Monday, January 19, 2026

Kerala

കേരളത്തിന് ലഭിച്ച മന്ത്രിസ്ഥാനം മോദിയുടെ ഔദാര്യം; മലയാളികള്‍ക്ക് വികസനം വേണ്ട, മതേതരത്വം മതിയെന്നും ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍(www.mediavisionnews.in): നരേന്ദ്ര മോദിയുടെ ഔദാര്യമാണ് കേരളത്തിന് ലഭിച്ച മന്ത്രിസ്ഥാനമെന്ന് ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. കേരളത്തിന് മന്ത്രിസ്ഥാനത്തിനും അത് ആവശ്യപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിനും ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ളവര്‍ മൂന്നു നേരവും മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ. ഇവിടെ വികസനം വേണ്ട, മതേതരത്വം മതി. ബിജെപിയുടെ പരാജയത്തിന്റെ ഒരു കാരണം മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും...

മലപ്പുറത്ത് ബിജെപി ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

മലപ്പുറം(www.mediavisionnews.in): താനൂരിൽ ബിജെപിയുടെ ആഹ്ളാദ  പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. താനൂർ സ്വദേശിയും ബിജെപി പ്രവർത്തകനുമായ പ്രണവിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടയ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ എസ്‍ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു

കോഴിക്കോട് (www.mediavisionnews.in):  ​ഗായകൻ കൊല്ലം ഷാഫിയുടെ സഹോദരൻ മുസ്തഫ(42) കാറപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനടുത്തായിരുന്നു അപകടം. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുംവഴിയാണ്  മരണം സംഭവിച്ചത്....

ബിജെപിയിലേക്ക് പോകുന്ന പ്രശ്നമില്ല, ആദർശം പഠിപ്പിക്കാൻ സുധീരൻ വേണ്ട: അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം (www.mediavisionnews.in):  മോദി അനുകൂല പരാമർശത്തിന്‍റെ പേരിൽ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ 'വീക്ഷണ'ത്തിനും വി എം സുധീരനുമെതിരെ ആഞ്ഞടിച്ച് എ പി അബ്ദുള്ളക്കുട്ടി. അരബക്കറ്റ് വെള്ളത്തിൽ തലയും മീശയും കറുപ്പിച്ച് ചാനലിൽ ജൈവവളത്തെക്കുറിച്ച് പ്രസംഗിക്കുന്ന സുധീരൻ എന്നെ ആദർശം പഠിപ്പിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.  സ്വപ്നത്തിൽ പോലും ബിജെപിയിലേക്ക് പോകണമെന്ന് ആലോചിച്ചിട്ടില്ല. സത്യമായിട്ടും ഒരു നേതാവുമായും ചർച്ചകൾ നടത്തിയിട്ടുമില്ല -...

സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിന്: തീരുമാനം ചെറിയ പെരുന്നാള്‍ പ്രമാണിച്ച്

തിരുവനന്തപുരം. (www.mediavisionnews.in): സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. ജൂണ്‍ ഒന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആകുവാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് ആറിലേക്ക് മാറ്റണമെന്ന് ആവശ്യം...

വലിയൊരു ഇടവേളക്ക് ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേയ്ക്ക്

കൊല്ലം(www.mediavisionnews.in): കാസര്‍കോട്ടുനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ് മോഹൻ ഉണ്ണിത്താൻ വീണ്ടും സിനിമയിലേക്ക്. ഇത് വരെ വലുതും ചെറുതുമായ വേഷങ്ങളിൽ ഇരുപത് സിനിമയിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തെത്തുന്നത്. പുതിയ സിനിമയിൽ അവസരം കിട്ടിയ കാര്യം രാജ് മോഹൻ ഉണ്ണിത്താൻ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. മുഖ്യമന്ത്രി ഒന്നുമല്ലെങ്കിലും ഇത്തവണ...

നമ്മുടെ നാട്ടിലൊന്നും ആര്‍.എസ്.എസിന് ഒന്നും ചെയ്യാന്‍ പറ്റില്ല; എല്‍.ഡി.എഫിന്റെ തോല്‍വി ഞെട്ടിച്ചു: വിനായകന്‍

കോഴിക്കോട് (www.mediavisionnews.in):  സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതെന്ന് നടന്‍ വിനായകന്‍. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും വിനായകന്‍ പറഞ്ഞു. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചു. മീഡിയാവണിനനുവദിച്ച പ്രത്യേക...

പാര്‍ട്ടിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ ബി.ജെ.പി വഴിയൊരുക്കും: സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം(www.mediavisionnews.in): അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ സ്വാഗതം ചെയ്ത് ബി.ജെ.പി. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത്. ബി.ജെ.പിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും രജ്ഞിത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു മുന്‍ എം.പിയും...

ഇ.വി.എമ്മില്‍ അട്ടിമറി സാധ്യതകളുണ്ട്; പി.കെ ഫിറോസിനെ തള്ളി കെ.എം ഷാജി ; നോട്ട് നിരോധിച്ചത് പോലെ ഇതുവരെയുള്ള എല്ലാ ഇ.വി.എമ്മുകളെയും ബാന്‍ ചെയ്യണമെന്നും എം.എല്‍.എ

തിരുവനന്തപുരം(www.mediavisionnews.in): ഇ.വി.എം അട്ടിമറിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വാദിക്കുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായനയുടെ പ്രതിഫലനമാണെന്ന് കെ.എം ഷാജി എം.എല്‍.എ. ഇ.വി.എം ഹാക്ക് ചെയ്യാന്‍ സാധിക്കുമോ എന്നതല്ല ഇ.വി.എം ഉപയോഗിച്ച് തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രസക്തമായ വിഷയമെന്നും കെ.എം ഷാജി പറയുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ സംവിധാനത്തെ പിന്തുണച്ച് പറയുന്ന പ്രധാന കാര്യം പേപ്പര്‍ ബാലറ്റ്...

സ്റ്റേഷനില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ധ നഗ്‌നനാക്കി പൊതുജനമധ്യത്തില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; തടയാനെത്തിയ ഭാര്യയെ മുട്ട് കാലിന് തൊഴിച്ചു: വീഡിയോ

തിരുവനന്തപുരം(www.mediavisionnews.in): തിരുവല്ലത്ത് റോഡില്‍ പരസ്യമായി യുവാവിനെ മര്‍ദിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്തു. തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ ജിഡി ചാര്‍ജുള്ള സൈമന്‍, സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. തിരുവനന്തപുരം തിരുവല്ലത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ യുവാവിനെതിരെ പോക്‌സോ പ്രകാരം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക്...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...
- Advertisement -spot_img