Monday, January 19, 2026

Kerala

സെന്‍കുമാറിന് പിന്നാലെ ജേക്കബ് തോമസ്, ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന

കോഴിക്കോട് (www.mediavisionnews.in): മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന് ജേക്കബ് തോമസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറല്ലെന്നും രാഷ്ട്രീയപ്രവേശം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍തന്നെ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.ആര്‍.എസിന്...

മലപ്പുറം ജില്ലാ വിഭജനം: എസ്.ഡി.പി.ഐയെ പിന്താങ്ങേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല: ലീഗ് തീരുമാനിച്ചത് തനിക്ക് അറിയില്ലെന്നും ആര്യാടന്‍

മലപ്പുറം (www.mediavisionnews.in): ജില്ലാ വിഭജന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇത് നയപരമായ കാര്യമായതിനാല്‍ പാര്‍ട്ടിയും ഘടക കക്ഷികളും ലൈന്‍ കമ്മിറ്റിയും ആലോചിക്കണമെന്നും ഈ വിഷയത്തില്‍ വേറെ ആരും അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍...

കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 7400 കഞ്ചാവ് കേസുകള്‍; ഏറ്റവും കുറവ് കാസര്‍ഗോഡ്

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കഞ്ചാവ് കേസുകള്‍ വര്‍ധിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 7400 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് നിയമസഭയില്‍ എക്സൈസ് മന്ത്രി വ്യക്തമാക്കി. 2018 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുളള കണക്കാണ് മന്ത്രി അവതരിപ്പിച്ചത്.ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എറണാകുളത്താണ്. 922 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്,...

പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും – മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in) : പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്‌ മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ വകുപ്പ് 509 (6) പ്രകാരം തദ്ദേശസ്വയംഭരണ...

ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ഫലം മരണം; പരിഹസിച്ച് കെ.എം.ഷാജി

തിരുവനന്തപുരം (www.mediavisionnews.in): പി.ജയരാജനോട് ലോഹ്യം കൂടിയാലും പിണങ്ങിയാലും ആളുകൾ മരിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് കെ. എം.ഷാജി എംഎൽഎയുടെ പരിഹാസം. ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിലാണ് കെ.എം.ഷാജി ഇക്കാര്യം പറഞ്ഞത്. വ്യവസായിയുടെ കുടുംബം പി.ജയരാജനെ സന്ദർശിക്കുകയും ഓഡിറ്റോറിയത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് കെട്ടിടത്തിന് അനുമതി നിഷേധിക്കപ്പെടാൻ...

അബ്ദുള്ളക്കുട്ടി മോദിയുമായി ചര്‍ച്ച നടത്തി; ബി.ജെ.പിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി

ന്യൂദല്‍ഹി: മോദി സ്തുതി നടത്തി കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ദല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇനി ദല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കും. കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട്...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: 14 ദിവസത്തിനുള്ളിൽ എതിർപ്പറിയിക്കാം, ഇല്ലെങ്കിൽ കേസ് പിൻവലിക്കും

കൊച്ചി (www.mediavisionnews.in): മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ ഹര്‍ജി പിൻവലിക്കുന്നതിൽ എതിർപ്പറിയിക്കാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഈ സമയത്തിനുള്ളിൽ ഹൈക്കോടതിയെ അറിയിക്കണം. ആർക്കും എതിർപ്പില്ലെങ്കിൽ കേസ് നടപടികൾ ആടുത്ത മാസം അഞ്ചിന് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേസ് പരിഗണിച്ച...

ഫോൺ ശുചിമുറിയിൽ വീണു; ക്ലോസറ്റ് കുത്തിപ്പൊളിച്ചു; പിന്നിൽ സ്വർണനാണയമെന്ന് കഥ

കണ്ണൂര്‍ (www.mediavisionnews.in): ശുചിമുറിയുടെ ക്ലോസറ്റില്‍ നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാന്‍ യുവാവ് നടത്തിയ പരാക്രമങ്ങള്‍ വാര്‍ത്തയാകുന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിന്‍റെ ഫോണ്‍ തിരയലാണ് പ്രധാനപത്രത്തില്‍ അടക്കം വാര്‍ത്തയായത്. സംഭവം ഇങ്ങനെ ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തില്‍ വിമാനം ഇറങ്ങിയ മണ്ണാര്‍ക്കാട് സ്വദേശി യുവാവ് താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളോടൊപ്പം നാട്ടിലേക്ക് യാത്രതിരിച്ചു. വഴിമധ്യേ ഒരു...

കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും അച്ഛന്‍റെ പേര് ബിനോയ്, തെളിവുകൾ പുറത്ത്

മുംബൈ (www.mediavisionnews.in): പാസ്പോർട്ടിനും ബാങ്ക് രേഖകൾക്കും പുറമേ ബിഹാർ സ്വദേശിനിയായ യുവതിയുടെ കുഞ്ഞിന്‍റെ അച്ഛൻ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റാണ് ബിഹാർ സ്വദേശിനിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റർ മുംബൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ജനനസർട്ടിഫിക്കറ്റിൽ കുട്ടിയുടെ അച്ഛന്‍റെ പേര് 'Mr. ബിനോയ് വി. ബാലകൃഷ്ണൻ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രേഖകളെല്ലാം...

‘ഇനി മത്തിയില്ലാക്കാലം’; സംസ്ഥാനത്ത് മത്തി കിട്ടാക്കനിയാകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് മത്തിയുടെ ലഭ്യത കുറയുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം കുറയുമെന്ന് നിരീക്ഷിച്ചിരിക്കുന്നത്. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്.  ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. 2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...
- Advertisement -spot_img