി. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വോട്ട് കൂടും. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.
ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം സുനിശ്ചിതം. തൃശൂരില്‍ അട്ടിമറി സാധ്യതകളുണ്ടെങ്കിലും 3 ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണു നിലവിലെ കണക്ക്. പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടക്കന്‍ കേരളത്തിലൊഴികെ മറ്റിടങ്ങളില്‍...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...