Kerala

ഫെവിക്കോളും വാര്‍ണിഷും പഞ്ചസാരയും പിന്നെ രാസവസ്തുക്കളും വ്യാജ തേന്‍ തയ്യാര്‍; നാടോടികള്‍ പിടിയില്‍

ആലുവ (www.mediavisionnews.in) :എറണാകുളം ആലുവയിൽ വ്യാജ തേനുണ്ടാക്കുന്ന നാടോടികളെ പൊലീസ് പിടികൂടി. നാടോടികള്‍ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഫെവിക്കോളും വാർണിഷും ഉപയോഗിച്ചാണ് ഇവർ വ്യാജ തേനുണ്ടാക്കിയിരുന്നത്. ആലുവയിലെ മേൽപ്പാലത്തിനടിയിലാണ് നാടോടികൾ ദിവസങ്ങളായി തമ്പടിച്ചിരുന്നത്. ഇവർ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയ ഇവർ പൊലീസിനെ...

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് മഴ കുറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. നാളെ വരെ കനത്ത മഴയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരും കാസര്‍കോടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ കുറയുന്ന സാഹചര്യത്തില്‍ രണ്ടിടത്തെയും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കോഴിക്കോട്,...

വയനാട്ടിൽ ദമ്പതികളെ തെരുവിൽ തല്ലിചതച്ചു; ക്രൂരമർദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വയനാട്: (www.mediavisionnews.in) തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. മര്‍ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു. സംഭവം നടന്നത് പൊലീസ് സ്റ്റേഷനു തൊട്ടടുത്താണെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മര്‍ദ്ദനകാരണം വ്യക്തമല്ല....

രാജ്യത്തെ മത്സ്യമാർക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലേക്ക്; വീട്ടിലിരുന്നാല്‍ മീൻവില മൊബൈലിൽ അറിയാം

ന്യൂഡല്‍ഹി: (www.mediavisionnews.in)രാജ്യത്തെ മത്സ്യമാർക്കറ്റുകളിലെ മീൻവില ഓൺലൈനായി അറിയാൻ സംവിധാനം വരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലെ സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയാണ് ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. രാജ്യത്തെ മത്സ്യ മാർക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ഓരോ മാർക്കറ്റുകളിലെ തത്സമയ മീൻവില എന്നിവ പൊതുജനങ്ങൾക്ക് അറിയുന്നതിനും വാണിജ്യ പ്രാധാന്യമുള്ള മീനുകളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കും. ഇതുവഴി മത്സ്യത്തൊഴിലാളികൾ, ഉപഭോക്താക്കൾ, വിതരണക്കാർ,...

മഴ ശക്തമാകുന്നു; കാസര്‍ഗോഡും ഇടുക്കിയിലും റെഡ് അലേര്‍ട്ട് തുടരും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍

കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്ന ഇടുക്കിയിലും കാസര്‍ഗോഡും റെഡ് അലേര്‍ട്ട് തുടരും. കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കോട്ടയം, എറണാകുളം ,...

സയനൈഡ് മോഹന്‍ അഥവാ, ദക്ഷിണേന്ത്യയെ ഞെട്ടിച്ച ക്രൂരനായ പരമ്പര കൊലയാളി; ഇപ്പോള്‍ 15ാം കൊലപാതക കേസിലും ജീവപര്യന്തം

കാസര്‍കോട്: (www.mediavisionnews.in) ദക്ഷിണേന്ത്യയെയാകെ ഞെട്ടിച്ച അതിക്രൂരനായ ഒരു പരമ്പര കൊലയാളിയാണ് സയനൈഡ് മോഹൻ. കേരളത്തില്‍ നിന്നും കർണ്ണാടകത്തില്‍ നിന്നുമായി 20 ഓളം യുവതികളെ തന്റെ മോഹവലയത്തിൽ പെടുത്തി നാടുകടത്തിയ ശേഷം സയനൈഡ് ചേർത്ത മരുന്ന് നൽകി കൊലപ്പെടുത്തി കടന്നുകളഞ്ഞിട്ടുണ്ട് ഇയാള്‍. കാസര്‍കോട് ജില്ലയിലെ പൈവളിഗെ സ്വദേശിനിയായ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച് സ്വര്‍ണാഭരണം കവര്‍ന്ന്...

എ.എന്‍ ഷംസീര്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത് സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ പൊലീസ് തിരയുന്ന വാഹനത്തില്‍

കണ്ണൂര്‍: (www.mediavisionnews.in) സി.ഒ.ടി നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന വാഹനത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഈ കാറിലാണ് എം.എല്‍.എ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത്. എന്നാല്‍ കാറില്‍ എം.എല്‍.എ ബോര്‍ഡ് വെച്ചിരുന്നില്ല. കെ.എല്‍ 07 സി.ഡി 6887 നമ്പര്‍ ഇന്നോവയാണിത്. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഈ കാറില്‍ വെച്ചാണ് ഗൂഢാലോചന...

തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: (www.mediavisionnews.in) കുതിച്ചുയര്‍ന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തി. പവന് 200 രൂപ കൂടി 26120 രൂപയായി. ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 25920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.   അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍...

സംസ്ഥാനത്ത് കനത്ത മഴ; പലയിടത്തും ഗതാഗതം താറുമാറായി; രണ്ട് ജില്ലകളില്‍ കൂടി റെഡ് അലേര്‍ട്ട്

കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ഗതാഗതം താറുമാറായി. കോഴിക്കോട് മാവൂര്‍ റോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളകെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈരാറ്റുപേട്ട -പീരുമേട് പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. പലയിടങ്ങളിലും വെള്ളകെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കിയില്‍ നാളെയും റെഡ്...

വാഹനത്തെ പിന്തുടരരുത്, ചെക്കിങ്ങിന് പുതിയ മാര്‍ഗനിര്‍ദേശവുമായി പോലീസ് മേധാവി

തിരുവനന്തപുരം: (www.mediavisionnews.in) കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തുന്ന പോലീസുകാര്‍ക്കെതിേെര നടപടിയെടുക്കും. വാഹനപരിശോധനയ്ക്കിടെ റോഡുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനാണിത്. ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തരസന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തരുത്. തിരക്കേറിയ ജങ്ഷനുകളിലും പാലത്തിലും വാഹനപരിശോധന ഒഴിവാക്കണമെന്നുമാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. മറ്റ് നിര്‍ദേശങ്ങള്‍ ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍മാത്രമേ പരിശോധന നടത്താവൂ. ഡ്രൈവര്‍മാരെ പുറത്തിറക്കാതെ അവരുടെ അടുത്തുചെന്ന് പരിശോധന നടത്തണം. ഇത്തരം വാഹനപരിശോധന വീഡിയോയില്‍...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img