Kerala

വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ നാളെ റെഡ്‌ അലർട്ട്‌

കൊച്ചി (www.mediavisionnews.in): സംസ്ഥാനത്ത്‌ നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്. വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. വയനാട് ബാണാസുരസാഗർ ഡാം തുറന്നു. കബനി,മാനന്തവാടി,പനമരം പുഴയോയോരങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്ന് 2335.86 അടിയായി....

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം (www.mediavisionnews.in): കേരളം കനത്ത മഴക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫെയ്‌സ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘നമ്മുടെ സംസ്ഥാനം ദുരിതത്തിലായ ഈ അവസ്ഥയില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും എല്ലാവരും ഒറ്റക്കെട്ടായി പോരാടുമ്പോള്‍ ചിലര്‍ സമൂഹത്തില്‍ കിംവദന്തികളും തെറ്റായ വാര്‍ത്തകളും സമൂഹമാധ്യങ്ങളിലൂടെ...

കണ്ണൂരിൽ തകർന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയവർ കണ്ടത് മാസങ്ങൾ പഴക്കമുള്ള മൃതദേഹം

കണ്ണൂർ (www.mediavisionnews.in): തകർന്ന വീടിൽ രക്ഷാപ്രവർത്തനത്തിന് പോയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മാസങ്ങൾ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കണ്ണൂർ കക്കാട് കോർജാൻ യുപി സ്‌കൂളിനു സമീപം കനത്തമഴയിൽ തകർന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോർജാൻ യുപി സ്‌കൂളിനു സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയിൽ കണ്ടത്. അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു....

കനത്ത മഴ; മരണം 42 ആയി, ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 42 ആയി. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടില്‍ ഒമ്പത് പേരുമാണ് മരിച്ചത്. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍,...

തിങ്കളാഴ്ച മുതൽ വീണ്ടും മഴ: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം (www.mediavisionnews.in) : വരും മണിക്കൂറുകളിൽ മഴ കുറയുമെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നിലവിൽ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും . പക്ഷെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും...

കേസ് അട്ടിമറിച്ചാൽ തിരിച്ചടി നേരിടും; സിപിഎമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്

കോഴിക്കോട്: (www.mediavisionnews.in) ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സർക്കാരിനെ പോലും വെല്ലുവിളിച്ച് പൊലീസ് നടത്തുന്ന നാടകങ്ങൾ സർക്കാരിന് തന്നെ നാണക്കേടാവുകയാണ്. പൊലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ഹൈക്കോടതി ഇന്ന് ചോദിച്ചു. അതിനൊപ്പമാണ് സിപിഎമ്മിന് രാഷ്ട്രീയപരമായും ഇൗ കേസ് തിരിച്ചടിയാകുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന്റെ കാരണക്കാരനെ രക്ഷിക്കാൻ കേസ് അട്ടിമറിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കാന്തപുരം...

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് 27,200 രൂപ

തിരുവനന്തപുരം: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. പവന് 27,200 രൂപയും ഗ്രാമിന് 3,400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 3,350 രൂപയും പവന് 26,800 രൂപയുമായിരുന്നു ആഗസ്റ്റ് ആറിലെ നിരക്ക്.  ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,485.01 ഡോളറാണ് ഇന്നത്തെ നിരക്ക്....

ബക്രീദ് പ്രമാണിച്ച് ആഗസ്റ്റ് 12 തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: (www.mediavisionnews.in) ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 12ന് സംസ്ഥാനത്ത് സര്‍ക്കാര്‍  പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍വരുന്ന എല്ലാ  സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആ​ഗസ്റ്റ് ആറ് മുതൽ 10 വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം,...

ആദ്യദിനം 2735 നിയമലംഘനങ്ങള്‍; പിഴയായി ഈടാക്കിയത് 2,73,500 രൂപ; ആഗസ്റ്റ് 31 വരെ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന

കൊച്ചി: (www.mediavisionnews.in) പൊലീസ് - മോട്ടോര്‍വാഹന വകുപ്പ് സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആദ്യദിവസം കണ്ടെത്തിയത് 2735 നിയമലംഘനങ്ങള്‍. ആദ്യദിവസം പിഴയായി സര്‍ക്കാരിന് ലഭിച്ചത് 2,73, 500 രൂപ. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ നിയമലംഘനം നടത്തിയത് കൊല്ലം ജില്ലയിലാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന തുടരും. റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ്...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img