കോഴിക്കോട്(www.mediavisionnews.in): വില്‍പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവുമായി കോഴിക്കോടെത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എക്‌സൈസ് സ്‌ക്വാഡ്...
ചാവക്കാട്(www.mediavisionnews.in): പിഞ്ച് കുഞ്ഞിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. താലി കെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാമുകന്‍ യുവതിയെ ഉപേക്ഷിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ചാവക്കാട് എടക്കഴിയൂരിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്....
കണ്ണൂര്‍(www.mediavisionnews.in) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയ ബീഹാര്‍ സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കുമെന്ന് കേരള പൊലീസ്. യുവതി ഭീഷണിപ്പെടുത്തുന്നു എന്നുചൂണ്ടിക്കാട്ടി ബിനോയി നല്‍കിയ പരാതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.
കഴിഞ്ഞ മേയിലാണ് ബിനോയി യുവതിക്കെതിരെ കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയത്. ഈ പരാതി തുടരന്വേഷണത്തിനായി കണ്ണൂര്‍...
ആലപ്പുഴ(www.mediavisionnews.in): തനിക്ക് മക്കളില്ല, അതുകൊണ്ട് മരിച്ചാല്‍ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും കര്‍മങ്ങള്‍ ചെയ്യാനുമൊക്കെ ഒരു മുസല്‍മാനോടാണ് പറഞ്ഞിരിക്കുന്നതെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടില്‍ നദിയിലൊഴുക്കിയതും ബലിതര്‍പ്പണം നടത്തിയതും കീഴ്ജാതിക്കാരാണെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു.’ ടി പത്മനാഭന്‍ പറഞ്ഞു.
താനൊക്കെ സ്വാതന്ത്ര്യസമരം...
തിരുവനന്തപുരം(www.mediavisionnews.in): ആവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തി കേരളത്തില്‍ കുപ്പിവെള്ളം 11 രൂപ നിരക്കില്‍ വില്‍ക്കന്‍ നടപടിയെടുക്കുമെന്ന് പി. തിലോത്തമന്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സപ്ലൈകോ വഴി ഇപ്പോള്‍ തന്നെ 11 രൂപയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. ഈ വിലയ്ക്ക് കുപ്പിവെള്ളം എല്ലാവരിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായി റേഷന്‍ കടകള്‍...
മുംബൈ(www.mediavisionnews.in): കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തു എന്നാണ് കേസ്.
33 കാരിയായ മുംബൈ സ്വദേശിയാണ് ബിനോയ് കോടിയേരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിനോയ്...
കോട്ടയം (www.mediavisionnews.in): ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു.
14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി – 5, കോണ്‍ഗ്രസ് – 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം – 6 എന്നിങ്ങനെയായിരുന്നു കക്ഷി നില....
കൊച്ചി(www.mediavisionnews.in): സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന...
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ.എം.എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് സമരം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയായിരിക്കും പണിമുടക്ക്.
സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ ഒ.പി പ്രവര്‍ത്തിക്കില്ല. ഐ.സി.യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍...
കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...