Kerala

27 ഇടങ്ങളിൽ റെ‌യിൽവേ മേൽപാലം; ധാരണാപത്രം ഒപ്പിടാൻ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം(www.mediavisionnews.in): കേരള റെയിൽ ഡവലപ്്മെന്റ്് കോർപറേഷന്റെ നേതൃത്വത്തിൽ 27 മേൽപാലങ്ങളുടെ നിർമാണത്തിനു കേന്ദ്രസർക്കാരുമായും റെയിൽവേയുമായും ധാരണാപത്രം ഒപ്പിടുന്നതിനു മന്ത്രിസഭ അനുമതി നൽകി. മേൽപാലങ്ങൾ നിർമിക്കുന്ന സ്ഥലങ്ങൾ: ഏഴിമല സ്റ്റേഷൻ (പഴയങ്ങാടിക്കും പയ്യന്നൂരിനും ഇടയിൽ ), മാഹിക്കും തലശ്ശേരിക്കും ഇടയിൽ , തലശ്ശേരി - എടക്കാട്, മുളങ്കുന്നത്തുകാവ് - പൂങ്കുന്നം, കരുനാഗപ്പള്ളി - ശാസ്താംകോട്ട, ഒല്ലൂർ -...

കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം(www.mediavisionnews.in): കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമാണ്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍...

തോന്നുംപടി വാടക നടപ്പില്ല; ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം(www.mediavisionnews.in): ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിക്കുമെന്ന് സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വാടക നിശ്ചയിക്കാത്തതിനാൽ ആംബുലന്‍സുകള്‍ തോന്നിയ വാടക ഈടാക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത കമ്മീഷണർ രേഖാമൂലം കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ആംബുലൻസിന്റെ വാടക നിശ്ചയിക്കാൻ സർക്കാർ തലത്തിൽ യോഗം...

ജൂണ്‍ 18 ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

തിരുവനന്തപുരം (www.mediavisionnews.in): വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്ക് നടത്താന്‍ തീരുമാനം. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കണം എന്ന നിയമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമിതി നേതാക്കള്‍ അറിയിച്ചു. ഓട്ടോറിക്ഷ ഒഴികെയുള്ള...

ധനമന്ത്രാലയത്തിന്റെ ഉത്തരവ് കാറ്റില്‍പ്പറന്നു; ധനവകുപ്പ് വാങ്ങിയത് 12 ജീപ്പുകള്‍, വില 96 ലക്ഷം

തിരുവനന്തപുരം(www.mediavisionnews.in): സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട ധനവകുപ്പ് തന്നെ 12 പുതിയ എ.സി ബൊലേറോ ജീപ്പുകള്‍ വാങ്ങി. നാല്‍പ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്റര്‍ മാത്രം ഓടിയ വാഹനങ്ങള്‍ക്കു പകരമാണ് പുതിയവ വാങ്ങിയത്. 96 ലക്ഷം രൂപയാണ് ഇവ വാങ്ങാനായി ചെലവിട്ടിരിക്കുന്നത്. ഇന്നലെ നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്...

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

പത്തനാപുരം(www.mediavisionnews.in): പത്തനാപുരം പാടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ ഷീനാ ദമ്പതികളുടെ മകൻ ആഷിക്കാ(19) ണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12 മണിക്ക് പോലിസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എർത്ത് വലിച്ചിരുന്ന കമ്പിയിൽ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് ഇന്നലെ...

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ; മദ്യപിച്ച് വാഹനമോടിച്ചാൽ 2000 രൂപ: നിയമം കര്‍ക്കശമാക്കി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം(www.mediavisionnews.in): ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 100 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് ആയിരം രൂപയും പിഴയായി ചുമത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ 400 രൂപയാണ് പിഴ. ഇത് ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. ഇത് ഉള്‍പ്പെടെ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്തുന്ന പിഴയും മറ്റ് ശിക്ഷകളും...

ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ബാങ്ക് ഓഫ് ഇന്ത്യ വിട്ടു തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

പാലക്കാട്(www.mediavisionnews.in): ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ സഹോദരങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത തുക ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലത്തുള്ള ശാഖ വിട്ടു തരുന്നില്ലെന്ന പരാതിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. റംസാനില്‍ പരിക്ക് പറ്റിയ കുട്ടികള്‍ക്ക് വേണ്ടി 34 മണിക്കൂര്‍ കൊണ്ട് ഒരു കോടി പതിനേഴ് ലക്ഷം രൂപയാണ് പിരിച്ചു കിട്ടി. ഇതില്‍ നിന്ന് 10...

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്തമഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ‘വായു’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ...

രണ്ടാമതും കല്യാണം കഴിക്കണമെന്ന് മുസ്ലിം ഉദ്യോഗസ്ഥന്‍; ബഹുഭാര്യത്വം അംഗീകരിക്കാന്‍ ചട്ടമില്ലെന്ന് വ്യക്തമാക്കി കേരള പി.ഡബ്ല്യു.ഡി

എറണാകുളം(www.mediavisionnews.in): രണ്ടാം വിവാഹത്തിനുള്ള മുസ്ലിം ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളി കേരള പിഡബ്ല്യുഡി. എറണാകുളം സ്വദേശിയായ പിഡബ്ല്യുഡി എന്‍ജിനീയറുടെ അപേക്ഷയാണ് തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാനാവില്ലെന്ന് പിഡബ്ല്യുഡി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടിയും, ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരു സര്‍ക്കാര്‍...
- Advertisement -spot_img

Latest News

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...
- Advertisement -spot_img