Kerala

വലിയൊരു ഇടവേളക്ക് ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേയ്ക്ക്

കൊല്ലം(www.mediavisionnews.in): കാസര്‍കോട്ടുനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ് മോഹൻ ഉണ്ണിത്താൻ വീണ്ടും സിനിമയിലേക്ക്. ഇത് വരെ വലുതും ചെറുതുമായ വേഷങ്ങളിൽ ഇരുപത് സിനിമയിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തെത്തുന്നത്. പുതിയ സിനിമയിൽ അവസരം കിട്ടിയ കാര്യം രാജ് മോഹൻ ഉണ്ണിത്താൻ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. മുഖ്യമന്ത്രി ഒന്നുമല്ലെങ്കിലും ഇത്തവണ...

നമ്മുടെ നാട്ടിലൊന്നും ആര്‍.എസ്.എസിന് ഒന്നും ചെയ്യാന്‍ പറ്റില്ല; എല്‍.ഡി.എഫിന്റെ തോല്‍വി ഞെട്ടിച്ചു: വിനായകന്‍

കോഴിക്കോട് (www.mediavisionnews.in):  സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതെന്ന് നടന്‍ വിനായകന്‍. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും വിനായകന്‍ പറഞ്ഞു. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചു. മീഡിയാവണിനനുവദിച്ച പ്രത്യേക...

പാര്‍ട്ടിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ ബി.ജെ.പി വഴിയൊരുക്കും: സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം(www.mediavisionnews.in): അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ സ്വാഗതം ചെയ്ത് ബി.ജെ.പി. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത്. ബി.ജെ.പിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും രജ്ഞിത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു മുന്‍ എം.പിയും...

ഇ.വി.എമ്മില്‍ അട്ടിമറി സാധ്യതകളുണ്ട്; പി.കെ ഫിറോസിനെ തള്ളി കെ.എം ഷാജി ; നോട്ട് നിരോധിച്ചത് പോലെ ഇതുവരെയുള്ള എല്ലാ ഇ.വി.എമ്മുകളെയും ബാന്‍ ചെയ്യണമെന്നും എം.എല്‍.എ

തിരുവനന്തപുരം(www.mediavisionnews.in): ഇ.വി.എം അട്ടിമറിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വാദിക്കുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായനയുടെ പ്രതിഫലനമാണെന്ന് കെ.എം ഷാജി എം.എല്‍.എ. ഇ.വി.എം ഹാക്ക് ചെയ്യാന്‍ സാധിക്കുമോ എന്നതല്ല ഇ.വി.എം ഉപയോഗിച്ച് തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രസക്തമായ വിഷയമെന്നും കെ.എം ഷാജി പറയുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ സംവിധാനത്തെ പിന്തുണച്ച് പറയുന്ന പ്രധാന കാര്യം പേപ്പര്‍ ബാലറ്റ്...

സ്റ്റേഷനില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ധ നഗ്‌നനാക്കി പൊതുജനമധ്യത്തില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; തടയാനെത്തിയ ഭാര്യയെ മുട്ട് കാലിന് തൊഴിച്ചു: വീഡിയോ

തിരുവനന്തപുരം(www.mediavisionnews.in): തിരുവല്ലത്ത് റോഡില്‍ പരസ്യമായി യുവാവിനെ മര്‍ദിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്തു. തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ ജിഡി ചാര്‍ജുള്ള സൈമന്‍, സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. തിരുവനന്തപുരം തിരുവല്ലത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ യുവാവിനെതിരെ പോക്‌സോ പ്രകാരം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക്...

ഒറ്റയ്ക്ക് അത്ഭുതം കാട്ടാനാകില്ല; പാര്‍ലമെന്റില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കും: എ.എം.ആരിഫ്

കൊച്ചി(www.mediavisionnews.in): ലോക്‌സഭയില്‍ രജനികാന്തിന്റെ ബാഷയെപ്പോലെ ഒറ്റയ്ക്ക് അത്ഭുതംകാട്ടാനൊന്നും സാധിക്കില്ലെന്ന് കേരളത്തില്‍ നിന്നുള്ള ഏക നിയുക്ത സിപിഎം എം.പി എ.എം ആരിഫ്. അതിനാല്‍ കേരളത്തിലെ പൊതുപ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ്. എം.പി.മാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആരിഫ് പറഞ്ഞു. സി.പി.എം. അംഗങ്ങളുടെ എണ്ണം കുറവായതിനാല്‍ ജയിച്ച മൂന്നുപേര്‍ക്കും വലിയ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടുണ്ടാകാം. സര്‍ക്കാര്‍...

