Kerala

സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; എ.എന്‍ ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യും

തലശ്ശേരി (www.mediavisionnews.in): സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. കേസില്‍ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ രണ്ടു പ്രതികള്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് കീഴടങ്ങിയത്. തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്. നസീറിനെ ആക്രമിക്കാന്‍...

ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാതെ കേരളം കടന്നുപോയ അവസാന 129 ദിവസങ്ങള്‍; 2016 ന് ശേഷം ഇത് ആദ്യം

കൊച്ചി (www.mediavisionnews.in): കേരളത്തില്‍ ഒരു പ്രാദേശിക ഹര്‍ത്താല്‍ പോലും ഇല്ലാതെ കടന്നുപോയത് നാല് മാസവും 9 ദിവസവും. 2016ന് ശേഷം സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു ഹര്‍ത്താല്‍ പോലും ഇല്ലാതെ 3 മാസം പൂര്‍ത്തിയാക്കുന്നത്. ഹര്‍ത്താല്‍ വിരുദ്ധ സംഘടനയായ say no to harthal പ്രവര്‍ത്തകനായ മനോജ് രവീന്ദ്രന്‍ ഇത് സംബന്ധിച്ച് ചില...

അവസാനിക്കാന്‍ പോകുന്നത് 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ‘ഭീകരമായ’ ജൂണ്‍ മാസം

ദില്ലി (www.mediavisionnews.in): മഴയില്ലാതെ ജൂണ്‍ അവസാനിക്കുമ്പോള്‍  100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണിനാണ് ഇന്ത്യ സാക്ഷിയാകുന്നത്. ഈ മാസം പോകാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കേ ഇത്തവണ വരള്‍ച്ച ശക്തമാകുമെന്ന സൂചന നല്‍കി പെയ്ത മഴയില്‍ 35 ശതമാനത്തിന്റെ കുറവ് ഇന്ത്യയില്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍...

കൊച്ചു കുട്ടികൾക്ക് യൂണിഫോമായി ട്രൗസർ വേണ്ട, പാൻ്റ് തന്നെ വേണം; ലീഗ് എംഎൽഎ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളുടെ യൂണിഫോം ആയി ട്രൗസേഴ്‌സ് പോരെന്നും പാന്റ്‌സ് തന്നെ വേണമെന്നും മുസ്ലിം ലീഗ്. സ്‌കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി പ്രകാരം വിതരണം ചെയ്ത തുണി പാന്റസ് തുന്നാന്‍ മാത്രം ഇല്ലെന്നാണ് മുസ്ലീം ലീഗ് നൽകിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  ഇക്കാര്യങ്ങൾ വ്യക്തമാക്കി കൊണ്ടോട്ടിയില്‍നിന്നുള്ള ലീഗ് എംഎല്‍എ ടിവി ഇബ്രാഹിം വിദ്യാഭ്യാസ...

റോഡപകടം: പ്രതിദിനം കൊല്ലപ്പെടുന്നത് 11 പേര്‍; മൂന്ന് വര്‍ഷത്തിനിടെ പൊലിഞ്ഞത് 12,392 ജീവന്‍

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിന്റെ നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്നത് 11 ജീവനുകള്‍. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 12,392 പേരാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഈ കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ട്രാന്‍പോര്‍ട്ട് വാഹനങ്ങള്‍ 16.44 ലക്ഷവും...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫും എല്‍ഡിഎഫും

കോഴിക്കോട് (www.mediavisionnews.in): സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിപ്പില്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും. 44-ല്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 17 സീറ്റുകള്‍ യുഡിഎഫ് നേടി. ബിജെപിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായതാണ് ശ്രദ്ധേയം. ഉപതിരഞ്ഞെടുപ്പ് നടന്ന വെള്ളകുടി വാര്‍ഡ്...

ഐസ്‌ക്രീം പാര്‍ലര്‍ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട വിഎസിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി (www.mediavisionnews.in): ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കപ്പെട്ടെന്ന് എങ്ങനെ പറയാനാകുമെന്ന് വി.എസ് അച്യുതാനന്ദനോട് ഹൈക്കോടതി. കേസില്‍ പുനരന്വേഷം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി.എസ്. കേസ് അട്ടിമറിക്കപ്പെട്ടെന്ന് എങ്ങനെ പറയാനാകുമെന്നും, കേസില്‍ തുടരന്വേഷണമോ പുനരന്വേഷണമോ വേണമെന്ന് നിര്‍ദേശിക്കാന്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. നിങ്ങളുടെ സര്‍ക്കാരല്ലേ ഭരിക്കുന്നത് എന്നിട്ട്...

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം

കല്‍പ്പറ്റ (www.mediavisionnews.in): സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നു കൊണ്ടിരിക്കെ വയനാട്ടില്‍ അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്. വയനാട് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫിന് അട്ടിമറി വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്ള പുല്‍പ്പാടിക്ക് 174 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി ‘കെ.മൊയ്തീനെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ വാര്‍ഡില്‍ എല്‍.ഡി.എഫ് മൂന്നാം...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫലങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ഫലങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. പല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഭരണമാറ്റം ഉണ്ടാക്കുന്നതിന് വരെ ഈ ഉപതെരഞ്ഞെടുപ്പ് ഫലം കാരണമായേക്കും. തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണില്‍ യുഡിഎഫ് വാര്‍ഡില്‍സിപിഐ എമ്മിലെ എം നജീം വിജയിച്ചു. യുഡിഎഫിലെ ആര്‍എസ്പി അംഗത്തിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്...

സംസ്ഥാനത്താദ്യമായി ജയിൽ ചാടിയ തടവുകാരികൾ പിടിയിൽ; പിടികൂടിയത് മോഷ്ടിച്ച സ്കൂട്ടറിൽ ബന്ധുവീട്ടിലേക്ക് വരവെ

തിരുവനന്തപുരം (www.mediavisionnews.in): അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശിൽപ എന്നിവരെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പാലോട് അടപ്പുപാറയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. റൂറല്‍ എസ് പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img