‘ലീഗിന് മസാലബോണ്ട മാത്രമേ അറിയൂ’; നിയമസഭയില്‍ മുസ്‌ലിം ലീഗിനെ അധിക്ഷേപിച്ച എ.എന്‍ ഷംസീറിന് എം.ഷംസുദ്ദീന്റെ ഉജ്ജ്വല മറുപടി

തിരുവനന്തപുരം(www.mediavisionnews.in): മസാലബോണ്ടുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ മുസ്‌ലിം ലീഗിനെ അധിക്ഷേപിച്ച എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് എം. ഷംസുദ്ദീന്‍ എം.എല്‍.എയുടെ മറുപടി. മുസ്‌ലിം ലീഗിന് മസാല ബോണ്ട മാത്രമേ അറിയൂവെന്ന ഷംസീറിന്റെ പരാമര്‍ശത്തിന് വിദ്യാഭ്യാസത്തിന്റെയും വിവരത്തിന്റെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണെങ്കില്‍ തങ്ങള്‍ ഒട്ടും പുറകിലല്ലയെന്ന് തെളിഞ്ഞില്ലേയെന്നായിരുന്നു ഷംസുദ്ദീന്റെ മറുപടി. ‘ലീഗിനെ സംബന്ധിച്ചിടത്തോളം ലീഗിന് മസാല ബോണ്ട മാത്രമേ അറിയൂ,...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ വാതുവെയ്പ്പ്; ലഭിച്ച പണം വൃക്കരോഗിയായ നാലാമത്തെ സുഹൃത്തിന് നല്‍കി

വടകര(www.mediavisionnews.in): ഫേസ്ബുക്ക് സൗഹൃദത്തിലെ മൂന്ന് കൂട്ടുകാര്‍ വാതുവെയ്പ്പിലൂടെ കണ്ടെത്തിയ പണം വൃക്കരോഗിയായ നാലാമത്തെ സുഹൃത്തിന് നല്‍കി വ്യത്യസ്തരാകുകയാണ് വടകരയിലെ ഈ സുഹൃത്തുക്കള്‍. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ നടത്തിയ വാതുവെയ്പ്പ് ഗുണം ചെയ്തത് നാലാമത്തെ സുഹൃത്തിന്‍റെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക് വഴി...

സ്വർണക്കടത്ത് അപകടകരമായ തോതിൽ ഉയർന്നു; പ്രതികൾക്ക്‌ മുൻകൂർ ജാമ്യം നൽകരുത്‌ : റെവന്യു ഇൻറലിജൻസ്

കൊച്ചി (www.mediavisionnews.in):  രാജ്യത്തേക്കുള്ള നിയമ വിരുദ്ധ സ്വർണക്കടത്ത് അപകടകരമായ തോതിൽ ഉയർന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇൻറലിജൻസ് ഹൈക്കോടതിയിൽ.  തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന കേസിൽ ആരോപണ വിധേയനായ അഡ്വ.ബിജു മനോഹർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ പ്രസ്താവനയിലാണ് ഡിആർഐ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.  സ്വർണ കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഭീഷണിയിലാക്കിയിരിക്കുകയാണ്....

40 വര്‍ഷത്തിലധികമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ബിജെപി ഒന്നാമതെത്തി; യുഡിഎഫ് മൂന്നാം സ്ഥാനത്ത്

കോന്നി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഭരിക്കുന്ന 2 പഞ്ചായത്തുകളില്‍ ബിജെപി ഒന്നാമതെത്തി. 40 വര്‍ഷത്തിലധികമായി സിപിഎം ഭരിക്കുന്ന കലഞ്ഞൂര്‍ പഞ്ചായത്തില്‍ 259 വോട്ടുകളുടെ ലീഡാണ് ബിജെപിക്കു ലഭിച്ചത്. 7,141 വോട്ടുകള്‍ ബിജെപി നേടിയപ്പോള്‍ 6,882 വോട്ടുകള്‍ മാത്രമേ എല്‍ഡിഎഫിന് നേടാനായുള്ളൂ. യുഡിഎഫ് 3ാം സ്ഥാനത്തു പോയി. മലയാലപ്പുഴ പഞ്ചായത്തില്‍ 4,167 വോട്ടുകളാണ് ബിജെപി സ്വന്തമാക്കിയത്. 3,903...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img